KeralaNEWS

കോട്ടയത്ത് നിന്നും1000 കിലോഗ്രാം ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ റാന്നി സ്വദേശികൾ അറസ്റ്റിൽ

കോട്ടയം:കറുകച്ചാലിൽ നിന്നും 1000 കിലോഗ്രാം ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ മൂന്നു റാന്നി സ്വദേശികൾ അറസ്റ്റിൽ.

റാന്നി പാറയ്ക്കല്‍ കോളനി കാലായില്‍ ജി.അജികുമാര്‍ (48), ഓമന നിവാസില്‍ കെ.അനീഷ് കുമാര്‍ (38), റാന്നി സബ് സ്റ്റേഷന് സമീപം ലക്ഷംവീട് കോളനിയില്‍ കുന്നുംപുറം ആര്‍.സന്തോഷ് (34) എന്നിവരെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

കഴിഞ്ഞ ദിവസം കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള റബര്‍ തോട്ടത്തിലെ ഷെഡില്‍ വില്‍ക്കാനായി സൂക്ഷിച്ച ഒട്ടുപാലാണ് മോഷ്ടിച്ചത്. വെള്ളാവൂര്‍ സ്വദേശി ടാപ്പിങ് നടത്താനായി പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ അജികുമാര്‍ മറ്റ് രണ്ടു പേരുമായി പകല്‍ സമയം റബര്‍ തടി നോക്കാൻ എന്ന വ്യാജേന എത്തിയിരുന്നു. പിന്നീട് ഇവര്‍ രാത്രി എത്തി ഒട്ടുപാല്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

 

 

ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തിയത്. കറുകച്ചാല്‍ സ്റ്റേഷൻ എസ്‌എച്ച്‌ഒ മഹേഷ് കുമാര്‍, എസ്‌ഐ അനില്‍കുമാര്‍, സന്തോഷ് കുമാര്‍,സിപിഒമാരായ അൻവര്‍ കരീം, ബിവിൻ, നിയാസ്, വിവേക്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Back to top button
error: