കോട്ടയം:വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു.കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്ബില് ഗോപാലകൃഷ്ണൻ ചെട്ടിയാര്‍ (77) ആണ് ആത്മഹത്യ ചെയ്തത്.
ഫെഡറല്‍ ബാങ്കില്‍ നിന്ന് ഗോപാലകൃഷ്ണൻ ഭവന നിര്‍മ്മാണ വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് കുടിശികയായതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞിരുന്നു. തുടർന്നായിരുന്നു ആത്മഹത്യ.
ബാങ്ക് അധികൃതര്‍ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണൻ 10 ലക്ഷം രൂപയാണ് 2018 ല്‍ ഭവന വായ്പ എടുത്തത്.കോവിഡ് സമയത്തായിരുന്നു വായ്പയെടുത്തിരുന്നത്. എന്നാല്‍ കോവിഡ് മൂലം വായ്പ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. 10 ലക്ഷം രൂപ പലിശ ഉള്‍പ്പെടെ 14 ലക്ഷം രൂപയോളം ആയിരുന്നു. ഇത് തിരിച്ചടക്കാൻ ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വായ്പയിലേക്ക് ഒരു ലക്ഷം രൂപ അടച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
ഭിന്നശേഷിക്കാരിയായ മകളുള്ളയാളാണ് ഗോപാലകൃഷ്ണൻ. വീട് ജപ്തി ചെയ്താല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കുടുംബക്കാര് പറയുന്നു.