ആലപ്പുഴ:ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറാട്ടുവഴിയിലെ കടയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രണ്ടു പേരും.റോഡില്‍ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഒരു മകളും കൂടിയുണ്ട്.