KeralaNEWS

സ്വകാര്യ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് അവസരം; തൊഴില്‍മേള ഇന്നും നാളെയും

തിരുവനന്തപുരം:അഞ്ചു വര്‍ഷം കൊണ്ട് സ്വകാര്യ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് എക്കണോമി മിഷന്‍ കുടുംബശ്രീ മിഷന്‍ സി.ഐ.ഐ. മോഡല്‍ കരിയര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു.
കേരളത്തികത്തും പുറത്തുമുള്ള വിവിധ സ്വകാര്യ കമ്ബനികളിലേക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
www.knowledgemission.kerala.gov.in ലോ DWMS Connect മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ 9778785765, 8953430653 നമ്ബറുകളില്‍ ലഭിക്കും.

Back to top button
error: