KeralaNEWS

അര്‍ജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഇന്ത്യ നിരസിച്ചു:എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ

മുംബൈ:ലോക ചാമ്ബ്യന്മാരായ അര്‍ജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ഇന്ത്യ നിരസിച്ചതായി എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ.
ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ  ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അർജന്റീന സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് അര്‍ജന്റീന എ ഐ എഫ് എഫുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഇന്ത്യക്ക് സാമ്ബത്തികമായി അത്തരം ഒരു മത്സരം നടത്താൻ ആകാത്തതു കൊണ്ട്  പിന്മാറുക ആയിരുന്നു-ഷാജി പ്രഭാകരൻ. പറയുന്നു.

അര്‍ജന്റീനയുമായി ഒരു മത്സരം നടത്താൻ മാത്രം വലിയ സ്പോണ്‍സറെ കണ്ടെത്താൻ ഇന്ത്യക്ക് ആകുമായിരുന്നില്ല.32 കോടി രൂപയോളം ആണ് അര്‍ജന്റീനയ്ക്ക് ഒരു മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷൻ നല്‍കേണ്ടത്. അത് എ ഐ എഫ് എഫിനെ കൊണ്ട് സാധിക്കുന്നത് ആയിരുന്നില്ല എന്നും ഷാജി പ്രഭാകരൻ പറഞ്ഞു.

Back to top button
error: