മുംബൈ: മനുഷ്യക്കടത്ത് സംഘം തടവില്‍ വച്ചിരുന്ന 59 കുട്ടികളെ റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്) രക്ഷപ്പെടുത്തി.
ധനാപുര്‍ – പുനെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടിക്കടത്ത് സംഘത്തില്‍പ്പെട്ട അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുസാവല്‍, മൻമദ് സ്റ്റേഷനുകളില്‍ വച്ച് ആര്‍.പി.എഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എട്ട് വയസിനും പതിനഞ്ചിനും വയസിനും ഇടയില്‍ പ്രായമുള്ള 59 കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കുട്ടികളെ കടത്തുന്ന സംഘമാണ് പിടിയിലായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.