NEWSPravasi

അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ

ദുബായ്:അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനകം യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ.അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടത്.
1500, 2000 ദിര്‍ഹം വരെയാണ് അപേക്ഷാ ഫീ വരിക. ലെഷര്‍ വിസയില്‍ യു..എ.ഇയില്‍ നിന്നുതന്നെ കാലാവധിയും നീട്ടാം.മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് പുനഃരാരംഭിച്ചിരിക്കുകയാണ് യു.എ.ഇ. ലെഷര്‍ വിസയെന്നും അറിയപ്പെടുന്ന വിസയ്ക്ക് അപേക്ഷ നല്‍കി അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. നേരത്തെ 90 ദിവസത്തെ ലെഷര്‍ വിസ യു.എ.ഇ റദ്ദാക്കിയിരുന്നു

Back to top button
error: