Month: June 2023
-
Kerala
”കടലു താണ്ടി വന്നയാളെ കൈത്തോടു കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കല്ലേ”! സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ മൊഴി നല്‍കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടല്‍താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു. നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62…
Read More » -
India
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് പുലിയുടെ ആക്രമണത്തില്‍ പരിക്ക്
അമരാവതി:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് പുലിയുടെ ആക്രമണത്തില്‍ പരിക്ക്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് കൗശിക് എന്ന കുട്ടിയെ പുലി ആക്രമിച്ചത്. കൗശിക്കിന്റെ കഴുത്തില്‍ പുലി കടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ അലാറം മുഴക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. കുട്ടിയുടെ കഴുത്തിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുമലയില്‍ മുമ്ബും തീര്‍ത്ഥാടകര്‍ക്കു നേരേ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കും; ‘നന്ദിനി’ക്ക് മൂക്കുകയറുമായി മില്‍മ
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍, ഔട്ട്‌ലെറ്റുകളിലൂടെ പാലിനു പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാല്‍ അധിഷ്ഠിത ഉല്‍പന്ന ബ്രാന്‍ഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതാണ് വിവാദമാകുന്നത്. കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാന്‍ഡ് കേരളത്തില്‍ 6 ഔട്ട്‌ലെറ്റുകള്‍ തുടങ്ങി. 3 ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാല്‍ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കര്‍ണാടകയില്‍ 500 മില്ലിലിറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തില്‍ 29…
Read More » -
Kerala
വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിൽ
കൊച്ചി:ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. നോര്‍ത്ത് ഏഴിപ്രം മുള്ളൻകുന്ന് മാറപ്പിള്ളിപറമ്ബില്‍ വീട്ടില്‍ സുഭാഷിനെ (39) യാണ് തടയിട്ടപറമ്ബ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് ഉദ്യോഗസ്ഥ ഓടിച്ച സ്കൂട്ടറില്‍ പ്രതിയുടെ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.താഴെ വീണ പോലീസ് ഉദ്യോഗസ്ഥ എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Kerala
ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ പകുതി പൈസയ്ക്ക് വരെ യാത്ര ചെയ്യാം; പുതിയ ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് പുതിയ ഓഫറുകള്‍. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയുടെ ഔദ്യോഗിക സൈറ്റില്‍ അഡ്വാന്‍സ് ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://kochimetro.org എന്ന ഒഫീഷ്യല്‍ സൈറ്റില്‍ ട്രാവല്‍ ഇന്‍ഫര്‍മേഷനിലെ ഗ്രൂപ്പ് ബുക്കിങ് ഉപയോഗിച്ച് അഡ്വാന്‍സ് ബുക്കിങ് നടത്താം.
Read More » -
NEWS
ടൈറ്റനും ടൈറ്റാനിക്കിന്റെ ദുര്‍വിധി; പേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി കോസ്റ്റ് ഗാര്‍ഡ്
ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ പോയ ഓഷന്‍ഗേറ്റ് ടൈറ്റന്‍ ജലപേടകത്തിലെ അഞ്ച് പേരും മരിച്ചതായി നിഗമനത്തില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തകര്‍ന്നിരിക്കാമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അനുമാനം. ബ്രിട്ടീഷ് കോടീശ്വരനും ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍, എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍. ഇവര്‍ യഥാര്‍ത്ഥ പര്യവേക്ഷകരായിരുന്നു, സാഹസികതയുടെ വേറിട്ട മനോഭാവം പങ്കിട്ടവരാണ്. അതിന് പുറമെ, ലോക സമുദ്രങ്ങളില്‍ പര്യവേക്ഷണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ആഴത്തിലുള്ള അഭിനിവേശമുള്ളവരുമായിരുന്നുവെന്നും ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ദുരന്തസമയത്ത് ഞങ്ങളുടെ ഹൃദയം ഈ അഞ്ച് ആത്മാക്കള്‍ക്കും അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ഒപ്പമാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈറ്റാനിക് കപ്പലിന്റെ സമീപത്ത്…
Read More » -
Kerala
കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി
കോട്ടയം: മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി.കണ്ണൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഏറ്റുമാനൂര്‍ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.ഇതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ കണ്ണൂരില്‍ നിന്നുമാണ് പിടികൂടിയത്.പ്രതിയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ചു ഹൗസ് സര്‍ജൻമാര്‍ ബുധനാഴ്ച പ്രതിഷേധവും നടത്തിയിരുന്നു.
Read More » -
Kerala
വന്യജീവി ആക്രമണത്തില്‍ ചികിത്സാച്ചെലവ് രണ്ട് ലക്ഷംവരെ; അപേക്ഷിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സര്‍ക്കാര്‍. വന്യമൃഗ ആക്രമണം മൂലം പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാന്‍ സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തിയാല്‍ പണം ലഭിക്കും. പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സാ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ നഷ്ടപരിഹാരം ലഭിക്കാതെ വന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്. സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ചികിത്സാ ചെലവിനായി സര്‍ക്കാര്‍ സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍തന്നെ സാക്ഷ്യപ്പെടുത്തണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സക്ക് ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ ലഭിക്കും.
Read More » -
Kerala
വിദ്യയെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി; സംശയത്തിന് ഇടയാക്കിയത് പുതിയ സിം
കോഴിക്കോട്: വ്യാജരേഖാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ കണ്ടെത്താന്‍ സഹായതിച്ചത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി. സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നാലുദിവസം മുന്‍പ് വിദ്യ അയച്ച സെല്‍ഫി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നെന്നും പോലീസ് പറയുന്നു. ആവളയിലുള്ള കൂട്ടുകാരിയുടെ ഫോണില്‍ നിന്നാണ് വിദ്യക്കൊപ്പമുള്ള സെല്‍ഫി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് ഈ സുഹൃത്ത് ആദ്യം പറഞ്ഞത്. പിന്നാലെ സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചു. അതില്‍ വിദ്യയുമായുള്ള ഒരു സെല്‍ഫി കണ്ടു. നാലു ദിവസംമുന്‍പ് എടുത്തതായിരുന്നു അത്. അതോടെ വിദ്യ വടകര പരിസരങ്ങളില്‍ത്തന്നെയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യ എവിടെയുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്. തുടര്‍ന്നാണ് കൂട്ടുകാരിക്കൊപ്പം വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ പോലീസ് എത്തിയത്. വടകരയ്ക്കടത്ത് വില്യാപ്പള്ളിയിലെ കുട്ടോത്ത് വിആര്‍ നിവാസില്‍…
Read More »
