IndiaNEWS

മോദി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീകളുടെ ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായി: ഹരിയാന ബിജെപി അധ്യക്ഷൻ

ചണ്ഡിഗഡ്: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സ്ത്രീകളുടെ ശാരീരിക ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായെന്ന് ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷൻ ഒപി ധൻഘഡ്.
തന്റെ സഹോദരിമാരിലും ഈ മാറ്റം ഉണ്ടായെന്ന് ഭിവാനി ലോക്‌സഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച ബിജെപി റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘മോദി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീകളുടെ ഉയരത്തില്‍ രണ്ടിഞ്ച് വര്‍ധനയുണ്ടായി. എന്റെ സഹോദരിമാരുടെ ഉയരവും ഇങ്ങനെ വര്‍ധിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും ഗ്യാസും വെള്ളവും ദാലുമെത്തിച്ചു.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
 കഴിഞ്ഞ തവണ പത്തു സീറ്റിലാണ് ബിജെപി ഹരിയാനയിൽ ജയിച്ചത്. ഇത്തവണയും അത് നിലനിര്‍ത്തും- ധൻഘഡ് കൂട്ടിച്ചേര്‍ത്തു

Back to top button
error: