Month: June 2023
-
Movie
പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരുന്ന ‘ലിയോ’ ആദ്യ സിംഗിൾ ഇറങ്ങി, ആലപിച്ചത് ദളപതി വിജയ്
നാളെ (ജൂൺ 22)ദളപതി വിജയുടെ ജന്മദിനമാണ്. അതിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ ചിത്രമായ ‘ലിയോ’യുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. വിജയ്‌യുടെ നാൽപ്പത്തി ഒൻപതാം ജന്മദിനത്തിൽ, പല സിനിമാ നിർമ്മാതാക്കളും തമിഴ് സൂപ്പർതാരത്തിനായി സർപ്രൈസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അത് യഥാസമയം അനാവരണം ചെയ്യപ്പെടും. അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാൻസ് കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സർപ്രൈസ് സവിധായകൻ വെളിപ്പെടുത്തിയത്. ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ : “ഇന്താ പാടലായി പാടിയവർ നിങ്ങൾ വിജയ്… ജന്മദിനാശംസകൾ നേരുന്നു.” സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം…
Read More » -
Kerala
ബൈക്കപകടത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു
കൊടുങ്ങല്ലൂർ:ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം കോറോംപറമ്ബില്‍ സുമേഷിന്റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്.ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ രശ്മി ആറ് മാസമായി അബോധാവസ്ഥയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നായിരുന്നു അപകടം നടന്നത്. ഡിസംബര്‍ എട്ടിനായിരുന്നു രശ്മിയുടെയും സുമേഷിന്റേയും വിവാഹം. 21ന് ഭര്‍ത്താവിനൊപ്പം പീച്ചി ഡാം സന്ദര്‍ശിച്ച് മടങ്ങുമ്ബോള്‍ പട്ടിക്കാട് രണ്ടാമത്തെ ഹമ്ബ് കയറുമ്ബോള്‍ ബൈക്കില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ ശൃംഗപുരം പോഴായിപ്പറമ്ബില്‍ ഗണേശ് പൈയുടെയും രമയുടെയും മകളാണ് രശ്മി. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജ് അധ്യാപികയായിരുന്നു.
Read More » -
India
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള സൈറ്റിൽ വിത്യാസം
നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസറ്റില്‍ ഉൾപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ പേര് ചേര്‍ക്കാൻ വൈകിയിട്ടില്ല.ഇനിയും സമയമുണ്ട്.അതിനായി പ്രത്യേക വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് തുറക്കുക: https://voters.eci.gov.in/
Read More » -
India
തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്‍റെ 2023-24 വർഷത്തെ പ്രീമിയം നിരക്കുകൾ
ന്യൂഡൽഹി:വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്‍റെ 2023-24 വർഷത്തെ കരട് അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഇൻഷുറൻസ് നിയന്ത്രണ-വികസന അതോറിറ്റിയുമായി കൂടിയാലോചിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് അഭിപ്രായം അറിയിക്കാം. ഇളവുകൾ ലഭിക്കുന്ന വിഭാഗങ്ങൾ സ്കൂൾ ബസുകൾക്ക് 15 ശതമാനം വിന്‍റേജ് കാറായി രജിസ്റ്റർ ചെയ്ത സ്വകാര്യ കാറുകൾക്ക് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾക്ക് -7.5 മുതൽ 15 ശതമാനം വരെ മുച്ചക്ര യാത്ര വാഹനങ്ങൾക്ക് -അടിസ്ഥാന നിരക്കിൽ 6.5 ശതമാനം വിവിധവാഹനങ്ങൾക്ക് കേന്ദ്രം മുന്നോട്ട് വെച്ച നിരക്കുകൾ സ്വകാര്യ കാറുകൾ 1,000 സി.സിയിൽ താഴെ -2,094 രൂപ 1000-1500 സി.സി -3,416 രൂപ 1500 സി.സിക്ക് മുകളിൽ -7,897 രൂപ ഇരുചക്ര വാഹനങ്ങൾ 75 സി.സിയിൽ താഴെ -538 രൂപ 350 സി.സി വരെയുള്ളതും അതിനു മുകളിലേക്കും -714 രൂപ മുതൽ 2,804 രൂപ വരെ ചരക്കു വണ്ടികൾ (മുച്ചക്രമല്ലാത്തവ) 7500…
Read More » -
Kerala
ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
എറണാകുളം: ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്.ഇതില്‍ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നല്‍കാനാണ് ഉത്തരവ്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചില്‍ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുകയായിരുന്ന ശീതള്‍ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു. ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം.സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.തുടര്‍ന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു.ശീതളിന് പത്തിലേറെ കുത്തേറ്റു.ഓടി രക്ഷപ്പെട്ട ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ എത്തി കുഴഞ്ഞു വീഴുകയായിരുന്നു.റിസോര്‍ട്ട് ജീവനക്കാര്‍ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സഞ്ചരിക്കാൻ വെറും 6 മണിക്കൂർ !!
സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിച്ചുകൊണ്ട് കാരോട്- തലപ്പാടി ആറ് വരി പാത ഒരുങ്ങുന്നു.പാതയുടെ നിര്‍മ്മാണം പൂര്ത്തിയാകുന്നതോടെ വെറും ആറ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് എത്തിച്ചേരാം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കാരോട് മുതല്‍ വടക്ക് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെയാണ് കേരളത്തിലൂടെ ആറ് വരി പാത കടന്നുപോകുന്നത്. ഈ രണ്ട് സ്ഥലങ്ങള്‍ക്കിടയിലുമുളള ആകെ ദൂരം 631.8 കിലോമീറ്ററാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ അതിവേഗ പാതയായി കാരോട്- തലപ്പാടി ആറ് വരി പാത മാറും. ശരാശരി 110-130 കിലോമീറ്റര്‍ വരെ വേഗതയില്‍ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
Read More » -
NEWS
പശുച്ചെവിയുടെ ആകൃതി; അറിയാം ഗോകർണ്ണത്തിന്റെ വിശേഷങ്ങൾ
കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഗോകർണ്ണം(Gokarna). ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു. ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം. ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണ്ണത്തിന്റെ സ്ഥാനം. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മീ യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്. കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ ഗോകര്‍ണം ശിവഭഗവാന്‍ ഗോമാതാവിന്റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമാണ് എന്നാണു ഐതിഹ്യം. നദികളുടെ…
Read More » -
Kerala
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാർ !!
23 വർഷത്തോളം അച്യുതൻ നായർ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതും 25 വർഷംമുൻപ് വിറ്റുപോയതുമായ കാർ ആണ് 84–ാം വയസ്സിൽ അപ്രതീക്ഷിതമായി കൺമുന്നിൽ എത്തിയത്. ഇൻഡിഗോ ബ്ലൂ നിറമുള്ള വിന്റേജ് കാർ കൺമുന്നിൽ കണ്ടതോടെ ആ കണ്ണുകൾ നിറഞ്ഞു. 1959 മോഡൽ അംബാസഡർ കാറിന്റെ തൃശൂർ റജിസ്ട്രേഷൻ നമ്പർ കണ്ടതും ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. മക്കൾ അജിത്തിനെയും സുജിത്തിനെയും കണ്ടതോടെ കാര്യം മനസ്സിലായി. എപ്പോഴും സർപ്രൈസുകളുമായി അച്ഛനു മുന്നിൽ എത്തുന്നവർ ഇത്തവണ ഫാദേഴ്സ് ഡേയിൽ അച്ഛനു നൽകുന്ന അപൂർവ സമ്മാനമായിരുന്നു അത്. മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകൻ ഡോ.വി.ആർ.മേനോന്റെ സഹായി ആയിരുന്നു അച്യുതൻ നായർ. ചേർപ്പിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റൽ ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1968ലാണ് ഡോക്ടർ ഈ കാർ വാങ്ങുന്നത്. മദ്രാസിൽനിന്ന് തൃശൂരിൽ എത്തിച്ച കാർ അങ്ങനെയാണ് അച്യുതൻ നായരുടെ കൂട്ടായത്. അന്ന് കറുത്ത നിറമായിരുന്നു കാറിന്. അച്യുതൻ നായരുടെ വീട്ടിൽ തന്നെയാണ് കാർ സൂക്ഷിച്ചിരുന്നത്. മക്കളുടെ കുട്ടിക്കാലത്തും ജീവിതത്തിന്റെ നല്ലൊരു…
Read More » -
Kerala
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു
കൊച്ചി:മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9 മുതല്‍ 11 വരെ എറണാകുളം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പന്‍-കല്യാണി ദമ്ബതികളുടെ മകനായി 1947 ഏപ്രില്‍ 12നാണ് കുട്ടപ്പന്‍ ജനിച്ചത്. എംബിബിഎസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ജോലി നോക്കിയ കുട്ടപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്ക്കുകയായിരുന്നു. 1978ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1980ല്‍ വണ്ടൂരിനെയും 1987ല്‍ ചേലക്കരയെയും 1996ലും 2001ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന്് അദ്ദേഹം പൊതുജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി. സംസ്‌കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.
Read More » -
Movie
‘ഓർഡിനറി’ എഴുതിയ നിഷാദ് കോയ സംവിധാന രംഗത്തേക്ക്, ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും
‘ഓർഡിനറി’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ രംഗത്തെത്തിയ നിഷാദ് കോയ സംവിധാനത്തിലേക്ക്. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്. ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് സംഗീത സംവിധാനം. മധുര നാരങ്ങ, ശിക്കാരി ശംഭു, പോളി ടെക്‌നിക്, തോപ്പിൽ ജോപ്പൻ, പകലും പാതിരാവും എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്. ഒരു മുഴുനീള പ്രണയ ചിത്രമാണ് തന്റെ ആദ്യ സംവിധാന സംരഭത്തിൽ നിഷാദ് കോയ ഒരുക്കുന്നത്. യുവ തലമുറയിലെ പ്രഗത്ഭ താരങ്ങളും മറ്റു പ്രശസ്ത നടീ നടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരികയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ പ്രതീഷ് ശേഖർ.
Read More »