KeralaNEWS

കരിപ്പൂരിൽ 484.57 കോടി രൂപയുടെ നവീകരണാനുമതി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 484.57 കോടി രൂപയുടെ നവീകരണത്തിനായി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ബോര്‍ഡിന്‍റെ ഭരണാനുമതി.
ഇരു വശങ്ങളിലെയും റെസ നവീകരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ ചര്‍ച്ച ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എയര്‍പോര്‍ട്ട്സ് അതോറിറ്റി തന്നെ റെസ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
റെസ നവീകരണം, ഐ.എല്‍.എസ് ഉള്‍പ്പടെയുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സംവിധാനങ്ങളുടെ മാറ്റി സ്ഥാപിക്കല്‍, ഡ്രൈനേജ് സിസ്റ്റം, റെസയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സംവിധാനങ്ങളുടെ വര്‍ക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.
റെസ സംബന്ധമായ ഭൂമി ഏറ്റെടുക്കലിനുള്ള സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഭൂ ഉടമകള്‍ക്കുള്ള നഷ്‌ട പരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോറം 11സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Back to top button
error: