Month: June 2023
-
Local
കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ വനിതകൾക്കായി ഫിറ്റ്നസ് സെന്റർ ആരംഭിച്ചു; ഫിറ്റ്നസ് സെന്റർ കായിക വ്യായാമത്തിനുള്ള അവസരങ്ങളായി കണ്ട് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കോട്ടയം: പൊതുജന ആരോഗ്യരംഗത്ത് സംസ്ഥാനത്തുണ്ടായ മാറ്റം ഇതര സംസ്ഥാനങ്ങൾക്കും രാജ്യത്തിനും മാത്യകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം എല്ലാ ആശുപത്രികളിലും എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. വനിതാ ഫിറ്റ്നസ് സെന്റർ പോലെയുള്ളവ കായിക വ്യായാമത്തിനുള്ള അവസരങ്ങളായി കണ്ട്, നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. ചടങ്ങിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ഗവ ചീഫ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഫിറ്റ്നസ് സെന്റർ ഒരുക്കിയ കോട്ടയം ആർ.ജെ എന്റർപ്രൈസിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അനുമോദിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത്…
Read More » -
Kerala
ഈരാറ്റുപേട്ട- വാഗമൺ റോഡിലെ വര്‍ഷങ്ങളായുള്ള ദുരിത യാത്രയ്ക്ക് പരിഹാരമായി, ആധുനികനിലവാരത്തിൽ റീടാറിങ് നടത്തിയ റോഡിന്റെ ഉദ്ഘാടനം 7ന് – വീഡിയോയും ആകാശദൃശ്യങ്ങളും
കോട്ടയം: കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നും ഏറെ ടൂറിസം പ്രാധാന്യം ഉള്ളതുമായ ഈരാറ്റുപേട്ട- വാഗമൺ റോഡ് 20 കോടി രൂപ വിനിയോഗിച്ച് ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ മാസം ഏഴാം തീയതി 4മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ 20 വർഷത്തിലധികമായി തകർന്നു കിടന്ന ഈരാറ്റുപേട്ട-വാഗമൺ റോഡ് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബിഎം ആൻഡ് ബിസി റീടാറിങ്ങിന് 20 കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാൽ ആദ്യ ടെൻഡറിൽ കരാർ ഏറ്റെടുത്ത കോൺട്രാക്ടർ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാതെ അനാസ്ഥ കാട്ടിയതിനെ തുടർന്ന് ആ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് റീ ടെൻഡർ വിളിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്…
Read More » -
Kerala
ചോറ്റാനിക്കരയിൽ വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
എറണാകുളം:ചോറ്റാനിക്കരയിൽ വച്ച് വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ.കുരീക്കാട് പാറയില്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്.കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാടുകൾ പറ്റിയിരുന്നു.ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്.ടിടിആർ റയിൽവെ പോലീസിനെ അറിയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മദ്യലഹരിയിൽ ചെയ്തു പോയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.
Read More » -
India
വിവാഹിതയായ കാമുകിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ലഖ്നൗ: വിവാഹിതയായ കാമുകിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ പ്രതാപ്︋ഗഢിലാണ് സംഭവം. ലിംബോഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘന്റാലി ഗ്രാമത്തിലെ രാഹുല്‍ ഹാര്‍മോറിൻ്റെ ഭാര്യ ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം വനത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകൻ അശോക് നിനാമയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ ഒന്നാം തീയതിയാണ് പീപ്പല്‍ഖുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൊവായ്പട വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കാമുകൻ അശോക് പിടിയിലായത്. ചോദ്യം ചെയ്യലില്‍ അശോകും ആരതിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇതിനിടയിലായിരുന്നു ആരതിയുടെ വിവാഹം. ഇതിനെത്തുടര്‍ന്ന് പ്രതി കൊലപാതക പദ്ധതി തയ്യാറാക്കുകയായിരുന്നു. മെയ് 31 ന് ഒരു യാത്ര പോകാമെന്ന് പറഞ്ഞ് ആരതിയെ അശോകൻ വിളിച്ചു. തുടര്‍ന്ന് ഇവര്‍ മോവായ്പടവിനടുത്തുള്ള വനത്തിലേക്ക് പോയി. വനത്തിനുള്ളില്‍ വച്ച് ആരതിയെ ചുരിദാറിൻ്റെ ദുപ്പട്ട ഉപയോഗിച്ച് പ്രതി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബോധരഹിതയായി വീണ…
Read More » -
Kerala
സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി.നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെക്കൊണ്ട് തന്റെ അര്‍ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ കേസില്‍ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമര്‍ശം. പുരുഷന്റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാല്‍ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലര്‍ ലൈംഗികതക്കോ ആഗ്രഹപൂര്‍ത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
Read More » -
Kerala
യുഎഇയില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
അജ്മാൻ:യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അജ്മാനിലെ ഒരു ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താൻ ബിൻ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.എന്നാൽ മരണപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത് പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.
Read More » -
Kerala
അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്
കാസര്‍കോട്: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നിര്‍മ്മാണ തൊഴിലാളിയായ ബിഹാർ സ്വദേശിക്ക്. ബിഹാര്‍ സ്വദേശി ശംസുല്‍ എന്നയാള്‍ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. എരമംഗലത്ത് നിന്നുമാണ് യുവാവ് ടിക്കെറ്റെടുത്തത്. അഞ്ചുവര്‍ഷക്കാലമായി എരമംഗലത്ത് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ശംസുല്‍. നാട്ടില്‍ സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടും എന്നതാണ് തന്റെ സ്വപ്നം എന്ന് ശംസുല്‍ പറഞ്ഞു. ടിക്കറ്റ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എരമംഗലം ശാഖയിലെ മാനേജര്‍ക്ക് കൈമാറി. എരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ലോട്ടറിയില്‍ നിന്നാണ് ശംസുല്‍ ടിക്കറ്റ് വാങ്ങിയത്.
Read More » -
Crime
കാമുകിയുടെ ഭര്‍ത്താവിനെയും പിന്നീട് കാമുകിയെയും കൊന്ന കേസിലെ പ്രതി മരിച്ചു; അന്ത്യം ജയിലില്‍ ചികിത്സയിലരിക്കെ
മലപ്പുറം: കാമുകിയോടൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനെയും 4 വര്‍ഷത്തിനു ശേഷം കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. ജയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. 2018ലാണ് താനൂര്‍ സ്വദേശി പൗറകത്ത് സവാദി(40)നെ ഭാര്യ സൗജത്തും (30) കാമുകനായ ബഷീറും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് സൗജത്ത് മരണം ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ സൗജത്തിനെ പോലീസ് പിടികൂടിയിരുന്നു. ഗള്‍ഫിലായിരുന്ന ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫിലും ഇയാള്‍ക്കെതിരെ പ്രചാരമുണ്ടായതോടെ നില്‍ക്കക്കള്ളിയിലാതെ തിരിച്ച് നാട്ടിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു. സവാദ് കൊലക്കേസില്‍ പ്രതികളെ സഹായിച്ചതിന്…
Read More » -
India
തിരികെ ജോലിയില്‍ പ്രവേശിച്ചു, സമരത്തില്‍നിന്ന് പിന്മാറിയിട്ടില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്. താന്‍ സമരത്തില്‍നിന്ന് പിന്‍മാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സാക്ഷി മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ല. ഇനി പിന്‍മാറുകയുമില്ല. സത്യാഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്വംകൂടി നിര്‍വഹിക്കുന്നു. നീതി ഉറപ്പാക്കുന്നതുവരെ സമരം തുടരും. ദയവുചെയ്ത് തെറ്റായ…
Read More » -
India
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്നു മദ്രാസ് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് ഹര്‍ജി
ചെന്നൈ: അരിക്കൊമ്പന്‍ ദൗത്യം വീണ്ടും തുലാസില്‍. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളുണ്ടെന്നും ആന തമിഴ്നാട് വനംവകുപ്പിന് കീഴില്‍ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ…
Read More »