Month: June 2023

  • Crime

    പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ട്, പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

    തൃശ്ശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ജയിലിൽ നിന്ന് സുധാകരനെ മോൻസൻ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കെ സുധാകരൻറെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ ആരോപിച്ചിരുന്നു. പോക്‌സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു. പൊലീസിനെ രാഷ്ട്രീയതിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലിൽ നിന്ന് സുധാകരനെ മോൻസൻ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് മോൻസൻ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റുസ്റ്റത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോൻസനെ ചോദ്യം ചെയ്തത്. കേസിൽ കെ സുധാകരനെയും ഐജി ജി. ലക്ഷ്മണയെയും മുൻ…

    Read More »
  • Crime

    പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന 64 കാരനായ സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി

    വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ‘ദിശ’യില്‍ പരാത നല്‍കിയത്. വിശാഖപട്ടണത്തെ ഒരു ആശ്രമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പൂർണാനന്ദയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 13 ന് കാണാതായിരുന്നു. സ്വാമി പൂർണാനന്ദ ആശ്രമത്തിൽ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേകാനന്ദൻ പറഞ്ഞതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പെണ്‍കുട്ടി ദിശയിൽ മൊഴി നല്‍കിയത്. ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012ൽ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസിൽ…

    Read More »
  • Kerala

    പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ

    കോഴിക്കോട്: പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുൻ എംഎൽഎ കെഎം ഷാജിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ മുനീർ. “എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല” എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് കഴിയുമോ ? എം കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർക്കെതിരെയും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും സി. പി. എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊലീസ് കേസുകൾക്ക് പുറമെ സോഷ്യൽ മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമർശനങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തതെന്ന് മുനീർ പറഞ്ഞു.കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം…

    Read More »
  • LIFE

    അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ‘ലിയോ’യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ എത്തി

    തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ അനിരുദ്ധ് രവിചന്ദറിൻറെ സംഗീതം ഉണ്ടെങ്കിൽ അത് അവയ്ക്ക് നൽകുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുൻപ് തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുള്ള ഗാനങ്ങൾ ചിത്രങ്ങളുടെ വിജയത്തിൻറെ ആക്കം കൂട്ടാറുമുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ അനിരുദ്ധിന് തിരക്കൊഴിഞ്ഞ നേരവുമില്ല. ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ലിയോ ആണ് അനിരുദ്ധിൻറേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാർ. ലിയോയിലെ ആദ്യ സിംഗിൾ വിജയ്‍യുടെ പിറന്നാൾ ദിനമായ ജൂൺ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിൻറെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവൻ ആണ്. അരുദ്ധിൻറെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ വിജയ് തന്നെയാണ്. അനിരുദ്ധിൻറെ മറ്റു പല ഫാസ്റ്റ് നമ്പറുകളെയും പോലെ തിയറ്ററുകൾ ഇളക്കിമറിക്കും ഈ ഗാനം എന്ന കാര്യത്തിൽ സംശയമില്ല. മാസ്റ്റർ ആണ് ഇതിനു…

    Read More »
  • India

    അരിക്കൊമ്പ​ന്റെ പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്; ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്

    ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻറെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോൾ. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പൻറെ നിരീക്ഷണ ചുമതല. നേരത്തെയും അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിൻറെ ദൃശ്യങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയിൽ തുടരുകയാണ്. 36 പേരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്.…

    Read More »
  • Kerala

    എസ്എഫ്ഐ നേതാവ് നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല; കേരള പൊലീസ് സംഘം കലിംഗ യൂണിവേഴ്സിറ്റിയില്‍

    തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണാണ് സർവകലാശാലയുടെ ആവശ്യം. അതിനിടെ, കേരള പൊലീസ് കലിംഗ യൂണിവേഴ്സിറ്റിയിലെത്തി. സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ കലിംഗ യൂണിവേഴ്സിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് ശേഖരിക്കും. വിഷയത്തിൽ കായംകുളം പൊലീസും ഉടൻ കേസെടുക്കും. വ്യാജരേഖ ചമയ്ക്കൽ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തും. നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്നായിരുന്നു സർവകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. നിഖിൽ തോമസിനെതിരായ നിയമനടപടിയുടെ ഭാഗമായി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വ്യാജസർട്ടിഫിക്കേറ്റ് വിവാദത്തിൽ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു. നേരത്തെയും സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഇറങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും പരാതി നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ സർവകലാശാലക്ക് പഠനകേന്ദ്രങ്ങളില്ല. കേരളത്തിലെ അന്വേഷണത്തിന് പുറമേ നിഖിലിന്റെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഡിലും പരാതി എത്തുന്നതോടെ വിവാദം കൂടുതൽ…

    Read More »
  • Kerala

    നഴ്സിനെ കൈയേറ്റം ചെയ്തു;ബി.ജെ.പി ജില്ല സെക്രട്ടറി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസ്

    നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം പൂത്തക്കാല്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ബി.ജെ.പി ജില്ല സെക്രട്ടറി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസ്. മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പ്രീത, വൈസ് പ്രസിഡന്‍റ് വി. പ്രകാശൻ, മടിക്കൈ പഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ല സെക്രട്ടറിയുമായ എ. വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ രജിത പ്രമോദ്, പി.പി. ലീല, പി. സത്യ, രമ പത്മനാഭൻ, എൻ. ഖാദര്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ എം. ചന്ദ്രൻ, കെ.എം. ഷാജി, അരുണ്‍ കോളിക്കുന്ന്, രവീന്ദ്രൻ, ശൈലജ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. മടിക്കൈ എരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പിലിക്കോട് മട്ടലായി ബിന്ദു ഭവനില്‍ തങ്കപ്പന്‍റെ മകള്‍ പി. സുമയുടെ പരാതിയിലാണ് കേസ്. 2023 മാര്‍ച്ച്‌ 30, ഏപ്രില്‍ മൂന്ന് എന്നീ ദിവസങ്ങളില്‍ ആരോഗ്യ കേന്ദ്രത്തില്‍ അതിക്രമിച്ച്‌ കയറി സുമയുടെ കൈയില്‍ നിന്ന് ആശുപത്രി രജിസ്റ്റര്‍ ബുക്ക് അനുവാദം കൂടാതെ പിടിച്ചുവാങ്ങുകയും…

    Read More »
  • LIFE

    “മൂഡ് സ്വിംഗ്സ്” ആശ്വാസമേകാൻ ഡയറ്റില്‍ കരുതേണ്ട ചില കാര്യങ്ങൾ

    ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മുൻകാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ കുറെക്കൂടി ഗൗരവത്തിലാകുന്നുണ്ട് ഇന്ന്. പ്രത്യേകിച്ച് ലോകത്തിൽ തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോർട്ടെല്ലാം വലിയ തരംഗമാണ് ഈ മേഖലയിൽ തീർത്തിരിക്കുന്നത്. പക്ഷേ അപ്പോഴും മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധമെത്താത്ത, അതിന് പ്രാധാന്യം നൽകാനുള്ള അവസരം പോലുമില്ലാത്ത വലിയൊരു വിഭാഗം ജനത ഇവിടെ തുടരുന്നുണ്ട്. എന്തായാലും നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരളവ് വരെയൊക്കെ ചില മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥകൾ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയ്ക്ക് ആശ്വാസമേകാൻ ഡയറ്റിൽ കരുതേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീൻ… നല്ലതുപോലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ സാധിച്ചാൽ മൂഡ് സ്വിംഗ്സ് ചെറിയ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കാരണം ഇത് മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. എന്നാൽ പ്രോട്ടീൻ ഫുഡ് കഴിക്കുന്നത് കൊണ്ട് മാത്രം മൂഡ് സ്വിംഗ്സ്…

    Read More »
  • India

    മോദി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീകളുടെ ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായി: ഹരിയാന ബിജെപി അധ്യക്ഷൻ

    ചണ്ഡിഗഡ്: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സ്ത്രീകളുടെ ശാരീരിക ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായെന്ന് ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷൻ ഒപി ധൻഘഡ്. തന്റെ സഹോദരിമാരിലും ഈ മാറ്റം ഉണ്ടായെന്ന് ഭിവാനി ലോക്‌സഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച ബിജെപി റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘മോദി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീകളുടെ ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായി. എന്റെ സഹോദരിമാരുടെ ഉയരവും ഇങ്ങനെ വര്‍ധിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും ഗ്യാസും വെള്ളവും ദാലുമെത്തിച്ചു.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.  കഴിഞ്ഞ തവണ പത്തു സീറ്റിലാണ് ബിജെപി ഹരിയാനയിൽ ജയിച്ചത്. ഇത്തവണയും അത് നിലനിര്‍ത്തും- ധൻഘഡ് കൂട്ടിച്ചേര്‍ത്തു

    Read More »
  • Kerala

    കോട്ടയത്ത് വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു

    കോട്ടയം:വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു.കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്ബില്‍ ഗോപാലകൃഷ്ണൻ ചെട്ടിയാര്‍ (77) ആണ് ആത്മഹത്യ ചെയ്തത്. ഫെഡറല്‍ ബാങ്കില്‍ നിന്ന് ഗോപാലകൃഷ്ണൻ ഭവന നിര്‍മ്മാണ വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ തിരിച്ചടവ്  കുടിശികയായതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞിരുന്നു. തുടർന്നായിരുന്നു ആത്മഹത്യ. ബാങ്ക് അധികൃതര്‍ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണൻ 10 ലക്ഷം രൂപയാണ് 2018 ല്‍ ഭവന വായ്പ എടുത്തത്.കോവിഡ് സമയത്തായിരുന്നു വായ്പയെടുത്തിരുന്നത്. എന്നാല്‍ കോവിഡ് മൂലം വായ്പ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. 10 ലക്ഷം രൂപ പലിശ ഉള്‍പ്പെടെ 14 ലക്ഷം രൂപയോളം ആയിരുന്നു. ഇത് തിരിച്ചടക്കാൻ ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വായ്പയിലേക്ക് ഒരു ലക്ഷം രൂപ അടച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.   ഭിന്നശേഷിക്കാരിയായ മകളുള്ളയാളാണ് ഗോപാലകൃഷ്ണൻ. വീട് ജപ്തി ചെയ്താല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ്…

    Read More »
Back to top button
error: