Month: June 2023
-
Kerala
വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോയ വീട്ടമ്മയുടെ മൃതദേഹം പമ്ബയാറ്റിൽ
പത്തനംതിട്ട: വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോയ വീട്ടമ്മയുടെ മൃതദേഹം പമ്ബയാറ്റില്‍. മൂന്നു ദിവസം മുമ്ബ് പത്തനംതിട്ട ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയും പിന്നീട് കാണാതായതായി പരാതി ഉയരുകയും ചെയ്ത വീട്ടമ്മയുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപം പമ്ബയാറ്റില്‍ കണ്ടെത്തിയത്. ചെന്നീര്‍ക്കര പഞ്ചായത്തില്‍ പ്രക്കാനം സ്വദേശി സജുവിന്റെ ഭാര്യ സിആര്‍ രമാദേവി (60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍ ബുധനാഴ്ച കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടില്‍നിന്ന് ഇറങ്ങിയത്. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് പോയത്. എന്നാല്‍, വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങി എത്താതിരുന്നതോടെ ബന്ധുക്കള്‍ ഇലവുംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സജിത്ത്, സുജിത്ത്. മരുമകള്‍: ആര്യ.
Read More » -
India
എടിഎമ്മിൽ നിന്ന് ഇനി നാണയങ്ങളും പിൻവലിക്കാം; കേരളത്തിൽ ആദ്യം കോഴിക്കോട്
ന്യൂഡൽഹി: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാൻ എല്ലാ ബാങ്കുകൾക്കും ആര്‍ബിഐ നിർദേശം നൽകി. ആദ്യഘട്ടത്തില്‍ 12 നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്.ജനങ്ങള്‍ ഏറ്റവും കൂടുതലുള്ള ഷോപ്പിംഗ് മാളുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകള്‍ ആദ്യമെത്തുക. കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാട്ന,പ്രയാഗ് രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകള്‍ എത്തുന്ന മറ്റ് നഗരങ്ങള്‍. ഒരു രൂപ മുതല്‍ 20 രൂപ വരെയുളള നാണയങ്ങളാണ് ഉപഭോക്താക്കള്‍ക്ക് മെഷീൻ മുഖാന്തരം പിൻവലിക്കാൻ സാധിക്കുക. മെഷീനിലേക്ക് ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. ഇത്തരത്തില്‍ എത്ര നാണയങ്ങള്‍ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനായി ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ…
Read More » -
Kerala
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത
കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16306) ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത.ഏപ്രിൽ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിൽ(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്.പിന്നിലെ ജനറൽ കോച്ച് പൂർണമായും കത്തിനശിച്ചു.ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു.മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. പുലർച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ് ഇത്. കണ്ണൂർ റെയിൽവേ യാർഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബർ 20-ന് പുലർച്ചെ 4.45-ന് കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.പിറകിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസി(16306)ന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് ഇന്ന് പുലര്‍ച്ചെ 1.20ഓടെ തീപിടിത്തമുണ്ടായത്. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. അഗ്‌നിരക്ഷാ സേന രാത്രി 2.20ഓടെ തീ അണച്ചു.പുലര്‍ച്ചെ 5.10ന് പുറപ്പെടേണ്ട…
Read More » -
LIFE
മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘ലക്ഷ്‌മണരേഖ’യ്ക്ക് ഇന്ന് 39 വർഷത്തിന്റെ പഴക്കം
♦ സുനിൽ കെ ചെറിയാൻ ഐവി ശശിയുടെ ‘ലക്ഷ്‌മണരേഖ’യ്ക്ക് 39 വർഷം പഴക്കമായി. മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1984 ജൂൺ ഒന്നാം തീയതിയാണ് റിലീസ് ചെയ്‌തത്. രചന പി.വി കുര്യാക്കോസ്. ശശിയുടെ ആദ്യചിത്രം (ഉത്സവം) നിർമ്മിച്ച രാമചന്ദ്രനാണ് ‘ലക്ഷ്‌മണരേഖ’ നിർമ്മിച്ചത്. അപകടത്തിൽപ്പെട്ട് നിശ്ചലനായി കഴിയുന്ന ചേട്ടന്റെ ഭാര്യയ്ക്ക് ജീവിതം നൽകുന്ന അനുജനായി മോഹൻലാൽ വേഷമിട്ടു. സ്വപ്‌നങ്ങളിൽ സർപ്പമിഴയുന്ന ചേട്ടത്തിയമ്മയുടെ (സീമ) വിട്ടുമാറാത്ത തലവേദനയാണ് ആ കുടുംബവൃത്തത്തിലെ ഒരു പ്രശ്‍നം. പൂർത്തീകരിക്കപ്പെടാത്ത ശരീരതൃഷ്‌ണ തലവേദനയുടെ രൂപത്തിൽ വന്നതാണ്. ശാപമോക്ഷം കാത്ത് ശിലയായി കിടന്ന അഹല്യയോടാണ് നായികയെ ഉപമിക്കുന്നത്. അനുജൻ ‘കളഞ്ഞുപോയ മാനസം കണ്ടെടുത്ത് വീണയാക്കി മീട്ടി’. ചേട്ടത്തിയമ്മ ലക്ഷ്‌മണരേഖ മുറിച്ച് കടന്ന് ഗർഭിണിയായി. വീട്ടിൽ പ്രശ്‍നം. അനിയനും ചേട്ടത്തിയും തമ്മിലുള്ള വിവാഹമാണ് പരിഹാരം. പക്ഷെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ എങ്ങനെ മറ്റൊരാളുടെ ഭാര്യയാകും? വിവരമറിഞ്ഞ ചേട്ടന് (മമ്മൂട്ടി) സംസാരശേഷി കൂടി നഷ്ടപ്പെട്ടു. ആരോ കൊടുത്ത ഉറക്കഗുളികകൾ…
Read More » -
Kerala
സിദ്ദിഖിന്റെ പണം ഉപയോഗിച്ചു തന്നെ മൃതദേഹം തുണ്ടംതുണ്ടമാക്കി; ചോദ്യം ചെയ്യലിൽ കൂസലില്ലാതെ പ്രതികൾ
മലപ്പുറം: തിരൂര്‍ ഏഴൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കോഴിക്കോട്ട് ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട മേയ് 18-നുതന്നെ ഇദ്ദേഹത്തിന്റെ എ.ടി.എം.കാര്‍ഡ് ഉപയോഗിച്ച് മുഖ്യപ്രതി ഷിബിലി കോഴിക്കോട് ടൗണിലെ എ.ടി.എമ്മില്‍നിന്ന് 20,000 രൂപ പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ പണം ഉപയോഗിച്ചാണ് മൃതദേഹം തുണ്ടം തുണ്ടമാക്കാനും പുറത്തേക്കുകടത്താനുള്ള ട്രോളി ബാഗുകളും ഇയാള്‍ വാങ്ങിയത്.പണം പിൻവലിച്ച ടൗണിലെ എ.ടി.എമ്മില്‍ ബുധനാഴ്ച ഷിബിലിയുമായി പോലീസ് തെളിവെടുത്തു. കൊലയ്ക്ക് ശേഷം ഹോട്ടൽ മുറിയിലെ ശൗചാലയത്തിലേക്കു മാറ്റിയ മൃതദേഹം അവിടെവെച്ചാണ് കട്ടര്‍ ഉപയോഗിച്ച് രണ്ടാക്കി മുറിച്ച് ബാഗുകളിലാക്കി പുറത്തേക്കുകൊണ്ടുപോയത്.ഷിബിലി നേരത്തേ പെരിന്തല്‍മണ്ണ മേഖലയിലെ ഒരു വ്യവസായ യൂണിറ്റില്‍ വെല്‍ഡിങ്ജോലി ചെയ്തിരുന്നു.ഈ പരിചയംകൊണ്ടാണ് ഇലക്‌ട്രിക് കട്ടര്‍ വാങ്ങി ഉപയോഗിക്കാൻ കഴിഞ്ഞത്. പ്രതികളുമായി ഹോട്ടലിലെത്തിയ തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നര മണിക്കൂറെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഷിബിലിയെയാണ് കൊലപാതകംനടന്ന ജി4 മുറിയിലേക്ക് ആദ്യം കൊണ്ടുപോയത്. ഇരുപതു മിനിറ്റിനുശേഷം ഫര്‍ഹാനയെയും മുറിയിലെത്തിച്ചു. ഇരുവരെയും വെവ്വേറെയും ഒന്നിച്ചുനിര്‍ത്തിയും പോലീസ് കാര്യങ്ങള്‍…
Read More » -
Kerala
സ്കൂൾ വാഹനങ്ങളിൽ പരിശോധന;3500 വാഹനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം:അധ്യയനവർഷം തുടങ്ങുന്നതിനു മുന്നോടിയായി 22,305 സ്കൂൾ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിൽ 3500 വാഹനങ്ങൾക്ക് സാങ്കേതികപ്പിഴവുകൾ കണ്ടെത്തി. പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്.ഓരോ സ്കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ടയര്‍, വൈപ്പര്‍, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടര്‍, ജി.പി.എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്നിരക്ഷ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റര്‍, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു.വാഹനങ്ങള്‍ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി.പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കര്‍’ പതിച്ച് കൊടുത്തു. സംസ്ഥാനത്ത് ആകെ 27,000 അംഗീകൃത സ്കൂൾ വാഹനങ്ങളാണുള്ളത്.സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Read More » -
India
മൃതദേഹത്തെ പീഡിപ്പിക്കുന്നത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ബംഗളൂരു:മൃതദേഹത്തെ പീഡിപ്പിക്കുന്നത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട തുമകൂരു സ്വദേശി രംഗരാജു നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ബി.വീരപ്പ, ജസ്റ്റിസ് ടി. വെങ്കടേഷ് നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കൊലക്കുറ്റത്തിന് വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച കോടതി ബലാത്സംഗത്തിനുള്ള ശിക്ഷ റദ്ദാക്കി. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് സാഡിസമായോ നെക്രോഫീലിയയായോ ആണ് കണക്കാക്കേണ്ടതെന്നും ഇതിന് 376-ാം വകുപ്പ് പ്രകാരം ശിക്ഷവിധിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തുമകൂരുവില്‍ 2015 ജൂണ്‍ 25-നായിരുന്നു യുവതി കൊല്ലപ്പെട്ടത്. കംപ്യൂട്ടര്‍ ക്ലാസില്‍ പോയ യുവതിയെ 22 വയസ്സുള്ള പ്രതി കഴുത്തറത്ത് കൊന്നശേഷം ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിനും ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം സാധാരണതടവിനും 2017 ഓഗസ്റ്റ് 14-ന് സെഷൻസ് കോടതി ഇയാള്‍ക്ക് ശിക്ഷവിധിച്ചു. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
Kerala
തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തിയ സ്ത്രീ ബൈക്കിടിച്ചു മരിച്ചു
മലപ്പുറം: തൂങ്ങി മരിച്ച പേരക്കുട്ടിയുടെ സംസ്‌കാര ചടങ്ങിനെത്തിയ സ്ത്രീ റോഡ് മുറിച്ചു കടക്കുന്നതിനെ ബൈക്കിടിച്ചു മരിച്ചു.തമിഴ്നാട് സ്വദേശിനി വള്ളിയമ്മ(67) ആണു മരിച്ചത്. ചിയാനൂര്‍ പാടം താടിപ്പടിയില്‍ റോഡരികില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ കാര്‍ത്തിക്കിനെ (16) കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംസ്കാരച്ചടങ്ങിനായി തമിഴ്നാട്ടില്‍ നിന്ന് എത്തിയതാണ് വള്ളിയമ്മ. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പുലര്‍ച്ചെ റോഡ് മുറിച്ചു കടക്കുമ്ബോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.
Read More » -
India
ഹുബ്ലിയിൽ വാഹനാപകടം; മലയാളി റിട്ട.അധ്യാപകൻ മരിച്ചു
കോഴിക്കോട്: കര്‍ണാടകയിലെ ഹുബ്ലിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളിയായ റിട്ട. അധ്യാപകന്‍ മരിച്ചു.ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. ഹുബ്ലിയില്‍ വച്ച് ബാലസുബ്രഹ്‌മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം.ബാങ്ക് ജീവനക്കാരന്‍ മകന്‍ സായൂജിനൊപ്പം കര്‍ണാടകയിലായിരുന്നു ഇപ്പോൾ ഇദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ: പയനിങ്ങലെടത്തില്‍ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതന്‍). മകന്‍:-സായൂജ് എസ്. (അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ഹുബ്ലി).
Read More » -
India
ലൈംഗികാതിക്രമം നേരിട്ട ഗുസ്തിതാരങ്ങള്‍ക്ക് നീതി; ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേക്ക്
ന്യൂഡൽഹി:ലൈംഗികാതിക്രമം നേരിട്ട ഗുസ്തിതാരങ്ങള്‍ക്ക് നീതി തേടിയുള്ള പോരാട്ടം കര്‍ഷകപ്രക്ഷോഭംപോലെ മറ്റൊരു ജനകീയ മുന്നേറ്റമായി മാറുന്നു.ബ്രിജ്ഭൂഷണെ ഉടൻ അറസ്റ്റുചെയ്തില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനാണ് ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകത്തൊഴിലാളി സംഘടനകളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഇതിനകം മുന്നറിയിപ്പ് നൽകികഴിഞ്ഞു.കഴിഞ്ഞദിവസം ഹരിദ്വാറില്‍ പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയത്. അപമാനം നേരിട്ട വനിതാ കായിക താരങ്ങളെ കേന്ദ്രസര്‍ക്കാരും ബിജെപിയും വീണ്ടും വേട്ടയാടുന്നത് രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചിട്ടുണ്ട്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുദ്രാവാക്യം ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ കാലത്താണ് കായികതാരങ്ങള്‍ക്ക് ഇത്തരത്തില്‍ കണ്ണീരൊഴുക്കേണ്ടിവരുന്നത് എന്നതും അവർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞകാലങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്തവരാണ് ഇവരില്‍ ഗണ്യമായ വിഭാഗം.
Read More »