KeralaNEWS

പൂരപ്പറമ്പിലെ സ്ഥിരം ‘മദ്യപാനി’ ടൈറ്റസേട്ടൻ ഇന്ന് വിരമിക്കുകയാണ്;എക്‌സൈസ് വകുപ്പിലെ തന്റെ മുപ്പത്തിരണ്ടര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും 

ക്‌സൈസ് വകുപ്പിലെ തന്റെ മുപ്പത്തിരണ്ടര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്ന് ടൈറ്റസേട്ടൻ വിരമിക്കുകയാണ്.സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ‘ടൈറ്റസ് സാര്‍’ എന്ന ടൈറ്റസേട്ടൻ മലയാളിയുടെ ആസ്വാദനത്തിന്റെ പ്രതീകം കൂടിയാണ്.
 
ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ അറിയില്ലായിരിക്കും.പൂരപ്രേമികളല്ലാതെ അധികമാരും അറിയാത്ത ഒരാളാണ് ഇത്.പേര് ടൈറ്റസ് ഈനാശു. പൂരങ്ങള്‍ക്കിടയില്‍ താളത്തിനൊപ്പം ചുവട് വെയ്ച്ചും അതില്‍ ലയിച്ചലിഞ്ഞ് ചേര്‍ന്നും നില്‍ക്കുന്ന ടൈറ്റസേട്ടനെ പുരപ്രേമികള്‍ക്ക് മറക്കാനാകില്ല.കേരളം കണ്ട ഏറ്റവും വലിയ മേളാസ്വാദകനാണ് ടൈറ്റസേട്ടൻ എന്ന തൃശ്ശൂര്‍ അരണാട്ടുകര സ്വദേശിയായ ടൈറ്റസ് ഈനാശു.

പൂരപ്പറമ്ബില്‍ മേളം താളത്തില്‍ കൊട്ടിക്കയറുമ്ബോള്‍ എല്ലാവരില്‍ നിന്നും അല്‍പ്പം മാറിനിന്നുകൊണ്ട് ആരെയും ശ്രദ്ധിക്കാതെ ചെണ്ടക്കോലുകള്‍ക്കൊപ്പം തുള്ളുന്ന ആളെ കണ്ടാല്‍ പരിചയമില്ലാത്തവര്‍ ഏതോ മദ്യപാനിയാണെന്നു വിചാരിക്കും.എന്നാല്‍ ആളെക്കുറിച്ച്‌ അറിഞ്ഞാല്‍ ഞെട്ടും എക്‌സൈസ് വകുപ്പിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ടൈറ്റസേട്ടൻ.പൂരപ്പറമ്പിൽ ‘മദ്യപിച്ച്’ ഡാൻസ് ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥനെ നിങ്ങൾക്ക് ‘സോഷ്യൽ മീഡിയ’ വഴി പരിചയം കാണും.പക്ഷെ അദ്ദേഹം ജീവിതത്തിൽ ഇന്നേവരെ മദ്യപിച്ചിട്ടില്ല.
എല്ലാവര്‍ഷവും എക്‌സൈസ് ജീവനക്കാരുടെ വഴിപാട് മേളത്തിന് മേളക്കാരെയും നയിച്ച്‌ ശബരിമലയില്‍ എത്തുന്നതും ടൈറ്റസേട്ടൻ തന്നെ. മേളക്കാര്‍ക്ക് പിഴച്ചാലും ടൈറ്റസേട്ടന് പിഴക്കില്ല എന്ന ഒരു ചൊല്ലുകൂടി ഉണ്ട്. അത്രയ്ക്കും കൃത്യമായിരിക്കും അദ്ദേഹത്തിന്റെ ചലനങ്ങള്‍.

Back to top button
error: