KeralaNEWS

സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്ക്; മലപ്പുറത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്ക്.മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ് നിലവിലുളളത്.

2171 പേര്‍ക്കാണ് ഇന്നലെ മാത്രം ഇവിടെ പനി ബാധിച്ചിരിക്കുന്നത്.ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും മലപ്പുറത്ത് കൂടുകയാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോരമേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Signature-ad

അതേസമയം സംസ്ഥാനത്ത് 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ഇതില്‍ 43 എണ്ണവും എറണാകുളത്താണ്.218 പേര്‍ക്കാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുള്ളത്.മൊത്തം ഒൻപതു പേർ ഡങ്കിപ്പനി ബാധിച്ച് മരിച്ചതിൽ ആറുപേരും എറണാകുളം ജില്ലയിൽ ഉള്ളവരാണ്.

 

8 എലിപ്പനി, 3 മലേറിയ എന്നിവയും ജില്ലയിൽ സ്ഥിരീകരിച്ചു.ഇന്നലെ ഉണ്ടായ മരണങ്ങള്‍ ഒന്നുപോലും കണക്കില്‍ വന്നിട്ടില്ല.പനി ബാധിച്ചു ഇതുവരെ മരിച്ചവരില്‍ ഏറെയും 50ന് താഴെ ഉള്ളവരും കുട്ടികളുമാണ്.

 

കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്ബിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചതായാണ് കണക്ക്.ഇത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ മാത്രം കണക്കാണ്.

 

അതേസമയം എലിപ്പനി ബാധിച്ച് പത്തനംതിട്ടയിൽ നാലുപേരാണ് മരിച്ചത്.ഡങ്കിപ്പനി ബാധിച്ച് ഒരു വയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു.

 

Back to top button
error: