Month: June 2023

  • NEWS

    അണക്കെട്ട് തകർന്ന് സൗദിയിൽ കനത്ത നാശനഷ്ടം

    റിയാദ്: സൗദിയിൽ അണക്കെട്ട് തകര്‍ന്ന് കനത്ത നാശനഷ്ടം. അല്‍ ഖുറയ്യത്ത് ഗവര്‍ണറേറ്റിലെ  ‘സമര്‍മദാ’ വാലി ഡാം ആണ് തകര്‍ന്നത്. ഇതേത്തുടർന്ന് വീടുകളില്‍ വെള്ളം കയറുകയും ഹൈവേകളും മറ്റും  വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി എന്നാണ് റിപ്പോർട്ട്.ഒട്ടകങ്ങളും ആടുകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    Read More »
  • NEWS

    വാടക നൽകിയില്ല;പാക് വിമാനം തടഞ്ഞിട്ട്‌ മലേഷ്യ

    ക്വാലാലംപൂര്‍: വാടക നല്‍കാത്തതിനെ തുടര്‍ന്ന് പാക് വിമാനം തടഞ്ഞുവെച്ച്‌ മലേഷ്യ.പാകിസ്താൻ എയര്‍ലൈൻസിന് കീഴിലുള്ള ബോയിങ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂരില്‍ പിടിച്ചിട്ടത്. മെയ് 29നായിരുന്നു സംഭവം.വിമാനം വാടകയ്ക്കും മറ്റും നല്‍കുന്ന എയര്‍ക്യാപ് ഹോള്‍ഡിംഗ്‌സ് എന്ന ലീസിങ് കമ്ബനി നല്‍കിയ പരാതിയില്‍ മലേഷ്യൻ കോടതിയാണ് വിമാനം പിടിച്ചിടാൻ ഉത്തരവിട്ടത്.സംഭവത്തെത്തുടര്‍ന്ന്, പ്രതിസന്ധിയിലായ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.   എന്നാല്‍, കമ്ബനിക്ക് തുക കൃത്യമായി നല്‍കിയതാണെന്നാണ് പാകിസ്താന്റെ വാദം.മലേഷ്യയുടെ നീക്കത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് പാക് വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ അറിയിച്ചു.

    Read More »
  • India

    ചക്കയുടെ പേരിൽ അറിയപ്പെടുന്ന ബാംഗ്ലൂരിലെ തടാകം

    ചക്കയുടെ കന്നഡ വാക്കായ ഹലസു എന്ന പേരിൽ നിന്നാണ് ഹലസൂരു എന്ന പേരുണ്ടായത്.പിന്നീട് ഇത് അൾസൂർ എന്നായി മാറുകയായിരുന്നു.മുൻപ് ഈ പ്രദേശത്ത് നിരവധി പ്ലാവുകൾ ഉണ്ടായിരുന്നതായി ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി എം ജി റോഡിൽ നിന്ന് 1.8 കിലോമീറ്റർ അകലെയായാണ് അൾസൂർ തടാകം സ്ഥിതി ചെയ്യുന്നത്.ബാംഗ്ലൂരിന്റെ നഗരപിതാവായ കേമ്പഗൗഡയുടെ അനന്തരവകാശിയായ കേമ്പഗൗഡ രണ്ടാമനാണ് ഈ തടാകം നിർമ്മിച്ചത്. പ്രാചീനമായ നിരവധി ക്ഷേത്രങ്ങൾ ഈ തടാകത്തിന് ചുറ്റുമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഹലസൂരു സോമേശ്വര ക്ഷേത്രം, 800 വർഷം പഴക്കമുള്ള സുബ്രമണ്യ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഈ തടാകത്തിന് സമീപത്തയാണ് സ്ഥിതി ചെയ്യുന്നത്. അൾസൂർ തടാകത്തിന് സമീപത്തുള്ള ഗുരുദ്വാര ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ബാംഗ്ലൂരിലെ ഏറ്റവും വലിയ ഗുരുദ്വാരയാണിത്.ഗണേശ ചതുർ‌ത്ഥിയുടെ സമയത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യന്ന സ്ഥലം കൂടിയാണ് ഈ തടാകം. ഇവിടുത്തെ നവരാത്രി ആഘോഷവും പ്രശസ്തമാണ്.ബോട്ടിങ് ആണ് ഈ തടാകത്തിലെ മറ്റൊരു പ്രധാന ആകർഷണം.നിരവധി ദേശാടനപ്പക്ഷികളെയും ഇവിടെ…

    Read More »
  • NEWS

    അവന് കാമഭ്രാന്ത്; ഒരാഴ്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു:നടി സംയുക്ത

    കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു. ഇപ്പോഴിതാ വിഷ്ണുവുമായി രണ്ടാഴ്ചക്കുള്ളിൽ തന്നെ ബന്ധം വേർപ്പെടുത്താൻ ഇടയാക്കിയ കാര്യങ്ങളെപ്പറ്റി സംയുക്ത തുറന്നു പറഞ്ഞിരിക്കുകയാണ്.അവന് കാമഭ്രാന്താണ് എന്നാണ് സംയുക്ത ഒറ്റവാക്കിൽ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.   എസ്‌എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവില്‍ നിന്നും നേരിട്ട ലൈംഗീകപീഡനത്തെ കുറിച്ച്‌ സംയുക്ത വെളിപ്പെടുത്തിയത്.സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോണ്‍വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നു.   പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുള്‍ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും വിവാഹത്തോടെയാണ് അവനെ എനിക്ക്…

    Read More »
Back to top button
error: