Month: June 2023
-
Kerala
കേരളത്തിലെ സ്റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയ നടപടി റെയില്‍വേ റദ്ദാക്കി
കോഴിക്കോട്:കേരളത്തിലെ സ്റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയ നടപടി റെയില്‍വേ റദ്ദാക്കി. പട്ടാമ്ബി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതും കയറ്റുന്നതും നിർത്തലാക്കിയ നടപടിയാണ് റയിൽവെ പിൻവലിച്ചത്. മേയ് 24 മുതലാണ് ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഈ 9 സ്‌റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയതായി അറിയിപ്പ് പുറപ്പെടുവിച്ചത്.അഞ്ചു മിനിറ്റിൽ കൂടുതല്‍ സമയം വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ പാര്‍സല്‍ സര്‍വീസ് അനുവദിക്കൂ എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ നിരോധനം വന്നതോടെ ചരക്കുകള്‍ കയറ്റിയയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉൾപ്പെടെ ഈ 9 സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന നിരവധി പേര്‍ ബുദ്ധിമുട്ടിലായി. പാര്‍സല്‍ സര്‍വീസിനെ ആശ്രയിച്ചു ജീവിക്കുന്ന റെയില്‍വേ ലൈസന്‍സ് കൂലി പോര്‍ട്ടര്‍മാരെയും അവരെ സഹായിക്കുന്ന മറ്റ് പോര്‍ട്ടര്‍മാരെയും ഇത് പ്രതിസന്ധിയിലാക്കി.തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.തുടർന്നായിരുന്നു തീരുമാനം പിൻവലിച്ചത്. തീരുമാനത്തെ…
Read More » -
Kerala
കൊല്ലത്ത് നിന്നും കോന്നിയിലേക്ക് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം യാത്ര
പത്തനംതിട്ട ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി അടവിയിലേക്ക് കൊല്ലം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ്. തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം- കോന്നി ആനക്കൂട്- കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചൻകോവിൽ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ബജറ്റ് ടൂര്‍.ജൂണ്‍ 28നാണ് യാത്ര.രാവിലെ ആറിന് കൊല്ലത്ത് നിന്ന് പുറപ്പെടും.600 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. 9747969768, 9496110124 എന്നീ നമ്ബരുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം. രാവിലെ ആറ് മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് എട്ടുമണിയോടെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം സെന്‍ററിലെത്തും. കഫേ വനശ്രീയില്‍ പ്രഭാതഭക്ഷണം. അതിനുശേഷം കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂട് സന്ദര്‍ശനവും ഉണ്ടായിരിക്കും. ഇതിനുശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെത്തി. ഇവിടെ യാത്രികര്‍ക്ക് കുളിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. അച്ചൻകോവില്‍ ക്ഷേത്രദര്‍ശനവും നടത്തിയശേഷമായിരിക്കും മടക്കയാത്ര. സംസ്ഥാനത്ത് ആദ്യമായി കുട്ടവഞ്ചി സവാരി ആരംഭിച്ച വിനോദസഞ്ചാരകേന്ദ്രമാണ് അടവി. അച്ചൻകോവില്‍ ആറിന്‍റെ കൈവഴിയായ കല്ലാറിന്‍റെ തീരത്താണ് അടവി ഇക്കോ ടൂറിസം സെന്‍റര്‍. കേരളത്തിലെ അറിയപ്പെടുന്ന…
Read More » -
Kerala
ക്യാമറ വിവാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി; പ്രതിപക്ഷത്തിന് പ്രശംസ
കൊച്ചി: എ.ഐ. ക്യാമറ വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് തിരിച്ചടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസര നല്‍കി. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. ഇതുപ്രകാരം ഇനി കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം. ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഹൈക്കോടതി ഇതിനായി രണ്ടാഴ്ചവരെയാണ് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം…
Read More » -
Kerala
നിഖിലിനായി ഇടപെട്ടത് പാര്‍ട്ടി നേതാവ്, പേര് വെളിപ്പെടുത്താനാവില്ല; നിലപാട് വ്യക്തമാക്കി കോളജ് മാനേജര്‍
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു പറയാമെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പറയേണ്ടത് സര്‍വകലാശാലയാണെന്നും കോളജ് മാനേജര്‍ പറഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പൊലീസില്‍ പരാതി നല്‍കിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ആ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ല”- മാനേജര്‍ പറഞ്ഞു. അതേസമയം, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്നായിരുന്നു സിപിഎം കായംകുളം എരിയാ സെക്രട്ടറിയുടെ പ്രതികരണം. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്‍ട്ടിക്കാര്‍…
Read More » -
Kerala
പണയം വച്ച സ്വര്‍ണം മുക്കിയ കേസില്‍ മാനേജരായ യുവതി പിടിയിൽ
കാട്ടാക്കട: സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം മുക്കിയ കേസില്‍ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കാട്ടാക്കട ശാഖ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന മാരായമുട്ടം പുലിക്കോട്ടുകോണം ഗ്രേസ് വില്ലയില്‍ ബീന(41) ആണ് പിടിയിലായത്. വ്യാപാര വായ്പയെടുക്കാൻ വ്യാപാരികള്‍ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണത്തില്‍ നിന്നു 300 ഗ്രാമില്‍ അധികം സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ വനിതാ അസി.മാനേജരും മറ്റൊരു ജീവനക്കാരിയും രണ്ടു മാസം മുൻപ് അറസ്റ്റിലായിരുന്നു. പിടിയിലായ ബീന സ്ഥാപനത്തില്‍ നിന്നു പണയസ്വര്‍ണം എടുത്ത് മറ്റ് ജീവനക്കാരെ കൊണ്ട് പണയം വയ്ക്കുകയും പണം വീതിച്ച് എടുക്കുകയും ആണ് പതിവെന്ന് നേരത്തെ അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ ഞായറാഴ്ച രാത്രി 7 മണിയോടെ കാട്ടാക്കടയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബീന മാനേജരായ സ്ഥാപന മാനേജ്മെന്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കണക്കെടുപ്പിലാണ് സ്വര്‍ണം മുക്കിയത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സ്ഥാപന മാനേജ്മെന്റ് പൊലീസില്‍…
Read More » -
Kerala
നഗ്‌നദൃശ്യവിവാദത്തില്‍ നടപടി; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ആലപ്പുഴ സൗത്ത് മുന്‍ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ ആറ് മാസത്തേക്ക് സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ ജയനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ ജയന്‍ സോണയെ സഹായിക്കാന്‍ ഇടപെട്ടെന്നു പാര്‍ട്ടി കണ്ടെത്തുകയും ഏരിയ കമ്മിറ്റിയില്‍ നിന്നു ലോക്കല്‍ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സസ്‌പെന്‍ഷന്‍. സോണയ്‌ക്കെതിരേ ചില സ്ത്രീകള്‍ പാര്‍ട്ടിക്കു പരാതി നല്‍കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ജയന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. അശ്ലീല വീഡിയോ വിഷയം വിവാദമായതിനെ തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ട് സോണയ്ക്ക് എതിരായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ നേതാക്കള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണു സോണയെ പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ആര്‍.നാസറിനെ അനുകൂലിക്കുന്ന പക്ഷത്തായിരുന്നു സോണയും ജയനും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത യോഗമാണു വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ ദിവസം…
Read More » -
Kerala
കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ; പിന്നിൽ സാമ്പത്തിക തട്ടിപ്പ് എന്ന് സൂചന
കണ്ണൂർ: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പയ്യാമ്ബലം ബേബി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിന്നില്‍ സാമ്ബത്തിക തട്ടിപ്പാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. സ്വര്‍ണവും പണവും തട്ടിയെടുത്ത് യുവതിയെ വഞ്ചനയ്ക്കിരയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കണ്ണൂര്‍ കൃഷ്ണാ ജ്വല്ലേഴ്‌സ് ജീവനക്കാരിയും അഞ്ചുകണ്ടി സ്വാദേശിനിയുമായ വി കെ റോഷിത (32) യാണ് മരിച്ചത്. മരണത്തിന് പിന്നില്‍ സാമ്ബത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭര്‍ത്താവ് പ്രമിത്തും ബന്ധുക്കളും സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന് പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയ്ക്കാണ് റോഷിതയെ പയ്യാമ്ബലം ബേബി ബീച്ചിനരികെയുള്ള കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപ് ആറു ലക്ഷം രൂപ റോഷിത തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായും മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം വില്‍പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. താന്‍ മരിക്കുന്നുവെന്ന സന്ദേശം റോഷിത വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ നിന്നും ജ്വല്ലറിയിലേക്ക് യാത്ര തിരിച്ച ഇവരെ കാണാതായത്. സംഭവ ദിവസം വൈകുന്നേരം റോഷിത ബേബി…
Read More » -
Kerala
15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;53-കാരന് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
പാലക്കാട്: 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴക്കും കോടതി ശിക്ഷിച്ചു. കുത്തനൂര്‍ പടിഞ്ഞാറെത്തറ അമ്ബാടി വീട്ടില്‍ രമേഷ് നായരെയാണ് (53) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം. 2014 ഡിസംബര്‍ മുതല്‍ 2015 ഡിസംബര്‍ മാസം വരെയുള്ള കാലഘട്ടത്തില്‍ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ശേഷം ഒളിവില്‍ താമസിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം.ശാസ്ത്രീയ തെളിവിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
Read More » -
Kerala
കാസർകോട് കന്നഡ അറിയാത്ത ടീച്ചറിനെ നിയമിച്ചതിനെതിരെ പ്രതിഷേധം
കാസർകോട്.അഡൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ കന്നഡ അറിയാത്ത ടീച്ചറിനെ നിയമിച്ചതിനെതിരെ പ്രതിഷേധം. കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്കൂളില്‍ അധ്യാപകയായി നിയമിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തില്‍ സോഷ്യല്‍ സയൻസ് വിഷയമാണ് പഠിപ്പിക്കേണ്ടത്.എന്നാൽ ഇവർക്ക് കന്നഡ അറിയില്ല.അതിനാൽ അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളടെ പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രധാന അധ്യാപകനെയും, അധ്യാപികയെയും തടഞ്ഞു വച്ചു. കന്നഡ അറിയുന്ന അധ്യാപകരെ നിയമിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പിഎസ്‌സി നിയമനം ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Read More » -
India
ജയ് ശ്രീറാം വിളിക്കണം;മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ഗാസിയാബാദ്: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടിട്ടും വിളിക്കാതിരുന്ന മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. സഹീല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സഹീലിനെ ക്രൂരമായി മര്‍ദിക്കുകയും തല പകുതി മൊട്ടയടിക്കുകയും ചെയ്തിട്ടുണ്ട്.മര്‍ദനത്തിന് നേതൃത്വം നല്‍കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തിന് ശേഷം തന്റെ മകനെ ജയിലിലടച്ചുവെന്ന് സഹീലിന്റെ പിതാവായ ഷക്കീല്‍ ആരോപിച്ചു. പ്രതികളുമായി ഒത്തുത്തീര്‍പ്പിലെത്താന്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ചുവെന്നും ഷക്കീല്‍ പറഞ്ഞു. സഹീലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.
Read More »