Month: June 2023
-
Crime
ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമോളുടെ വസ്ത്രത്തിന് ഇറക്കം കുറവ്; രോഷാകുലനായ അമ്മായിഅച്ഛൻ യുവതിയുടെ ദേഹത്ത് ചൂട് സൂപ്പ് ഒഴിച്ചു
ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറവാണ് എന്ന് ആരോപിച്ച് അമ്മായിഅച്ഛൻ മരുമകളുടെ ശരീരത്തിൽ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം. ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ ചൊടിപ്പിച്ചത്. രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ മേൽ ഒഴിക്കുകയായിരുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛൻറെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്. എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ…
Read More » -
LIFE
ഞങ്ങളുടെ രാമായണം ഇങ്ങനല്ല!!! ‘ഇത് ഞങ്ങളുടെ രാമായണം അല്ല’: ആദിപുരുഷ് നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ദില്ലി: രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ഓൾ ഇന്ത്യ സിനി വർക്കേർസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തിൽ പറയുന്നു. ഈ ചിത്രത്തിൻറെ പ്രദർശനം തടയണമെന്നും. സംവിധായകൻ ഓം റൌട്ടിനും നിർമ്മാതക്കൾക്കെതിരെയും എഫ്ഐആർ ഇടണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇനി ഒടിടിയിൽ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു. അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതൽ കടുക്കുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി…
Read More » -
Kerala
ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചത്; കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും: വി.ഡി. സതീശൻ
തിരുവനന്തപുരം: റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാറിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കും. കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെയും ഗതിയെന്നും സതീശൻ പറഞ്ഞു. തെരുവുനായ്ക്കൾക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ച ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരും. പൊലീസ് കുറ്റവാളികളുടെ കൂടെയാണ്. സിപിഎമ്മിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് നിഖിലിനെ ശുപാർശ നേതാവിന്റെ പേര് മാനേജർ പറയാത്തത്. മാധ്യമങ്ങളോട് പറഞ്ഞതുപോലെ മാനേജർക്ക് പൊലീസിനോട് മറുപടി പറയാൻ പറ്റില്ല. സിപിഎം നേതാവിന്റെ പേര് കെഎസ്‌യു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കും. കെഎസ് യു നേതാവ് അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയിട്ടില്ല. ദേശാഭിമാനിയിൽ മാത്രമാണ്…
Read More » -
NEWS
അമേരിക്കന്‍ വന്‍കരയും യൂറോപ്പും പശ്ചിമേഷ്യയും കടന്ന ഉഷ്ണതരംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; ഉഷ്ണതരംഗം ഹിമാലയത്തെ ഉരുക്കും; വരാനിരിക്കുന്നത് മഹാദുരന്തമെന്ന് പഠനം
അമേരിക്കന്‍ വന്‍കരയും യൂറോപ്പും പശ്ചിമേഷ്യയും കടന്ന ഉഷ്ണതരംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടന്ന ഉഷ്ണതരംഗത്തെ ഏറെ ആശങ്കയോടെയാണ് ശാസ്ത്രസമൂഹം നോക്കിക്കാണുന്നത്. ഇന്ത്യയുടെ വടക്കന്‍ മേഖലയിലെ പര്‍വ്വതനിരയായ ഹിന്ദുകുഷ് ഹിമാലയത്തിലെ മഞ്ഞാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ്ണതരംഗത്തിന്‍റെ കടന്ന് വരവ്, ഇതോടെ ഹിമാലയത്തിലെ മഞ്ഞുരുക്കം ശക്തമായി. ഹിമാലയത്തില്‍ മഞ്ഞുരുകിയാല്‍ പര്‍വ്വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വര്‍ദ്ധിക്കും. ഹിന്ദു കുഷ് ഹിമാലയിലുടനീളം 200 ഹിമാനി തടാകങ്ങൾ ഇതിനകം “അപകടകരമാണെന്നും” റിപ്പോർട്ടുകള്‍ പറയുന്നു. താഴ്വാരത്തിലെ രണ്ട് 2011 മുതൽ 2020 വരെയുള്ള കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് ഹിമാനികൾ 65 % വേഗത്തിൽ ഉരുകുകയും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 80% നഷ്ടപ്പെടുകയും ചെയ്യാമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിന്‍റെ…
Read More » -
India
ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയർ ഒളിവിൽ പോയെന്ന അഭ്യൂഹം തള്ളി അധികൃതർ
ദില്ലി: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയർ ഒളിവിൽ പോയെന്ന അഭ്യൂഹം തള്ളി അധികൃതർ. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം എൻജിനിയറുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി എന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് ദക്ഷിണ -പൂർവ റെയിൽവേ അറിയിച്ചു. എല്ലാ ജീവനക്കാരും സിബിഐയോട് സഹകരിക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ജൂണ്‍ 2 ന് ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 292 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു…
Read More » -
NEWS
അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പ്രതിദിനം ശരാശരി 2.52 ലക്ഷത്തിലധികം ആളുകളായിരിക്കും വിമാനത്താവളം ഉപയോഗിക്കുക. ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവുമധികം തിരക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ ജൂണ്‍ 24 ആയിരിക്കും തിരക്കേറിയ ദിവസം. അന്നു ഒരു ലക്ഷത്തോളം പേര്‍ ദുബൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്യം. ബലിപെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും വര്‍ദ്ധിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കേറുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ടെങ്കിലും ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കായി…
Read More » -
LIFE
17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി!!! മുബൈയിലെ അന്ധേരിയിലെ സലൂണിനെതിരെ കേസുമായി ഇരുപത്തിമൂന്നുകാരി യുവതി
സൗന്ദര്യവർധക വസ്തുക്കളുപയോഗിക്കുമ്പോഴോ, മേക്കപ്പ് സാധനങ്ങളുപയോഗിക്കുമ്പോഴോ എല്ലാം നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സ്കിൻ ടൈപ്പിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങളല്ല ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും അത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ദോഷവും ഉണ്ടാക്കാം. പ്രത്യേകിച്ച് ചില സൗന്ദര്യവർധക ഉത്പന്നങ്ങളോട് ചില സ്കിൻ ടൈപ്പുള്ളവർക്ക് അലർജിയുണ്ടാകാം. ഇതാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. വളരെ ഗൗരവമായ രീതിയിൽ തന്നെ ഇത്തരത്തിൽ ബ്യൂട്ടി കെയർ ഉത്പന്നങ്ങൾ ചർമ്മത്തെ ബാധിക്കാം. സമാനമായൊരു സംഭവമാണിപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. മുബൈയിലെ അന്ധേരിയിൽ ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഒരു യുവതിയുടെ മുഖത്ത് പൊള്ളലേറ്റിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. 17,000 രൂപയ്ക്കാണ് യുവതി ഫേഷ്യൽ അടക്കമുള്ള പ്രൊസീജ്യറുകൾ ചെയ്തത്രേ. ജൂൺ 17നാണ് സംഭവം. ഫേഷ്യൽ തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാൽ ചിലർക്ക് ചില ഉത്പന്നങ്ങൾ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം…
Read More » -
Kerala
വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഎമ്മിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിൻഡിക്കേറ്റ് മെമ്പർ ആരാണ് ? കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലായിടത്തും ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജൻറെ പേര് പരാമർശിച്ച് രംഗത്ത് വന്നത്. ‘നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും’ എന്നായിരുന്നു ഹിലാൽ…
Read More » -
Crime
കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഇന്നോവ കാർ ശ്രദ്ധയിൽപ്പെട്ടത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. ശ്രീപുരം സ്കൂളിന് സപീപത്ത് വച്ച് പൊലീസിനെ കണ്ടതോടെ കാർ തിരിച്ച് സംഘം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് കാർ തടഞ്ഞതോടെ സ്പിരിറ്റ് കടത്താൻ ശ്രമിച്ചവർ ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് സ്പിരിറ്റ് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആയിരം ലിറ്ററോളം സ്പിരിറ്റ് പൊലീസ് പിടികൂടിയത്.
Read More » -
Kerala
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്‌എഫ്‌ഐ ജയിക്കുന്നത്. ചെയർപേഴ്‌സണായി ടി പി അഖിലയും ജനറൽ സെക്രട്ടറിയായി ടി പ്രതികും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഎമ്മിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലായിടത്തും ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും അദ്ദേഹം…
Read More »