Month: June 2023

  • NEWS

    വിഷ്ണു ജനാര്‍ദ്ദനന് കൊല്ലം ജില്ലാ പ്രവാസി സമാജം യത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കുന്നിക്കോട് സ്വദേശിയും സമാജത്തിന്റെ മംഗഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ വിഷ്ണു ജനാര്‍ദ്ദനനു സമാജം യാത്രയയപ്പ് നല്‍കി. യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ലിബി ബിജൂ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി റ്റി.ടി ബിനില്‍, ആക്ടിങ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരി സലിംരാജ്, കൊല്ലം ഫെസ്റ്റ് ആക്ടിംഗ് കണ്‍വീനര്‍ സജിമോന്‍ തോമസ്, കേന്ദ്ര എക്‌സി. നൈസാം റാവുത്തര്‍, വനിത ചെയര്‍ പേഴ്‌സണ്‍ രന്‍ജനാബിനില്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ റെജികുഞ്ഞു കുഞ്ഞു, അനീഷ് മുരളീധരന്‍, ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഷ്ണു മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ കണ്‍വീനര്‍ സംഗീത് സുഗതന്‍ നന്ദി പറഞ്ഞു. റ്റി.ടി ബിനില്‍ ഫലകം കൈമാറി.

    Read More »
  • Crime

    കൊട്ടിയൂരില്‍ എംഡിഎയുമായി യുവാവ് പിടിയില്‍

    കണ്ണൂര്‍: കൊട്ടിയൂരില്‍ രാസലഹരി എംഡിഎയുമായി യുവാവ് പിടിയില്‍. ഇന്നലെ രാവിലെ കൊട്ടിയൂര്‍ പാല്‍ചുരം പുതിയങ്ങാടിയില്‍ കേളകം പോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് 5 ഗ്രാം എംഡിഎയുമായി പാല്‍ചുരം അമ്പായത്തോട് സ്വദേശി വാളോംചാലില്‍ അലന്‍ബെന്നി (21) പിടിയിലായത്. പ്രതി സഞ്ചരിച്ച KL 12 G 5955 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ഉം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്കു കിട്ടിയ രഹസ്യ വിവര പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി: വി. രമേശന്റെ മേല്‍ നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ പ്രതി നാട്ടില്‍ വരുമ്പോള്‍ മാരകമയക്കു മരുന്നായ എംഡിഎ കൊണ്ട് വന്നു നാട്ടില്‍ വില്‍പ്പന നടത്താറാണ് പതിവ്. കേളകം എസ്‌ഐ: ജാന്‍സി മാത്യു, എസ്‌ഐ: രമേശന്‍, എഎസ്‌ഐ: സുനില്‍, സിപിഒ: വിവേക് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ്…

    Read More »
  • Health

    ഇന്ന് അന്താരാഷ്ട്ര യോഗ ദിനം;  ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗയെക്കുറിച്ച് അറിയേണ്ടതെല്ലാം

      ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ഇന്ത്യയുടെ സംഭാവനയാണ് യോഗ. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നു എന്നതോടൊപ്പം ശക്തിയും വഴക്കവും വികസിപ്പിക്കുകയും ചെയ്യുന്നു യോഗ. ജൂണ്‍ 21 ന് ലോക യോഗ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ബോധവല്‍ക്കരണത്തിനായി ചരിത്രത്തിന്റെ താളുകളില്‍ ഈ ദിനം രേഖപ്പെടുത്തപ്പെട്ടു. ചരിത്രം 2014 സെപ്തംബര്‍ 27 ന് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം ആദ്യമായി നിര്‍ദേശിച്ചത്. ഉത്തരാര്‍ധ ഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്. ഈ പ്രാരംഭ നിര്‍ദേശത്തിന് ശേഷം, യു.എന്‍ അതേ വര്‍ഷം തന്നെ യോഗ ദിനം എന്ന പേരില്‍ കരട് പ്രമേയം അംഗീകരിച്ചു. 2014 ഡിസംബര്‍ 11ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു. 177 അംഗരാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു. നിരവധി ആഗോള…

    Read More »
  • Kerala

    എ.ഐ ക്യാമറ: സർക്കാരിന് കനത്ത തിരിച്ചടി; കരാർ കമ്പനികൾക്ക് പണം നൽകുന്നത് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു

      കൊച്ചി: സംസ്ഥാനത്ത് ഗതാഗതനിയമലംഘനം തടയാനായി എ.ഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതി. ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. കരാർ കമ്പനികൾക്ക് പണം നൽകുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ കരാർ കമ്പനികൾക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എ.ഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്.ആര്‍.ഐ.ടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട്…

    Read More »
  • Health

    അറിയുക മൺപാത്രങ്ങളുടെ ‘മഹത്വങ്ങൾ,’ ഇതിൽ പാചകം ചെയ്താൽ സ്വാദും ​ഗുണവും പതിന്മടങ്ങ് വർദ്ധിക്കും

       പണ്ടുകാലത്തെ ഭക്ഷണങ്ങള്‍ വളരെയേറെ സ്വാദുള്ളവയായിരുന്നു. മൺപാത്രങ്ങളിലാണ് അന്ന് ഭക്ഷണം പാകം ചെയ്തിരുന്നത്. പുതിയ രീതിയിലെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിപണിയിലിറങ്ങിയപ്പോള്‍ എല്ലാവരും അവ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ നാട്ടില്‍പുറങ്ങളില്‍ ഇപ്പോഴും മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു ചോറും മീന്‍കറിയും മറ്റും പാചകം ചെയ്യുന്നവരുണ്ട്. ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് മൺപാത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാചകരീതി. ഇതു മൂലം രുചിയോടൊപ്പം  ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു. മണ്‍പാത്ര പാചകം കൊണ്ട് നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പതിന്മടങ്ങ് വര്‍ദ്ധിക്കും. എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതിലൂടെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. എണ്ണ കുറവായതു കൊണ്ട്  അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാനാവും. മൺപാത്രത്തിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ യഥാർത്ഥ സുഗന്ധം അതിൽ നിലനിൽക്കുകയും കഴിക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. മൺപാത്രങ്ങളുടെ സുഷിര സ്വഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. മാത്രമല്ല വളരെ സാവധാനത്തിലുള്ള പാചകരീതി വിഭവങ്ങളെ കൂടുതൽ സുഗന്ധപൂരിതവും രുചിയുള്ളതുമാക്കുന്നു. മൺ കലങ്ങളിൽ മാംസം പാചകം ചെയ്യുമ്പോൾ…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ആറര ലക്ഷത്തോളം രൂപ; ജഗതിക്ക് പന്ത്രണ്ടര ലക്ഷം

    തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ സഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ആറര ലക്ഷത്തോളം രൂപ.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നൽകിയ തുകയാണ്. 2021 ഏപ്രില്‍ ഒന്നുമുതല്‍ 2023 ഏപ്രില്‍ 30വരെയുള്ള കാലഘട്ടത്തിലാണ് 6,61,793 രൂപ ചികിത്സക്കായി അനുവദിച്ചത്. കാക്കനാട് സ്വദേശിയുടെ വിവരാവകാശ അപേക്ഷയില്‍ നിയമസഭ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പുറമെ വാഹനാപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന സിനിമതാരം ജഗതി ശ്രീകുമാറിന് 12,41,292 രൂപയും ധനസഹായുമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.സാംസ്കാരിക വകുപ്പില്‍നിന്നായിരുന്നു തുക അനുവദിച്ചത്.   കോഴിക്കോടുനിന്ന് എയര്‍ ആംബുലൻസില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു പണം നല്‍കിയത്. എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ട് ഗഡുവായിട്ടായിരുന്നു പണം അനുവദിച്ചത്.

    Read More »
  • Kerala

    ചങ്ങനാശേരി-പഴനി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് 

    ചങ്ങനാശ്ശേരി ഡിപ്പോയുടെ കെഎസ്ആർടിസി നോൺ എസി സൂപ്പർ എക്‌സ്പ്രസ് എയർ ബസ് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2:30-ന് ചങ്ങനാശ്ശേരിയിൽ നിന്ന്… കോട്ടയം, പാലക്കാട്, പഴനി, തഞ്ചാവൂർ, നാഗപട്ടണം വഴി.. പഴനിയിൽ രാത്രി 11:45-നും വേളാങ്കണ്ണിയിൽ പിറ്റേന്ന് രാവിലെ 7:30-നും എത്തും. വേളാങ്കണ്ണിയിൽ നിന്ന് തിരികെ ഉച്ചയ്ക്ക് 2:30-ന്… പഴനിയിൽ വൈകിട്ട് 9 മണി… ചങ്ങനാശ്ശേരിയിൽ പിറ്റേന്ന് രാവിലെ 7:30… ഓൺലൈൻ ബുക്കിംഗിനായി www.ksrtc.in സന്ദർശിക്കുക

    Read More »
  • Kerala

    കോട്ടയത്ത് നിന്നും1000 കിലോഗ്രാം ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ റാന്നി സ്വദേശികൾ അറസ്റ്റിൽ

    കോട്ടയം:കറുകച്ചാലിൽ നിന്നും 1000 കിലോഗ്രാം ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ മൂന്നു റാന്നി സ്വദേശികൾ അറസ്റ്റിൽ. റാന്നി പാറയ്ക്കല്‍ കോളനി കാലായില്‍ ജി.അജികുമാര്‍ (48), ഓമന നിവാസില്‍ കെ.അനീഷ് കുമാര്‍ (38), റാന്നി സബ് സ്റ്റേഷന് സമീപം ലക്ഷംവീട് കോളനിയില്‍ കുന്നുംപുറം ആര്‍.സന്തോഷ് (34) എന്നിവരെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസം കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള റബര്‍ തോട്ടത്തിലെ ഷെഡില്‍ വില്‍ക്കാനായി സൂക്ഷിച്ച ഒട്ടുപാലാണ് മോഷ്ടിച്ചത്. വെള്ളാവൂര്‍ സ്വദേശി ടാപ്പിങ് നടത്താനായി പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ അജികുമാര്‍ മറ്റ് രണ്ടു പേരുമായി പകല്‍ സമയം റബര്‍ തടി നോക്കാൻ എന്ന വ്യാജേന എത്തിയിരുന്നു. പിന്നീട് ഇവര്‍ രാത്രി എത്തി ഒട്ടുപാല്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു.     ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തിയത്. കറുകച്ചാല്‍ സ്റ്റേഷൻ എസ്‌എച്ച്‌ഒ മഹേഷ് കുമാര്‍, എസ്‌ഐ അനില്‍കുമാര്‍, സന്തോഷ് കുമാര്‍,സിപിഒമാരായ അൻവര്‍ കരീം, ബിവിൻ, നിയാസ്, വിവേക്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ്…

    Read More »
  • Kerala

    കരിപ്പൂരിൽ 484.57 കോടി രൂപയുടെ നവീകരണാനുമതി

    കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 484.57 കോടി രൂപയുടെ നവീകരണത്തിനായി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ബോര്‍ഡിന്‍റെ ഭരണാനുമതി. ഇരു വശങ്ങളിലെയും റെസ നവീകരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ ചര്‍ച്ച ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എയര്‍പോര്‍ട്ട്സ് അതോറിറ്റി തന്നെ റെസ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. റെസ നവീകരണം, ഐ.എല്‍.എസ് ഉള്‍പ്പടെയുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സംവിധാനങ്ങളുടെ മാറ്റി സ്ഥാപിക്കല്‍, ഡ്രൈനേജ് സിസ്റ്റം, റെസയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സംവിധാനങ്ങളുടെ വര്‍ക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. റെസ സംബന്ധമായ ഭൂമി ഏറ്റെടുക്കലിനുള്ള സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഭൂ ഉടമകള്‍ക്കുള്ള നഷ്‌ട പരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോറം 11സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Read More »
  • Kerala

    സ്വകാര്യ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് അവസരം; തൊഴില്‍മേള ഇന്നും നാളെയും

    തിരുവനന്തപുരം:അഞ്ചു വര്‍ഷം കൊണ്ട് സ്വകാര്യ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് എക്കണോമി മിഷന്‍ കുടുംബശ്രീ മിഷന്‍ സി.ഐ.ഐ. മോഡല്‍ കരിയര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തികത്തും പുറത്തുമുള്ള വിവിധ സ്വകാര്യ കമ്ബനികളിലേക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. www.knowledgemission.kerala.gov.in ലോ DWMS Connect മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ 9778785765, 8953430653 നമ്ബറുകളില്‍ ലഭിക്കും.

    Read More »
Back to top button
error: