Month: June 2023

  • Kerala

    വിദ്യാഭ്യാസ ധനസഹായം

    കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2023-24 വര്‍ഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്.   നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുൻവര്‍ഷത്തെ ക്ലാസില്‍ ലഭിച്ച മാര്‍ക്ക്, ക്ഷേമനിധി കാര്‍ഡ്, അംഗത്തിന്‍റെ ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ക്ലാസ് ആരംഭിക്കുന്ന തീയതി മുതല്‍ 45 ദിവസത്തിനകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം. അപക്ഷയില്‍ ഫോണ്‍ നമ്ബര്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അപേക്ഷാ ഫോറം ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളില്‍ നിന്നും, സൗജന്യമായി ലഭിക്കും.

    Read More »
  • Kerala

    തിരുവനന്തപുരം തോന്നയ്ക്കലില്‍ പേവിഷബാധയേറ്റ് പശുക്കൾ ചത്തു

    തിരുവനന്തപുരം:മംഗലപുരം തോന്നയ്ക്കലില്‍ പേവിഷബാധയേറ്റ് പശു ചത്തു.തോന്നക്കല്‍ കുളങ്ങര വീട്ടില്‍ ജയകുമാരൻ നായരുടെ പശുവാണ് പേ വിഷബാധയേറ്റ് ചത്തത്. ഈ കഴിഞ്ഞ 16ന് പേ വിഷബാധയേറ്റ് ജയകുമാരൻ നായരുടെ 8 മാസം ഗര്‍ഭിണിയായ പശു ചത്തിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പശുവും പേ വിഷബാധയേറ്റ് ചത്തത്. പ്രസവിച്ച്‌ 8 ദിവസമായ പശുവാണ് ഇപ്പോള്‍ ചത്തത്.കഴിഞ്ഞ രണ്ട് ദിവമായി പശു പേയുടെ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കിട്ടിയ കര്‍ഷകനാണ് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പശുക്കളെ നഷ്ടമായത്.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

    Read More »
  • India

    ഉത്തർപ്രദേശിലെ ആഗ്രയിൽ 500-ൽ ഏറെ വ്യാജ ആശുപത്രികൾ;ഒരു ഡോക്ടറുടെ മാത്രം പേരില്‍ 83 ആശുപത്രികൾ !

    ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലും സമീപ ജില്ലകളിലെയും 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15 ഡോക്ടര്‍മാരുടെ പേരില്‍.കൂടാതെ ഒരു ഡോക്ടറുടെ മാത്രം പേരില്‍ 83 ആശുപത്രികൾ ! സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പേരില്‍ ലൈസൻസ് സമ്ബാദിച്ച്‌ മറ്റുപലരും വ്യാപകമായി ഉത്തര്‍പ്രദേശില്‍ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുകയാണെന്നാണ് റിപ്പോർട്ട്. ആശുപത്രികളുടെ ലൈസൻസ് പുതുക്കല്‍ നടപടി ഇത്തവണ ഓണ്‍ലൈനില്‍ ആക്കിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. 2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങളടക്കം പല ആശുപത്രികളും ഉള്‍പ്പെടുത്തിയിട്ടില്ല . കൂടാതെ ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ച്‌ നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെന്നാണ് അധികൃതര്‍ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

    Read More »
  • India

    പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ അവസരം; 458 ഒഴിവുകള്‍ 

    പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസില്‍ അവസരം.കോണ്‍സ്റ്റബിള്‍ കം ഡ്രൈവര്‍ തസ്തികയിലായി 458 ഒഴിവുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയില്‍ തസ്തികയില്‍ പുരുഷന്മാര്‍ക്കാണ് അവസരം.ഈ മാസം 27 മുതല്‍ അടുത്ത മാസം 26 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസും നിർബന്ധം. പ്രായം 21-27. പരീക്ഷാ ഫീസ് 100 രൂപ. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് www,recruitment.itbpolice.nic.in സന്ദര്‍ശിക്കുക.

    Read More »
  • NEWS

    തുളസിച്ചെടിയുടെ ഔസധഗുണങ്ങൾ അറിയാതെ പോകരുത്; പ്രത്യേകിച്ച് ഈ‌ പനിക്കാലത്തെങ്കിലും

    ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി.ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനമുള്ള തുളസി രണ്ടു തരത്തിലുണ്ട്.പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്. ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമാണ് ആയുർവേദത്തിൽ തുളസി ഉപയോഗിക്കുന്നത്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു.തുളസിയില ഉണക്കി പൊടിച്ച് നാസിക ചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ്, ജലദോഷം എന്നിവ ഇല്ലാതാവും.തുളസിനീരും അതേ അളവിൽ തേനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാകും. തുളസിനീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. മുഖക്കുരു മാറുവാനായി തുളസിയിലയും പാടകിഴങ്ങും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മതി. തുളസി നീരും പച്ച മഞ്ഞളും ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്‌ക്ക് ശമനം ഉണ്ടാകാൻ കാരണമാകുന്നു. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ,…

    Read More »
  • Kerala

    നവവധു ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്ത  സംഭവം, ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി

      കണ്ണൂര്‍: ഐ.ടി പ്രൊഫഷനലായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ പിതാവ് പിണറായി പടന്നക്കരയിലെ സൗപര്‍ണികയില്‍ ടി മനോഹരന്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് പരാതിക്കാരനായ മനോഹരന്റെ മകള്‍ മേഘ(28)യെ ഭര്‍ത്താവ് കതിരൂര്‍ അയ്യപ്പ മഠത്തിനടുത്തുളള മാധവി നിലയത്തിലെ സചിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണൂരില്‍ ഭര്‍തൃസഹോദരിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍  പോയി തിരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് സംഭവം. മേഘയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെയാണ് 2023 ഏപ്രില്‍ രണ്ടിന് ഇവരുടെ വിവാഹം നടന്നത്. നാല്‍പത്തിയഞ്ച് പവനിലേറെ ആഭരണങ്ങൾ മേഘയ്ക്കുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സംശയരോഗത്താല്‍ സചിന്‍ മേഘയെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മേഘയുടെ മരണത്തില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍…

    Read More »
  • India

    പെൺകുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

    ചെന്നൈ: പെൺകുട്ടിയെ അഞ്ച്വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍.തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. തനിക്ക് 15 വയസുള്ളപ്പോള്‍ മുതല്‍ പാസ്റ്റര്‍ വിനോദ് ജോഷ്വ ലൈംഗികമായി തന്നെ പീഡിപ്പിച്ചതായി കാണിച്ച്‌ കടമ്ബൂര്‍ സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് ഇയാള്‍ പാസ്റ്ററായി ജോലി ചെയ്തിരുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച കടമ്ബൂര്‍ പൊലീസ് മധുരയിലെ മാട്ടുതവാണി ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ ബന്ദിയാക്കി പീ‍ഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍.പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇത് രണ്ടാം തവണയാണ് ഇയാളെ പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളമായി…

    Read More »
  • Local

    മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ 19കാരന് ദാരുണാന്ത്യം

    മലപ്പുറം ചുങ്കത്തറയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി പാറയില്‍ പി റെനിയുടെ മകന്‍ റെന്‍സണ്‍ (19) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുങ്കത്തറ ഇടമലവളവിലാണ് സംഭവം. അപകടം നടന്ന ഉടന്‍തന്നെ റെന്‍സണെ നാട്ടുകാര്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി ഏറനാട് കോളജിലെ വിദ്യാര്‍ഥിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാട്ടുണ്ട്. വളവില്‍ ഓവര്‍ടേക് ചെയ്ത് കാര്‍ എത്തിയതുകണ്ട് ബ്രേക് ചെയ്തതോടെ ബൈക്ക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

    Read More »
  • Business

    എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് മിസ്ഡ് കോളുകൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കാം; എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

    രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴിയും എസ്എംഎസ് വഴിയും മിസ്‌ഡ് കോൾ വഴിയും അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്. എന്നാൽ പലർക്കും ഇതിലൂടെയൊക്കെ എങ്ങനെ ബാലൻസി പരിശോധിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കാൻ ഈ ഓരോ രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. എസ്എംഎസ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന രീതി: രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണിൽ നിന്നും 07208933148 എന്ന നമ്പരിലേക്ക് ‘ആർഇജി അക്കൗണ്ട് നമ്പർ’ അയക്കുക. രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ‘ബിഎഎൽ’ എന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +919223766666 എന്നതിലേക്ക് എസ്എംഎസ് അയച്ചാൽ മതി. മിസ്ഡ് കോൾ രീതി: ആദ്യംതന്നെ നേരത്തെ ചെയ്തതുപോലെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ശേഷം, നിങ്ങളുടെ അക്കൗണ്ട് ബാലൻസ്…

    Read More »
  • Business

    ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ; 1000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ടുകൾ

    ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാർത്ത. എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല ഏറ്റവും പുതിയ പിരിച്ചുവിടൽ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വർഷം ബൈജൂസ്‌ രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. 2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ്‌ പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ്‌…

    Read More »
Back to top button
error: