KeralaNEWS

ബാംഗ്ലൂർ-പത്തനംതിട്ട കെഎസ്ആർടിസി സർവീസുകൾ

ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള ആദ്യ ബസ് കൊട്ടാരക്കരയിലേക്കുള്ള സ്വിഫറ്റ് ഡീലക്സ് എയര്‍ ബസാണിത്.വൈകിട്ട് 6.00 മണിക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് മൈസൂര്‍- മാനന്തവാടി- കോഴിക്കോട്-മൂവാറ്റുപുഴ- കാഞ്ഞിരപ്പള്ളി വഴി പിറ്റേന്ന് രാവിലെ 8.30 ന് പത്തനംതിട്ടയിലെത്തും.
ബാംഗ്ലൂര്‍ – മൈസൂര്‍ – മാനന്തവാടി – തൊട്ടില്‍പ്പാലം – കോഴിക്കോട് – കോട്ടക്കല്‍ – തൃശൂര്‍ – അങ്കമാലി – മൂവാറ്റുപുഴ – തൊടുപുഴ – ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി – എരുമേലി – റാന്നി – പത്തനംതിട്ട – കോന്നി – പത്തനാപുരം – കൊട്ടാരക്കര എന്നിങ്ങനെയാണ് സ്റ്റോപ്പുകളുള്ളത്.ബാംഗ്ലൂര്‍-പത്തനംതിട്ട ടിക്കറ്റ് നിരക്ക് 994 രൂപയാണ്. 14 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം.
ബാംഗ്ലൂര്‍-പത്തനംതിട്ട റൂട്ടിലെ രണ്ടാമത്തെ ബസ് രാത്രി 8.31 ന് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച്  പിറ്റേന്ന് രാവിലെ 10.14ന് പത്തനംതിട്ടയിലെത്തും.
ബാംഗ്ലൂരില്‍ നിന്ന് സേലം- കോയമ്ബത്തൂര്‍-പാലക്കാട്-തൃശൂര്‍– മൂവാറ്റുപുഴ-കോട്ടയം-തിരുവല്ല വഴിയാണ് പത്തനംതിട്ടയിലേക്കെത്തുന്നത്. 13 മണിക്കൂര്‍ 43 മിനിറ്റാണ് യാത്രാ സമയം. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസാണിത്. 1071 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

Back to top button
error: