Month: June 2023

  • Kerala

    സംസ്ഥാനത്ത് വീണ്ടും പനി മരണം;‍ തൃശൂർ ചാഴൂരിൽ പനി ബാധിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

    തൃശൂര്‍: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും പനി മരണം..തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷാണ് പനി ബാധിച്ച്‌ മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂര്‍ എസ്.എൻ.എം.എച്ച്‌എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്ക്ക്. അതേസമയം പനി ബാധിച്ച്‌ യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാര്‍ത്ഥിക്ക് പ്രായം 13 മാത്രം. ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളില്‍ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകര്‍ച്ച വ്യാധികളില്‍ പ്രായമാവരും മറ്റ് രോഗമുള്ളവര്‍ക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ ഇപ്പോഴത്തെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്.

    Read More »
  • Kerala

    എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നത; കലഞ്ഞൂര്‍ മധു പുറത്ത്, ഗണേഷ് അകത്ത്

    കോട്ടയം: എന്‍.എസ്.എസ് ഡയറക്ടര്‍ബോര്‍ഡിലെ ഭിന്നത മറനീക്കി പുറത്ത്. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി. പകരം കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കലഞ്ഞൂര്‍ മധുവിന് സ്ഥാനം നഷ്ടമായത്. 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മധു. സംഘടനയെ തകര്‍ക്കന്‍ ചിലര്‍ ഉള്ളില്‍ നിന്ന് ശ്രമിക്കുന്നതായും അവര്‍ ചെയ്യുന്നത് കൊടും ചതിയാണെന്നും പ്രതിനിധി സഭയില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍നിന്ന് കലഞ്ഞൂര്‍ മധുവടക്കം ആറു പേര്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി.കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. മന്നം വിഭാവനം ചെയ്യുന്ന നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. സുകുമാരന്‍ നായര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇനി മത്സരിക്കാനില്ലെന്ന്…

    Read More »
  • Crime

    പെണ്‍കുട്ടികള്‍ ഉറക്കെ സംസാരിച്ചതിനെച്ചൊല്ലി ബഹളം; പിന്തുണച്ച യുവാവിനെ ഇറച്ചിക്കടക്കാരന്‍ കുത്തി

    ഇടുക്കി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടികളുടെ സംസാരത്തില്‍ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് സമീപത്ത് ഭക്ഷണം കഴിക്കാനെത്തിയ ഇറച്ചിക്കട ജീവനക്കാരന്‍ ബഹളം വച്ചു. ഇതു ചോദ്യം ചെയ്ത യുവാക്കളെ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ കുത്തി. മുരിക്കാശ്ശേരി ടൗണിലുള്ള എന്‍.എസ്.എം. ഹോട്ടലിലാണ് സംഭവം. മൂന്നാം ബ്ലോക്ക് സ്വദേശി തുടിയംപ്ലാക്കല്‍ ബാലമുരളിക്കാണ് കുത്തേറ്റത്. ഇയാളെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇറച്ചിക്കട ജോലിക്കാരന്‍ പീച്ചാനിയില്‍ അഷറഫ് ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള സംസാരത്തില്‍ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ അഷറഫ് ബഹളം വച്ചു. ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ മറ്റു യുവാക്കള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും കടയുടമ ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാക്കളെ പുറത്ത് കാത്തു നിന്ന് അഷറഫ് ആക്രമിക്കുകയായിരുന്നു എന്ന് കടയുടമയും ജീവനക്കാരും പറഞ്ഞു. തര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിക്കുന്നതിനിടെയാണ് മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്ക് കുത്തേറ്റത്. ഇയാളെ മുരിക്കാശ്ശേരി…

    Read More »
  • NEWS

    അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ

    ദുബായ്:അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ.അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടത്. 1500, 2000 ദിര്‍ഹം വരെയാണ് അപേക്ഷാ ഫീ വരിക. ലെഷര്‍ വിസയില്‍ യു..എ.ഇയില്‍ നിന്നുതന്നെ കാലാവധിയും നീട്ടാം.മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനഃരാരംഭിച്ചിരിക്കുകയാണ് യു.എ.ഇ. ലെഷര്‍ വിസയെന്നും അറിയപ്പെടുന്ന വിസയ്ക്ക് അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. നേരത്തെ 90 ദിവസത്തെ ലെഷര്‍ വിസ യു.എ.ഇ റദ്ദാക്കിയിരുന്നു

    Read More »
  • NEWS

    ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു?

    ബംഗളുരു: വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍പ്പ്അപ്പ് കമ്പനിയായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവെച്ചതായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഡിലോയിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിലോയിറ്റ് ഒഴിഞ്ഞ സ്ഥാനത്ത് പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചു. ബിഡിഒ (എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്‌സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അതിനിടെ ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പീക്ക് എക്‌സ്വി പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജിവി…

    Read More »
  • Kerala

    ബസ് ഓടിക്കേണ്ടവര്‍ക്ക് കാറില്‍ ഡ്രൈവിങ് ടെസ്റ്റ്! വിചിത്ര പരീക്ഷയുമായി സ്വിഫ്റ്റ്

    തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ എത്തിയ ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ് ടെസ്റ്റ്. അടുത്തമാസം തലസ്ഥാനനഗരത്തില്‍ സജീവമാകാനിരിക്കുന്ന ഇലക്ട്രിക് ബസുകള്‍ ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്കാണ് മാരുതി ആള്‍ട്ടോ കാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. എച്ച് മാത്രമല്ല, കാറില്‍ തന്നെ റോഡ് ടെസ്റ്റും നടത്തി. അപേക്ഷിച്ച 27 വനിതകളില്‍ പത്തുപേര്‍ക്കാണ് ഹെവി ലൈസന്‍സുള്ളത്. അവര്‍ക്കും കാറിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് പരിശീലനം നല്‍കുമെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുള്ളത്. കേട്ടുകേള്‍വില്ലാത്ത നടപടിയെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.

    Read More »
  • Kerala

    ”സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; അറസ്റ്റുണ്ടായാല്‍ അത് രാഷ്ട്രീയ വൈരാഗ്യമല്ല”

    ന്യൂഡല്‍ഹി: പോക്സോ കേസില്‍ കെ സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരോപണം ഉന്നയിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. അത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം ഇന്നത്തെ ദേശാഭിമാനിയിലുണ്ട്. കേസില്‍ കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലല്ലെന്നും ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജരേഖ ആര് ഉണ്ടാക്കിയാലും കര്‍ശനനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്തുണച്ചതുപോലെ സിപിഎം പിന്തുണയ്ക്കില്ല, കെഎസ്യുക്കാരന്‍ വ്യാജരേഖയുണ്ടാക്കിയതിനെ കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ല. കെഎസ് യുക്കാരന്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടഫിക്കറ്റിനും പോലും പഴി എസ്എഫ്ഐക്കാണ്. ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ നിരത്തി എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള ഏതുശ്രമത്തെയും പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. വ്യാജരേഖാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല.ഒളിവില്‍ കഴിയാന്‍ വിദ്യയെ പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിനെതിരായ വിധി മാധ്യമങ്ങള്‍ക്കെതിരായ വിധിയാണ്. കേരളത്തില്‍ ഒരുതരത്തിലുമുള്ള മാധ്യമവേട്ടയില്ലെന്നും വാര്‍ത്ത വായിച്ചതിനല്ല വാര്‍ത്തയുണ്ടാക്കിയതിനാണ് കേസ്…

    Read More »
  • Kerala

    കൈക്കൂലി നൽകിയില്ല; അനസ്തേഷ്യ നല്‍കാൻ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    കാസര്‍കോട്: അനസ്തേഷ്യ നല്‍കാൻ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ കെ.എം.വെങ്കിടഗിരിക്കെതിരെയാണ് നടപടി.ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 11ന് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നല്‍കാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി. അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ പാറക്കട്ട ആര്‍ടി നഗര്‍ സ്വദേശി മുഹമ്മദ് ഷാസിബിന്റെ ഓപ്പറേഷനാണ് അനസ്തേഷ്യ നല്‍കാൻ ഡോക്ടര്‍ തയ്യാറാകാതിരുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഷാസിബ് ശസ്ത്രക്രിയ നടത്തിയത്. പണം ആവശ്യപ്പെട്ടാണ് ഡോക്ടര്‍ അനസ്തേഷ്യ നല്കാതിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഡോ.വെങ്കിടഗിരിക്കെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹം രണ്ടുമാസം സസ്പെൻഷനിലുമായിരുന്നു. അനസ്തേഷ്യ നല്‍കേണ്ട രോഗികളില്‍ നിന്ന് 2000 രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ അനസ്തേഷ്യ നല്‍കാതിരിക്കുകയും ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സസ്പെൻഷന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തന്നെ ഇദ്ദേഹം ജോലിക്കായി പ്രവേശിക്കുകയായിരുന്നു.…

    Read More »
  • Crime

    നികുതിയടക്കാനോ? അതും ഞങ്ങള്‍ യുട്യൂബര്‍മാര്‍? കണ്ടെത്തിയത് 25 കോടിയുടെ വമ്പന്‍ നികുതി വെട്ടിപ്പ്

    കൊച്ചി: യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബര്‍മാര്‍ നാളിതുവരെ നയാപൈസ പോലും ടാക്‌സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബര്‍മാര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കില്‍ അതിന് തയാറാകാന്‍ ആവശ്യപ്പെടും. ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തിയത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. പ്രമുഖ യുട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. യു ട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം…

    Read More »
  • India

    അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്നതിന് മലയാളി സ്ത്രീക്കെതിരെ മംഗളൂരുവിൽ കേസ്

    മംഗളൂരു:അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്നതിന് മലയാളി സ്ത്രീക്കെതിരെ കേസ്.അമിതവേഗതയിൽ ബസോടിച്ച ഡ്രൈവർക്കെതിരെയും ഇതോടൊപ്പം കേസെടുത്തിട്ടുണ്ട്.  മംഗളൂരു-മുടിപ്പു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ത്യാഗരാജ്(49), കാസര്‍കോട് വൊര്‍ക്കാടിയിലെ ഐശുമ്മ(63) എന്നിവര്‍ക്ക് എതിരെയാണ് കേസ്. അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്ന് അപകടത്തില്‍ പെടുമായിരുന്ന സ്ത്രീയെ സമര്‍ഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാര്‍ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു. അതുവഴി വന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ഇടത്തോട്ട് വെട്ടിച്ച്‌ സഡണ്‍ ബ്രേക്കിട്ടാണ് സ്ത്രീയെ രക്ഷിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഈ രംഗം പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പ്രശംസയുമായി നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു.   അമിത വേഗത്തില്‍ ബസോടിച്ചു എന്നത് ശരിയല്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു. 25 വര്‍ഷമായി ഡ്രൈവറായ താൻ 19 വര്‍ഷമായി ഈ റൂട്ടിലാണ്. ബസ് സ്റ്റോപ്പ് എത്താറാവുമ്ബോള്‍ അമിത വേഗത്തില്‍ ഓടിക്കാനാവില്ല. നിരോധിത…

    Read More »
Back to top button
error: