Month: June 2023

  • Kerala

    വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തി

    തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ശേഷം യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു. കലാപകലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് മുഖ്യമന്ത്രിയുടെ തിരിച്ചുവരവ്. എസ്.എഫ്.ഐ.ക്കുനേരെയുള്ള ആരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും മാധ്യമപ്രവര്‍ത്തകരും കേസില്‍ പ്രതിയായി നില്‍ക്കുന്ന സാഹചര്യവുമുണ്ട്.

    Read More »
  • India

    വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി; യുവതിയുടെ പരാതി തള്ളി

    ബംഗളൂരു:വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി.ആത്മീയവീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി. വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.തുടർന്ന് ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി.   ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്ബോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

    Read More »
  • Crime

    സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു; കൊച്ചിയും കോട്ടയവും ഹവാല ഇടപാട് കേന്ദ്രങ്ങള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ടൗണിലെ സിയോണ്‍ ഡ്യൂട്ടി പെയ്ഡ് ഷോപ് ആന്‍ഡ് മണി എക്‌സ്‌ചേഞ്ച്, ഈരാറ്റുപേട്ട ഫോര്‍നാസ് ജ്വല്ലറി, ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് സെന്റര്‍, ചങ്ങനാശ്ശേരി സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷന്‍സ്, ചിങ്ങവനം സംഗീത ഫാഷന്‍ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈല്‍ ആക്‌സസറീസ് മൊത്ത വില്‍പനശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്ത വില്‍പനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അതിനു തുടര്‍ച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. 150 ഓളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ…

    Read More »
  • Kerala

    കോളജ് പ്രവേശനത്തിന് നിഖില്‍ പാര്‍ട്ടി സഹായം തേടി; ചെയ്തത് കൊടുംചതിയെന്ന് സിപിഎം

    ആലപ്പുഴ: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറിയാണ് നിഖിലിനെതിരെ രംഗത്തുവന്നത്. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തതായി കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കഴിഞ്ഞദിവസം തന്നെ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുകയും…

    Read More »
  • NEWS

    ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം

    പത്തനംതിട്ട:ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം. പാരിസ്ഥിതിക ഘടകങ്ങളും നായകളിലെ ആക്രമണ സാധ്യതകളെയും കുറിച്ച്‌ നടത്തിയ സമഗ്ര പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണല്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണമാണ് പഠന ഫലങ്ങള്‍ പുറത്തുവിട്ടത്. കാലാവസ്ഥയും,വായു മലിനീകരണവും നായകളില്‍ മനുഷ്യനെ ആക്രമിക്കാനുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതായിരുന്നു ഗവേഷകര്‍ പ്രധാനമായും പരിശോധിച്ചത്. ചൂട്, വെയില്‍, വായുമലിനീകരണം എന്നിവ കൂടുതലുള്ള സമയങ്ങളില്‍ നായകളുടെ ആക്രമണ സാധ്യത 11 ശതമാനത്തോളം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യനും നായകളും തമ്മിലുള്ള സമ്ബര്‍ക്കത്തില്‍ നായകള്‍ക്ക് ശത്രുതാ സ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറുന്നത് ചൂട്, വെയില്‍ അതുമല്ലെങ്കില്‍ മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയില്‍ ആയിരിക്കുമെന്നാണ് സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണലില്‍ പറയുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ അളവ് കൂടിയ ദിവസങ്ങളില്‍ 11 ശതമാനവും, ചൂട് കൂടിയ ദിവസങ്ങളില്‍ 4 ശതമാനവും, ഓസോണ്‍ അളവ് കൂടുതലുളള ദിവസങ്ങളില്‍ 3 ശതമാനവുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മഴയുള്ള…

    Read More »
  • India

    ബാലസോര്‍ ട്രെയിന്‍ ദുരന്തം; റെയില്‍വെ എന്‍ജിനിയറും കുടുംബവും മുങ്ങി? വീട് സീല്‍ചെയ്ത് സി.ബി.എ.

    ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയര്‍ എന്‍ജിനിയറുടെ വീട് സീല്‍ ചെയ്ത് അന്വേഷണ സംഘം. സിഗ്‌നല്‍ ജൂനിയര്‍ എഞ്ചിനിയര്‍ അമീര്‍ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത്. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീര്‍ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീല്‍ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുന്‍പ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. അതേസമയം ബഹനാഗ സ്റ്റേഷന്‍ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദര്‍ശിച്ചിരുന്നു.

    Read More »
  • Kerala

    ഭര്‍ത്താവിന്‍റെ സഹോദരനെതിരെ ലൈംഗിക പീഡനപരാതിയുമായി 21 കാരി

    മലപ്പുറം:ഭര്‍ത്താവിന്‍റെ സഹോദരനെതിരെ ലൈംഗിക പീഡനപരാതിയുമായി 21 കാരി.മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.  സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് പോലീസിന് നൽകിയ പരാതിയിൽ കോഴിക്കോട് സ്വദേശിയായ അതിജീവിത പറഞ്ഞു. ‘ഭര്‍ത്താവ് ഗള്‍ഫില്‍ പോയി ഒരാഴ്ച കഴിഞ്ഞാണ് അയാള്‍ മോശമായി പെരുമാറാൻ തുടങ്ങിയത്. ഉമ്മ കാൻസര്‍ രോഗിയാണ്. ഉമ്മ ആശുപത്രിയില്‍ പോയ ഒരു ദിവസം അയാള്‍ എന്നെ കയറി പിടിച്ചു. ഞാൻ തള്ളി മാറ്റിയപ്പോള്‍ അയാള്‍ പോയി. എന്നാല്‍ വീണ്ടും ഇത് ആവര്‍ത്തിക്കാൻ തുടങ്ങി. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാൻ നോക്കിയപ്പോള്‍ കാലു കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’- യുവതി പറ‍ഞ്ഞു.   ഇയാളുടെ ഉപദ്രവത്തെ കുറിച്ച്‌ ഭര്‍തൃ വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ കള്ളിയാക്കാനാണ് നോക്കിയതെന്നും യുവതി പറയുന്നു. സ്വര്‍ണത്തിന്റെ പേരില്‍ ഉള്‍പ്പെടെ തന്നെ വീട്ടുകാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

    Read More »
  • Kerala

    പങ്കാളിയായ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു

    കൊച്ചി: തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണു താല്‍പര്യം എന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായ പൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന് ജനുവരി 27നു വീടുവിട്ടു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ എറണാകുളത്തേക്കു താമസം മാറ്റി. എന്നാല്‍ മേയ് 30നു യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണു സുമയ്യ നല്‍കിയ പരാതി.  

    Read More »
  • India

    കർണാടകയിൽ പാഠപുസ്തകങ്ങളിലെ കാവിവത്കരണം പിൻവലിക്കുന്നു

    ബംഗളൂരു : കാവിവത്കരണത്തിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ പിൻവലിക്കാൻ കര്‍ണാടകയിൽ നടപടി തുടങ്ങി. ആറ്, ഏഴ്, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ  പുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമായത്. ഇതുസംബന്ധിച്ച പട്ടിക കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി പുറത്തിറക്കി. ആര്‍.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെ കുറിച്ചുള്ള ‘ആരാണ് മാതൃകാപുരുഷൻ’ എന്ന പാഠം പൂര്‍ണമായും ഒഴിവാക്കി. ഇതിന് പകരമായി കന്നട പാഠപുസ്തകത്തില്‍ ശിവകോട്ടാചാര്യ സ്വാമി എഴുതിയ ‘സുകുമാരസ്വാമിയുടെ കഥ’ എന്ന പാഠം ഉള്‍പ്പെടുത്തി.   ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള കവിതയും നീക്കിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള പാഠഭാഗം എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. വേദസംസ്കാരം, പുതിയ മതങ്ങളുടെ ആവിര്‍ഭാവം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ പാഠങ്ങള്‍ ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. മാറ്റംവരുത്തിയ മറ്റ് ഭാഗങ്ങള്‍ 15 പേജുകളുള്ള ഉപപാഠപുസ്തകമാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക. കുട്ടികളുടെ…

    Read More »
  • Crime

    ഗ്രൗണ്ടിൽ കളിക്കാൻ പോയ മൂന്നു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

    നാഗ്പൂർ: വീടിന് സമീപമുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോയ മൂന്നു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.ഗ്രൗണ്ടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. ഫറൂഖ് നഗര്‍ നിവാസികളായ തൗഫീഖ് ഫിറോസ് ഖാൻ (4), ആലിയ ഫിറോസ് ഖാൻ (6), അഫ്രിൻ ഇര്‍ഷാദ് ഖാൻ (6) എന്നിവരാണ് മരിച്ചത്.തൗഫീഖും ആലിയയും സഹോദരങ്ങളാണ്.അഫ്രിൻ ഇവരുടെ അയല്‍വാസിയാണ്.   ശനിയാഴ്ച ഉച്ചയോടെ വീടിന് സമീപമുള്ള ഗ്രൗണ്ടില്‍ കളിക്കാൻ പോയതായിരുന്നു കുട്ടികള്‍. എന്നാല്‍ വൈകുന്നേരമായിട്ടും  തിരികെ എത്തിയില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പച്ചപോളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീടിന് 50 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന എസ് യു വി കാറിനുള്ളില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.   മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

    Read More »
Back to top button
error: