Month: June 2023

  • Kerala

    യുവാവിന്റെ ആത്മഹത്യ; ഓണ്‍ ലൈൻ ന്യൂസ് ഉടമ അറസ്റ്റിൽ

    കൊട്ടാരക്കര: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓണ്‍ ലൈൻ ന്യൂസ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജു പൊടിയൻ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോട്ട് ന്യൂസ് ഓണ്‍ ലൈൻ ഉടമ അനീഷ് കുമാറിനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യ്തത്. ജൂണ്‍ 17ന് രാവിലെയാണ് രഞ്ജു പൊടിയൻ എന്ന യുവാവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.പട്ടാഴിയിലുള്ള സ്പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈൻ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദി സ്പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുൻപ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ രഞ്ജു അറിയിച്ചിരുന്നു. നാലുവര്‍ഷം മുമ്ബ് മരിച്ച വയോധികന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു പൊടിയൻ വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയില്‍ ഓണ്‍ലൈൻ വഴി അനീഷ് കുമാര്‍ പ്രചരിപ്പിച്ചിരുന്നു.വയോധികന്‍റെ മരണവുമായി തന്നെ ബന്ധപ്പെടുത്തിയ അനീഷ് കുമാറാണ് മരണത്തിന് ഉത്തരവാദിയെന്ന് രഞ്ജു ആരോപിച്ചിരുന്നു. സംഭവത്തിൽ അനീഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്ക്; മലപ്പുറത്ത് സ്ഥിതി ഗുരുതരം

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്ക്.മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ് നിലവിലുളളത്. 2171 പേര്‍ക്കാണ് ഇന്നലെ മാത്രം ഇവിടെ പനി ബാധിച്ചിരിക്കുന്നത്.ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും മലപ്പുറത്ത് കൂടുകയാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോരമേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.   അതേസമയം സംസ്ഥാനത്ത് 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ഇതില്‍ 43 എണ്ണവും എറണാകുളത്താണ്.218 പേര്‍ക്കാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുള്ളത്.മൊത്തം ഒൻപതു പേർ ഡങ്കിപ്പനി ബാധിച്ച് മരിച്ചതിൽ ആറുപേരും എറണാകുളം ജില്ലയിൽ ഉള്ളവരാണ്.   8 എലിപ്പനി, 3 മലേറിയ എന്നിവയും ജില്ലയിൽ സ്ഥിരീകരിച്ചു.ഇന്നലെ ഉണ്ടായ മരണങ്ങള്‍ ഒന്നുപോലും കണക്കില്‍ വന്നിട്ടില്ല.പനി ബാധിച്ചു ഇതുവരെ മരിച്ചവരില്‍ ഏറെയും 50ന് താഴെ ഉള്ളവരും കുട്ടികളുമാണ്.   കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്ബിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചതായാണ് കണക്ക്.ഇത് സർക്കാർ…

    Read More »
  • Kerala

    ബസിന് മുന്നില്‍ കൊടികുത്തി സിഐടിയു; ജീവിക്കാനായി അതേബസിന് മുന്നില്‍ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും

    കോട്ടയം: ബസിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നില്‍ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും. തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നില്‍ ലോട്ടറി കച്ചവടം ആരംഭിച്ചത്.കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വെട്ടിക്കുളങ്ങര’ ബസിന്റെ ഉടമയാണ് രാജ്മോഹൻ. പ്രവാസിയായിരുന്ന രാജ്മോഹൻ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ബസ് വാങ്ങിയത്.   കൂലിവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസിനു മുന്നില്‍ സിഐടിയു കൊടികുത്തിയത്.ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്.മൊത്തം നാലു ബസുള്ളതിൽ മൂന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കലക്‌ഷനുള്ള ബസിന്റെ സര്‍വീസാണ് മുടക്കിയതെന്നു രാജ്മോഹൻ പറയുന്നു.   മറ്റു രണ്ടു ബസുകള്‍ പൂര്‍ണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സര്‍വീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.

    Read More »
  • Kerala

    പാലക്കാട്‌ സ്റ്റീൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

    പാലക്കാട്:‌ കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ തീപിടുത്തം.ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.  കൈരളി സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്.അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്.   എത്ര പേര്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്.

    Read More »
  • Kerala

    അവയവദാന കച്ചവടം:ഡോ.ജോ ജോസഫ് എഴുതുന്നു

    ഒരാഴ്ചയായി നിറഞ്ഞ സദസ്സിൽ  കൈയ്യടികളോടെ  പ്രദർശനം തുടരുകയാണ് ‘മാഫിയവധം’ നാടകം.  പറഞ്ഞുവരുന്നത് 2009 ൽ എറണാകുളത്തെ  ഒരു ആശുപത്രിയിൽ നടന്ന ഒരു മസ്തിഷ്ക മരണ   സർട്ടിഫിക്കേഷനെയും അവയവദാനത്തെയും പറ്റി സംശയം ഉയർന്നതിനെ തുടർന്ന് പ്രഥമദൃഷ്ടിയാ കേസെടുക്കാൻ കോടതി വിധിക്കുകയും ,അതിനെ തുടർന്ന് വൈദ്യസമൂഹത്തെ ആകമാനവും, പ്രത്യേകിച്ച് അവയവമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരെയും ,തികച്ചും മോശമായ രീതിയിൽ വക്രീകരിച്ചു ചിത്രീകരിക്കുന്ന സാഹചര്യത്തെ കുറിച്ചാണ്. പ്രസ്തുത കേസ് കോടതി പരിഗണിക്കുന്ന വിഷയമായതുകൊണ്ട്  അതേക്കുറിച്ച് പ്രതികരിക്കുന്നത് ഉത്തമമായിരിക്കില്ല. എങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കുന്നത് ഉചിതവുമായിരിക്കുമെന്ന് തോന്നുന്നു. 18 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരനെ അവയവങ്ങൾ തട്ടിയെടുക്കുക എന്ന് ഉദ്ദേശത്തോടുകൂടി കൊന്നു കളയാൻ മാത്രം കണ്ണിൽ ചോര ഇല്ലാത്ത കിരാത കൂട്ടമാണ്  കേരളത്തിലെ വൈദ്യ സമൂഹം എന്ന് നിങ്ങൾ കരുതുന്നുണ്ടോ?പ്രസ്തുത കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ 2 പതിറ്റാണ്ടിലേറെ  പരിചയമുള്ള ചിലരുണ്ട്.  അവർ ഒരു മാഫിയ സംഘത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്നവരല്ല എന്ന കാര്യം എനിക്ക് ഉറപ്പുണ്. വൈദ്യശാസ്ത്രം മറ്റ് ശാസ്ത്ര ശാഖകളിൽ…

    Read More »
  • Kerala

    ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

    പാലക്കാട്:ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൂടല്ലൂര്‍ വാരിയത്ത് പടി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് 21 ആണ് മരിച്ചത്. കൂടല്ലൂര്‍ പാറപ്പുറത്ത് വയറിങ് ജോലിക്കിടെ കട്ടറില്‍ നിന്ന് ഷോ ക്കേല്‍ക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അമ്മ : സജിത. സഹോദരങ്ങള്‍ : സഞ്ജന, സനല്‍

    Read More »
  • Kerala

    ട്രെയിനില്‍ കുഴഞ്ഞു വീണ് കൈതപ്രം സ്വദേശിയ്‌ക്ക് ദാരുണാന്ത്യം

    തൃശൂർ:സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരവെ ട്രെയിനില്‍ കുഴഞ്ഞു വീണ് കൈതപ്രം സ്വദേശിയ്‌ക്ക് ദാരുണാന്ത്യം. കൈതപ്രം കരിങ്കല്‍ച്ചാലിലെ കെകെ സുകുമാരൻ ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.ഞായറാഴ്ച മംഗളാ എക്സ്പ്രസില്‍ നാട്ടിലേക്ക് വരും വഴിയാണ് സംഭവം. ട്രെയിൻ യാത്രയ്‌ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലിറക്കി. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം മാതമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന എസ്‌എസഎല്‍സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മോഹനൻ നാട്ടിലെക്ക് തിരിച്ചത്.

    Read More »
  • Kerala

    അര്‍ജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഇന്ത്യ നിരസിച്ചു:എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ

    മുംബൈ:ലോക ചാമ്ബ്യന്മാരായ അര്‍ജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഇന്ത്യ നിരസിച്ചതായി എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ. ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ  ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അർജന്റീന സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് അര്‍ജന്റീന എ ഐ എഫ് എഫുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഇന്ത്യക്ക് സാമ്ബത്തികമായി അത്തരം ഒരു മത്സരം നടത്താൻ ആകാത്തതു കൊണ്ട്  പിന്മാറുക ആയിരുന്നു-ഷാജി പ്രഭാകരൻ. പറയുന്നു. അര്‍ജന്റീനയുമായി ഒരു മത്സരം നടത്താൻ മാത്രം വലിയ സ്പോണ്‍സറെ കണ്ടെത്താൻ ഇന്ത്യക്ക് ആകുമായിരുന്നില്ല.32 കോടി രൂപയോളം ആണ് അര്‍ജന്റീനയ്ക്ക് ഒരു മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷൻ നല്‍കേണ്ടത്. അത് എ ഐ എഫ് എഫിനെ കൊണ്ട് സാധിക്കുന്നത് ആയിരുന്നില്ല എന്നും ഷാജി പ്രഭാകരൻ പറഞ്ഞു.

    Read More »
  • Kerala

    തൃശ്ശൂര്‍ സ്വദേശിയായ യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു

    തൃശ്ശൂര്‍: മലയാളി യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ കൊരട്ടി കട്ടപ്പുറം പറപ്പറമ്ബില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്. അര്‍മേനിയയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

    Read More »
  • NEWS

    എന്റെ അത്ഭുതഭാവം കണ്ടിട്ടാകണം അദ്ദേഹമെന്നെ തോളോട് ചേര്‍ത്തുപിടിച്ചു:ഡോ.സോണി ജോൺ

    വിഖ്യാത കൊളംബിയൻ ഗോള്‍കീപ്പര്‍ റെനെ ഹിഗ്വിറ്റയെ കണ്ടുമുട്ടിയതിന്റെ ആവേശം മലയാളി സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ.സോണി ജോൺ പങ്കിടുന്നു… സ്വപ്നങ്ങളും ചിലപ്പോഴൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് ഉറപ്പായി. ഇന്ത്യൻ അമ്ബെയ്ത്ത് ടീമിനൊപ്പം കൊളംബിയയിലെ മെഡലിനില്‍ എത്തിയതുമുതലുള്ള ആഗ്രഹമായിരുന്നു ഹിഗ്വിറ്റയെ നേരില്‍ കാണുകയെന്നത്. ഹോട്ടലിലും മത്സരങ്ങള്‍ നടക്കുന്ന മൈതാനത്തുമൊക്കെ പരിചയപ്പെട്ട കൊളംബിയക്കാരോട് അതിനുള്ള വഴി ആരാഞ്ഞു. ഒന്നും തരപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം ഗോള്‍കീപ്പര്‍ കോച്ചായി ജോലി ചെയ്യുന്ന മെഡലിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ‘അത്ലറ്റികോ നാസ്യോനലി’ന് ഇ–-മെയില്‍ അയച്ചു. അതിനും മറുപടിയുണ്ടായില്ല. ഇന്ത്യൻ ടീമിന് കോമ്ബൗണ്ട് വ്യക്തിഗതയിനത്തില്‍ ശനി വൈകിട്ട് ഫൈനലുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ മുൻ ലോക ചാമ്ബ്യൻ അഭിഷേക് വര്‍മയായിരുന്നു മത്സരിക്കുന്നത്. ഉഗ്രൻ പോരാട്ടത്തിലൂടെ അഭിഷേക് അമേരിക്കൻ ഐക്യനാടുകളുടെ ജയിംസ് ലൂറ്റ്സിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി.   ആ സന്തോഷത്തില്‍ തിരിച്ച്‌ ഹോട്ടലിലെത്തിയതാണ്. അടയാൻ പോകുന്ന ലിഫ്റ്റിലേക്ക് പെട്ടെന്ന് കയറി അരികിലേക്ക് മാറിനിന്നു. തൊട്ടടുത്തുനില്‍ക്കുന്നയാളെ നോക്കിയപ്പോള്‍ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അത്ഭുതഭാവം…

    Read More »
Back to top button
error: