KeralaNEWS

തിരൂര്‍ റയിൽവെ സ്റ്റേഷന്റെ പേര് ഇനി ‘തിരൂര്‍ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ’

മലപ്പുറം:കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ’ എന്നാക്കുമെന്ന് പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി പ്രഖ്യാപിച്ചു.
ഇന്ത്യൻ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാൻ പി.കെ കൃഷ്ണദാസും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷൻ സന്ദര്‍ശിച്ചതിന് ശേഷമാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്.
പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചെന്നും ശുപാര്‍ശ അംഗീകരിച്ചെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനുള്ള ആദരവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: