ബംഗളൂരു:ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.കർണാടകത്തിൽ
വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം.
ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് മരിച്ചത്.കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്.
ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ പെട്രോള്‍ പമ്ബിലേക്ക് ഇടിച്ചുകയറിയെങ്കിലും ആർക്കും പരിക്കില്ല.