Month: June 2023

  • India

    ഒഡീഷ ട്രെയിൻ അപകടം:രക്ഷപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന് നയിച്ചത് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് 

    ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 275 ഓളം പേര്‍ കൊല്ലപ്പെടുകയും 900 ലധികം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന് നയിച്ചത് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ആയിരുന്നു.   ഒഡീഷയില്‍ ക്യാമ്ബ് ചെയ്താണ് അദ്ദേഹം രക്ഷപ്രവര്‍ത്തനത്തിന് വേണ്ട നേതൃത്വം നല്‍കിയത്.വിശ്രമമില്ലാതെ തുടര്‍ച്ചയായി 50 മണിക്കൂറിലധികമാണ് അദ്ദേഹം ഇത്തരത്തിൽ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.   പന്‍ജിമില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ലോഞ്ചിംഗിനായി വെള്ളിയാഴ്ച വൈകുന്നേരം ഗോവയില്‍ എത്തിയതായിരുന്നു മന്ത്രി.അവിടെ വെച്ചാണ് അപകടത്തെക്കുറിച്ച്‌  അറിഞ്ഞത്.സംഭവം അറിഞ്ഞ ഉടന്‍തന്നെ മന്ത്രിയും സംഘവും അതേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഒഡീഷയിലേക്കുള്ള ആദ്യ വിമാനം. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തിനായി കാത്തിരിക്കുമ്ബോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ പുലര്‍ച്ചെ 3 മണിക്ക് ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം ഒഡീഷയിലേക്ക് തിരിച്ചത്.   രക്ഷപ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത അദ്ദേഹം നാശനഷ്ടങ്ങളും കേടുപാടുകളും നേരിട്ട് വിലയിരുത്തുകയും ചെയ്തു.ദുരിതാശ്വാസ…

    Read More »
  • Kerala

    വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവാവ് കാറപകടത്തിൽ മരിച്ചു

    കണ്ണൂര്‍: വിവാഹം കഴിഞ്ഞ് മൂന്നാംദിവസം ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തില്‍ യുവാവ് മരണപ്പെട്ടു. ചക്കരക്കല്ല് ചെമ്ബിലോട് സ്വദേശി അബ്ദുര്‍ റഹ്മാന്റെ മകന്‍ റഷാദ്(26) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം.ചൊവ്വാഴ്ച രാത്രി ഭാര്യയോടൊപ്പം കാറില്‍ പോവുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷാജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

    Read More »
  • Kerala

    കെ ഫോണ്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും;ഇൻസ്റ്റാള്‍ ചെയ്യാം

    ഉദ്ഘാടനത്തിനു ശേഷം കെ ഫോണ്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്‌ഷൻ എടുക്കാൻ ആപ് ഇൻസ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു ബന്ധപ്പെടും.പ്രാദേശിക നെറ്റ്‌വര്‍ക് പ്രൊവൈഡര്‍മാരാകും കണക്ഷൻ നൽകുന്നത്. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് നാലുമണിക്ക് നാടിന് സമര്‍പ്പിക്കും.കേരളത്തിൻ്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന പദ്ധതിയില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.

    Read More »
  • Kerala

    കുളത്തില്‍ കുളിക്കവേ മകന്‍ മുങ്ങിമരിച്ചു; ചികിത്സയിലിരുന്ന പിതാവും മരിച്ചു

    കണ്ണൂര്‍: എടയന്നൂരില്‍ കുളത്തില്‍ മുങ്ങി മരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രംഗീത് രാജ് (14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം. മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരന്നു. കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രംഗീത്.    

    Read More »
  • India

    റെയില്‍ സുരക്ഷാ വിഭാഗത്തിലുള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്നത് 3.16 ലക്ഷം തസ്തികകൾ

     ചെന്നൈ:റെയില്‍വേയില്‍ സുരക്ഷാവീഴ്ചയും അപകടങ്ങളും തുടര്‍ക്കഥയാകുമ്പോൾ വീണ്ടും ചർച്ചാവിഷയമാകുകയാണ് ജീവനക്കാരുടെ അഭാവം.സുരക്ഷാ വിഭാഗത്തിലുള്‍പ്പെടെ 3.16 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിരമിക്കുന്ന തസ്തികകളിലേക്ക് പുതിയ നിയമനങ്ങളുണ്ടാവുന്നില്ലെന്നു മാത്രമല്ല,‍ഉള്ള ജീവനക്കാർക്ക് വിശ്രമിക്കാനൊട്ടു നേരമില്ലെന്ന അവസ്ഥയുമാണ് നിലവിൽ ഇന്ത്യൻ റയിൽവേയിൽ ഉള്ളത്.   കേരളത്തിലെ കാര്യവും വിത്യസ്തമല്ല.പാലക്കാട് ഡിവിഷനിലെ 62 സ്റ്റേഷനുകളിലായി 80 ഒഴിവുകളുണ്ട്. 40 പേര്‍ പുതുതായി ജോയിൻ ചെയ്തു. 40 പേര്‍ മറ്റു ഡിവിഷനുകളിലേക്ക് സ്ഥലംമാറിപ്പോയി.തിരുവനന്തപുരം ഡിവിഷനിലും 50-ലധികം ഒഴിവുണ്ട്.   കേരളത്തിലെ രണ്ടു ഡിവിഷനുകളിലായി 60 വനിതകള്‍ ഉള്‍പ്പെടെ 1317 ലോക്കോപൈലറ്റുമാര്‍ ജോലിചെയ്യുന്നു. തിരുവനന്തപുരം-62 പാലക്കാട്-42 ചെന്നൈ-129, സേലം-67, മധുരൈ-41, തൃശ്ശിനാപ്പള്ളി-51 എന്നിങ്ങനെയാണ് ലോക്കോപൈലറ്റുമാരുടെ ഒഴിവുകള്‍. ഒരു സ്റ്റേഷനില്‍ മൂന്നു ഷിഫ്റ്റുകളിലായി നാലുപേര്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ മൂന്നുപേര്‍ മാത്രം. ഇവരുടെ ഡ്യൂട്ടിസമയം കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.   2022 നവംബര്‍ ഒന്നിലെ കണക്കുപ്രകാരം ദക്ഷിണ റെയില്‍വേയില്‍ ലോക്കോപൈലറ്റുമാര്‍ ഉള്‍പ്പെടെ സി-കാറ്റഗറിയില്‍ 22,506 ഒഴിവ് നികത്തിയിട്ടില്ല. തീവണ്ടിദുരന്തം നടന്ന സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍…

    Read More »
  • Crime

    നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു; പോക്സോ കേസില്‍ രഹ്ന ഫാത്തിമക്കെതിരേ തുടര്‍നടപടികള്‍ റദ്ദാക്കി

    കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. രഹ്ന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയ കേസ്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്.      

    Read More »
  • Kerala

    കെ-ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന്; പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ്

    കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒ.പി.ജി. കേബിളുകള്‍ സ്ഥാപിച്ചത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നിര്‍മിത കേബിളുകള്‍ ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഉപയോഗിച്ചിരിക്കുന്നത് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളുകളാണ്. ഇവയുടെ ഗുണമേന്മയില്‍ ഒരുറപ്പുമില്ല. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ഇത് കെ-ഫോണിനും വൈദ്യുതി ബോര്‍ഡിനുമറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ശിവശങ്കറാണ് ഒരു കത്തിലൂടെ 500 കോടി രൂപയുടെ അധിക ബാധ്യത പദ്ധതിയിലുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021-ല്‍ കെ-ഫോണ്‍ ഉദ്ഘാടനം ചെയ്തതാണ്. ഇപ്പോള്‍ വീണ്ടുമൊരു ഉദ്ഘാടനം നടത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന കാലത്താണ് കെ-ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപ ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ള മന്ത്രിമാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് കുടുംബത്തിലെ അംഗമായ മന്ത്രി റിയാസ്…

    Read More »
  • Kerala

    ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി അശ്ലീല ചാറ്റിങ്; യുവാവ് അറസ്റ്റിൽ

    മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച്‌ അശ്ലീല ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്ബില്‍ സബീഷ്(33) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.   രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച്‌ മൊബൈല്‍ നമ്ബര്‍ വാങ്ങുകയും പിന്നീട് മൊബൈലില്‍ വിളിച്ച്‌ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.   സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് ലൈനിൽ അറിയിക്കുകയായിരുന്നു.ചൈൽഡ് ലൈൻ ചങ്ങരംകുളം പോലീസിന് വിവരം കൈമാറി.തുടർന്ന് ചങ്ങരംകുളം പോലീസ് പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

    Read More »
  • Kerala

    ബാംഗ്ലൂർ-പത്തനംതിട്ട കെഎസ്ആർടിസി സർവീസുകൾ

    ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള ആദ്യ ബസ് കൊട്ടാരക്കരയിലേക്കുള്ള സ്വിഫറ്റ് ഡീലക്സ് എയര്‍ ബസാണിത്.വൈകിട്ട് 6.00 മണിക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് മൈസൂര്‍- മാനന്തവാടി- കോഴിക്കോട്-മൂവാറ്റുപുഴ- കാഞ്ഞിരപ്പള്ളി വഴി പിറ്റേന്ന് രാവിലെ 8.30 ന് പത്തനംതിട്ടയിലെത്തും. ബാംഗ്ലൂര്‍ – മൈസൂര്‍ – മാനന്തവാടി – തൊട്ടില്‍പ്പാലം – കോഴിക്കോട് – കോട്ടക്കല്‍ – തൃശൂര്‍ – അങ്കമാലി – മൂവാറ്റുപുഴ – തൊടുപുഴ – ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി – എരുമേലി – റാന്നി – പത്തനംതിട്ട – കോന്നി – പത്തനാപുരം – കൊട്ടാരക്കര എന്നിങ്ങനെയാണ് സ്റ്റോപ്പുകളുള്ളത്.ബാംഗ്ലൂര്‍-പത്തനംതിട്ട ടിക്കറ്റ് നിരക്ക് 994 രൂപയാണ്. 14 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം. ബാംഗ്ലൂര്‍-പത്തനംതിട്ട റൂട്ടിലെ രണ്ടാമത്തെ ബസ് രാത്രി 8.31 ന് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച്  പിറ്റേന്ന് രാവിലെ 10.14ന് പത്തനംതിട്ടയിലെത്തും. ബാംഗ്ലൂരില്‍ നിന്ന് സേലം- കോയമ്ബത്തൂര്‍-പാലക്കാട്-തൃശൂര്‍– മൂവാറ്റുപുഴ-കോട്ടയം-തിരുവല്ല വഴിയാണ് പത്തനംതിട്ടയിലേക്കെത്തുന്നത്. 13…

    Read More »
  • Local

    സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    ആലപ്പുഴ:ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രണ്ടു പേരും.റോഡില്‍ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഒരു മകളും കൂടിയുണ്ട്.

    Read More »
Back to top button
error: