Month: June 2023

  • India

    മണിപ്പൂരിൽ അഗ്നിക്കിരയാക്കപ്പെട്ട ഗോത്രവര്‍ഗക്കാരുടെ വീടുകള്‍ മൂന്നുവര്‍ഷം മുൻപ്  സര്‍വേ നടത്തി അടയാളപ്പെടുത്തിയത് 

    ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇപ്പോള്‍ അഗ്നിക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗക്കാരുടെ വീടുകള്‍ മൂന്നുവര്‍ഷം മുൻപ് സര്‍വേ നടത്തി അടയാളപ്പെടുത്തിയിരുന്നുവെന്നും ഏറെക്കാലം മുൻപേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വംശീയ കലാപമാണിതെന്നും സ്വന്തം വീട് നഷ്ടപ്പെട്ട ഗോത്രവര്‍ഗ നേതാവും റിട്ടയേഡ് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനുമായ ഡബ്ല്യു.എല്‍. ഹാങ്ഷിങ്.   മൂന്നുവര്‍ഷം മുമ്ബ് കോവിഡ്-19 പകര്‍ച്ചവ്യാധി വരുന്നതിന് തൊട്ടുമുമ്ബായിരുന്നു ആ സര്‍വേ നടന്നതെന്നും‌ അദ്ദേഹം പറഞ്ഞു.വംശീയ കലാപത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട് ക്യാമ്ബുകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും നിരവധി പേര്‍ അഭയാര്‍ഥികളായി പോയ മണിപ്പൂരില്‍നിന്ന് ഹാങ്ഷിങ്ങിനെപ്പോലെ പലരും ഡല്‍ഹിയിലേക്കും അഭയംതേടി വന്നിട്ടുണ്ട്.   സിവില്‍ സര്‍വിസില്‍നിന്ന് വിരമിച്ചശേഷം പിതാവിന്റെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വീട്ടില്‍ വന്ന് ഒരു അപേക്ഷാഫോറം പൂരിപ്പിക്കാനായി തന്ന് വീട്ടുടമസ്ഥന്റെ പേരും ഗോത്രവും അടക്കമുള്ള കുടുംബ വിവരങ്ങളെല്ലാം ശേഖരിച്ചു. അവരെ കണ്ടപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നാത്തതിനാല്‍ സംശയം തോന്നി.   എന്തിനാണ് വീട്ടുവിവരങ്ങളെല്ലാം ശേഖരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഇംഫാലില്‍ ‘സ്മാര്‍ട്ട് സിറ്റി’ ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞു.…

    Read More »
  • Kerala

    പൂരപ്പറമ്പിലെ സ്ഥിരം ‘മദ്യപാനി’ ടൈറ്റസേട്ടൻ ഇന്ന് വിരമിക്കുകയാണ്;എക്‌സൈസ് വകുപ്പിലെ തന്റെ മുപ്പത്തിരണ്ടര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും 

    എക്‌സൈസ് വകുപ്പിലെ തന്റെ മുപ്പത്തിരണ്ടര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്ന് ടൈറ്റസേട്ടൻ വിരമിക്കുകയാണ്.സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ‘ടൈറ്റസ് സാര്‍’ എന്ന ടൈറ്റസേട്ടൻ മലയാളിയുടെ ആസ്വാദനത്തിന്റെ പ്രതീകം കൂടിയാണ്.   ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ അറിയില്ലായിരിക്കും.പൂരപ്രേമികളല്ലാതെ അധികമാരും അറിയാത്ത ഒരാളാണ് ഇത്.പേര് ടൈറ്റസ് ഈനാശു. പൂരങ്ങള്‍ക്കിടയില്‍ താളത്തിനൊപ്പം ചുവട് വെയ്ച്ചും അതില്‍ ലയിച്ചലിഞ്ഞ് ചേര്‍ന്നും നില്‍ക്കുന്ന ടൈറ്റസേട്ടനെ പുരപ്രേമികള്‍ക്ക് മറക്കാനാകില്ല.കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകനാണ് ടൈറ്റസേട്ടൻ എന്ന തൃശ്ശൂര്‍ അരണാട്ടുകര സ്വദേശിയായ ടൈറ്റസ് ഈനാശു. പൂരപ്പറമ്ബില്‍ മേളം താളത്തില്‍ കൊട്ടിക്കയറുമ്ബോള്‍ എല്ലാവരില്‍ നിന്നും അല്‍പ്പം മാറിനിന്നുകൊണ്ട് ആരെയും ശ്രദ്ധിക്കാതെ ചെണ്ടക്കോലുകള്‍ക്കൊപ്പം തുള്ളുന്ന ആളെ കണ്ടാല്‍ പരിചയമില്ലാത്തവര്‍ ഏതോ മദ്യപാനിയാണെന്നു വിചാരിക്കും.എന്നാല്‍ ആളെക്കുറിച്ച്‌ അറിഞ്ഞാല്‍ ഞെട്ടും എക്‌സൈസ് വകുപ്പിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ടൈറ്റസേട്ടൻ.പൂരപ്പറമ്പിൽ ‘മദ്യപിച്ച്’ ഡാൻസ് ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥനെ നിങ്ങൾക്ക് ‘സോഷ്യൽ മീഡിയ’ വഴി പരിചയം കാണും.പക്ഷെ അദ്ദേഹം ജീവിതത്തിൽ ഇന്നേവരെ മദ്യപിച്ചിട്ടില്ല. എല്ലാവര്‍ഷവും എക്‌സൈസ് ജീവനക്കാരുടെ വഴിപാട് മേളത്തിന്…

    Read More »
  • Kerala

    കാലവർഷം പടിവാതിലിൽ;ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    പത്തനംതിട്ട:‍ കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് കിഴക്കൻ, മധ്യ-കിഴക്കൻ ഭാഗങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിയതിനു ശേഷമുള്ള നാല് ദിവസങ്ങള്‍ക്കുള്ളിലാണ് സാധാരണയായി കാലവര്‍ഷം കേരളത്തിൽ വരവറിയിക്കുന്നത്. ഇതനുസരിച്ച്‌ ശനിയാഴ്ചയോ ഞായറാഴ്ചയോ സംസ്ഥാനത്ത് കാലവര്‍ഷപ്പെയ്ത്ത് ആരംഭിക്കിക്കും. കേരളത്തില്‍ ശനിയാഴ്ച കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നത്.ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. അതേസമയം കാലവര്‍ഷത്തിന്‍റെ വരവറിയിച്ച്‌ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതിനെ തുടർന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ആണ്.പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയില്‍ ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ടായിരിക്കും.

    Read More »
  • Kerala

    കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു;തീ പിടിച്ചത് എലത്തൂർ ആക്രമണം നടന്ന അതേ ട്രെയിനിന്

    കണ്ണൂർ: നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.എലത്തൂർ ആക്രമണം നടന്ന അതേ ട്രെയിനാണ് തീപിടിച്ചത്.സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവിലാണ് തീപിടിത്തമുണ്ടായത്. എലത്തൂരില്‍ ഷാരുഖ് സെയ്ഫി തീയിട്ടതും ഇതേ ട്രെയിനിലാണ്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ട്രെയിന്‍റെ പിന്നില്‍നിന്നും മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് തീപിടിച്ചത്. രാത്രി 11.45നാണ് ട്രെയിൻ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. എട്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.

    Read More »
  • Crime

    എന്‍എസ്‌എസ് കരയോഗം പ്രസിഡന്‍റിന്‍റെ ആത്മഹത്യ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ 

    തിരുവനന്തപുരം: എന്‍എസ്‌എസ് കരയോഗം പ്രസിഡന്‍റിന്‍റെ ആത്മഹത്യയില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍എസ്‌എസ് കരയോഗം പ്രസിഡന്‍റ് രസല്‍പുറം വേട്ടമംഗലം ശ്രുതിയില്‍ അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മാറനല്ലൂര്‍ പൊലീസിനെതിരെയും ക്രൈംബ്രാഞ്ചിലെ ഒരു പൊലീസുകാരനെതിരെയും ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ക്രൈംബ്രാഞ്ചിലെ പൊലീസുകാരനായ സന്ദീപിന്‍റെ പേര് അജയകുമാറിൻ്റെ അത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ പൊലീസുകാരനായ സന്ദീപും പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഭാര്യ ചിത്രയുടെ മുന്നില്‍ വെച്ച്‌ അജയകുമാറിനെ മര്‍ദിച്ചിരുന്നു എന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അജയകുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു.പൊലീസുകാരനായ സന്ദീപ് നിരന്തരം അജയകമാറിനെ ശല്ല്യം ചെയ്തിരുന്നതായും പരാതിയിലുണ്ടായിരുന്നു.എന്നാൽ ഇയാൾക്കെതിരെ കേസെടുക്കുന്നതിനു പകരം അജയകുമാറിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ഭാര്യ ചിത്ര വി എം പറഞ്ഞു. തുര്‍ന്നാണ് കഴിഞ്ഞ…

    Read More »
  • India

    നിങ്ങളുടെ ഐഡി ഉപയോഗിച്ച് മറ്റാരെങ്കിലും  ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോന്ന്  കണ്ടുപിടിക്കാം, റദ്ദാക്കാം

    സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാനും നീക്കം ചെയ്യാനും കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

    Read More »
  • Kerala

    കൊല്ലം – മൂന്നാര്‍ സൂപ്പര്‍ ഫാസ്റ്റ്

    കൊല്ലത്തു നിന്ന് രാവിലെ 06.00 മണിക്ക് പുറപ്പെട്ട് കായംകുളം- കോട്ടയം- പാലാ- തൊടുപുഴ – അടിമാലി വഴി ഉച്ചയ്ക്ക് 1.20 ന് മൂന്നാര്‍ എത്തിച്ചേരുന്ന വിധത്തിൽ കെഎസ്ആർടിസി ബസ് ലഭ്യമാണ്. തിരികെ 4.00 മണിക്ക് കൊല്ലത്തിനുള്ള യാത്ര ആരംഭിക്കും.രാത്രി 11.05 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലം – മൂന്നാര്‍ സൂപ്പര്‍ ഫാസ്റ്റ് സമയം കൊല്ലം – 06.00 am കായംകുളം – 07.00 am കോട്ടയം – 08.30 am പാലാ – 09.25 am തൊടുപുഴ- 10.45 am അടിമാലി – 12.30 pm മൂന്നാര്‍ – 13.20 pm. മൂന്നാര്‍ – കൊല്ലം സൂപ്പര്‍ ഫാസ്റ്റ് സമയം മൂന്നാര്‍ – 16.00 pm അടിമാലി – 16.50 pm തൊടുപുഴ – 18.35 pm പാലാ – 19.25 pm കോട്ടയം- 20.45 pm കായംകുളം – 22.10 pm കൊല്ലം – 23.05 pm 310 രൂപയാണ്…

    Read More »
  • India

    ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

    ബംഗളൂരു:ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.കർണാടകത്തിൽ വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് മരിച്ചത്.കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറിയെങ്കിലും ആർക്കും പരിക്കില്ല.

    Read More »
  • India

    രോഗികൾക്ക് ട്രെയിനിൽ 75 ശതമാനം വരെ ഇളവ്; കൂടുതൽ അറിയാം

    ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താം എന്ന കാരണത്താല്‍ പ്രായമായവരും ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവരും കൂടുതലും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.മറ്റു ഗതാഗത മാര്‍ഗ്ഗങ്ങലെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കും ട്രെയിൻ യാത്രകളുടെ പ്രത്യേകതയാണ്.ഇതു മാത്രമല്ല, അര്‍ഹരായ ആളുകള്‍ക്ക് യാത്രാ നിരക്കില്‍ നിരവധി ആനുകൂല്യങ്ങളും ഇന്ത്യൻ റെയില്‍വേ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ക്യാൻസര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങളാല്‍ വലയുന്നവര്‌‍ക്കും അവരുടെ ട്രെയിൻ യാത്രയിലെ ടിക്കറ്റ് നിരക്കില്‍ റെയില്‍വേ ഇളവ് നല്കുന്നുണ്ട്. പരമാവധി 75 ശതമാനം വരെയാണ് ഇളവ്. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും രോഗങ്ങളുള്ളവര്‍ക്കും ഇന്ത്യൻ റെയില്‍വേ ട്രെയിൻ ടിക്കറ്റ് നിരക്കില്‍ നല്കുന്ന ഇളവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.പരസഹായം കൂടാതെ യാത്ര ചെയ്യുവാന്‍ സാധിക്കാത്ത എല്ല് രോഗങ്ങളോ, എല്ലിന് വൈകല്യങ്ങളോ ഉള്ളവര്‍, തളര്‍വാതം പിടിപെട്ടവര്‍ എന്നിവര്‍ക്കും തനിയെ യാത്ര ചെയ്യുവാൻ സാധിക്കാത്ത തരത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കാഴ്ചയില്ലാത്ത ആളുകള്‍ എന്നിവര്‍ക്ക് അവരുടെ ഏതു തരത്തിലുള്ള യാത്രകള്‍ക്കും റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കുന്നു. എസി ത്രീ ടയര്‍, എസി ചെയര്‍…

    Read More »
  • India

    മനുഷ്യക്കടത്ത്;59 കുട്ടികളെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി

    മുംബൈ: മനുഷ്യക്കടത്ത് സംഘം തടവില്‍ വച്ചിരുന്ന 59 കുട്ടികളെ റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്) രക്ഷപ്പെടുത്തി. ധനാപുര്‍ – പുനെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടിക്കടത്ത് സംഘത്തില്‍പ്പെട്ട അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.   ബുസാവല്‍, മൻമദ് സ്റ്റേഷനുകളില്‍ വച്ച്‌ ആര്‍.പി.എഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എട്ട് വയസിനും പതിനഞ്ചിനും വയസിനും ഇടയില്‍ പ്രായമുള്ള 59 കുട്ടികളെ കണ്ടെത്തുകയായിരുന്നു.   കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കുട്ടികളെ കടത്തുന്ന സംഘമാണ് പിടിയിലായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

    Read More »
Back to top button
error: