KeralaNEWS

കാലവർഷം പടിവാതിലിൽ;ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട:‍ കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നിലവില്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് കിഴക്കൻ, മധ്യ-കിഴക്കൻ ഭാഗങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിയതിനു ശേഷമുള്ള നാല് ദിവസങ്ങള്‍ക്കുള്ളിലാണ് സാധാരണയായി കാലവര്‍ഷം കേരളത്തിൽ വരവറിയിക്കുന്നത്.
ഇതനുസരിച്ച്‌ ശനിയാഴ്ചയോ ഞായറാഴ്ചയോ സംസ്ഥാനത്ത് കാലവര്‍ഷപ്പെയ്ത്ത് ആരംഭിക്കിക്കും. കേരളത്തില്‍ ശനിയാഴ്ച കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നത്.ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടുമില്ല.
അതേസമയം കാലവര്‍ഷത്തിന്‍റെ വരവറിയിച്ച്‌ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതിനെ തുടർന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ആണ്.പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയില്‍ ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ടായിരിക്കും.

Back to top button
error: