KeralaNEWS

ശസ്ത്രക്രിയയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

നെയ്യാറ്റിൻകര : ശസ്ത്രക്രിയയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു.കാഞ്ഞിരംകുളം കാക്കലക്കാനം അനീറ്റ ഭവനില്‍ സെല്‍വരാജിന്റെയും അനിതയുടെയും മകള്‍ അനീന (13) ആണ്, തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തിൽ ചികിത്സാ പിഴവെന്ന്  ‍ ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.അസഹ്യമായ പുറം വേദനയെ തുടര്‍ന്നാണ് അനീനയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഘുവായ ശസ്ത്രക്രിയ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ധൃതിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു. അനസ്തീസിയ നല്‍കിയതിലെ പിഴവാണ് മരണ കാരണമെന്നും അവര്‍ ആരോപിച്ചു.

സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി  ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

Back to top button
error: