KeralaNEWS

തൃശ്ശൂര്‍ സ്വദേശിയായ യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: മലയാളി യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ കൊരട്ടി കട്ടപ്പുറം പറപ്പറമ്ബില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്.
അര്‍മേനിയയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

Back to top button
error: