Breaking NewsCrimeKeralaLead NewsNEWS

യുവതി ഗർഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല, ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത് രക്തംവാർന്നു കിടക്കുന്ന ഭാര്യയെ, ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു!! മരണത്തിൽ ദുരൂഹത, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും

ആര്യങ്കോട്: വീട്ടുകാരറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണു സംഭവം.

ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അൽത്താഫ് കണ്ടത് കിടപ്പുമുറിയിൽ രക്തംവാർന്നു കിടക്കുന്ന ഷമിനയെയാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിനേയും കണ്ടെത്തി. ഉടനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് അൽത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടുവയസുള്ള ഒരു കുഞ്ഞുണ്ട്. പിന്നീട് ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Signature-ad

സംഭവത്തിലെ ദുരൂഹതയെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: