മൂന്നുവര്‍ഷം മുമ്ബ് കോവിഡ്-19 പകര്‍ച്ചവ്യാധി വരുന്നതിന് തൊട്ടുമുമ്ബായിരുന്നു ആ സര്‍വേ നടന്നതെന്നും അദ്ദേഹം പറഞ്ഞു.വംശീയ കലാപത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട് ക്യാമ്ബുകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും നിരവധി പേര്‍ അഭയാര്‍ഥികളായി പോയ മണിപ്പൂരില്‍നിന്ന് ഹാങ്ഷിങ്ങിനെപ്പോലെ പലരും ഡല്‍ഹിയിലേക്കും അഭയംതേടി വന്നിട്ടുണ്ട്.
സിവില്‍ സര്‍വിസില്‍നിന്ന് വിരമിച്ചശേഷം പിതാവിന്റെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വീട്ടില്‍ വന്ന് ഒരു അപേക്ഷാഫോറം പൂരിപ്പിക്കാനായി തന്ന് വീട്ടുടമസ്ഥന്റെ പേരും ഗോത്രവും അടക്കമുള്ള കുടുംബ വിവരങ്ങളെല്ലാം ശേഖരിച്ചു. അവരെ കണ്ടപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നാത്തതിനാല്‍ സംശയം തോന്നി.
എന്തിനാണ് വീട്ടുവിവരങ്ങളെല്ലാം ശേഖരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഇംഫാലില്‍ ‘സ്മാര്‍ട്ട് സിറ്റി’ ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല, തങ്ങളെ പുറംകരാര്‍ ഏല്‍പിച്ചതാണെന്നായിരുന്നു മറുപടി. ‘സ്മാര്‍ട്ട് സിറ്റി’ സര്‍വേക്ക് എന്തിനാണ് വീട്ടുടമകളുടെ ഗോത്രവിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ചോദിച്ചുവെങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല.
മേയ് മൂന്നിന് രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ ഏതൊക്കെയാണ് കുകി ഭവനങ്ങള്‍ എന്ന് കൃത്യമായ ധാരണ മെയ്തേയി സായുധ ഗ്രൂപ്പുകള്‍ക്കുണ്ടായിരുന്നു. അവര്‍ അടയാളപ്പെടുത്തിയ ആ വീടുകള്‍ തിരഞ്ഞുപിടിച്ചാണ് കത്തിച്ചത്.ഞാൻ താമസിച്ചിരുന്ന വീടും കത്തിച്ചു.115 ഗോത്ര ഗ്രാമങ്ങള്‍ക്ക് ഇതിനകം തീയിട്ടു.4000 വീടുകള്‍ കത്തിച്ചാമ്ബലായി. 75 ഗോത്രവര്‍ഗക്കാര്‍ കൊലചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. 50ലേറെ പേരുടെ മരണം കണക്കില്‍പ്പെട്ടിട്ടില്ല. 225 ചര്‍ച്ചുകളാണ് കത്തിച്ചത്. ചര്‍ച്ചുമായി ബന്ധപ്പെട്ട 75 അനുബന്ധ കെട്ടിടങ്ങളും ചാമ്ബലായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ വന്ന ശേഷമാണ് കാംഗ്പോക്പി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ‘ആരംഭായ് തെങ്കോല്‍’, ‘മെയ്തേയി ലീപുൻ’ എന്നീ സായുധസംഘങ്ങള്‍ 585 വീടുകള്‍ അഗ്നിക്കിരയാക്കിയത്.ഒടുവിൽ സ്വയം പ്രതിരോധിച്ച ഈ ഗ്രാമീണരെ മുഖ്യമന്ത്രി ബിരേൻ സിങ് ഭീകരരെന്നും സായുധ ഗ്രൂപ്പുകളെന്നും അധിക്ഷേപിച്ച് ഷൂട്ട് ചെയ്യാൻ വീണ്ടും അനുമതി നൽകി.അൻപതിനടുത്ത് ആളുകളാണ് അന്ന് മാത്രം വെടിയേറ്റ് വീണത്-ഹാങ്ഷിങ് പറഞ്ഞു.