IndiaNEWS

റെയില്‍ സുരക്ഷാ വിഭാഗത്തിലുള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്നത് 3.16 ലക്ഷം തസ്തികകൾ

 ചെന്നൈ:റെയില്‍വേയില്‍ സുരക്ഷാവീഴ്ചയും അപകടങ്ങളും തുടര്‍ക്കഥയാകുമ്പോൾ വീണ്ടും ചർച്ചാവിഷയമാകുകയാണ് ജീവനക്കാരുടെ അഭാവം.സുരക്ഷാ വിഭാഗത്തിലുള്‍പ്പെടെ 3.16 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിരമിക്കുന്ന തസ്തികകളിലേക്ക് പുതിയ നിയമനങ്ങളുണ്ടാവുന്നില്ലെന്നു മാത്രമല്ല,‍ഉള്ള ജീവനക്കാർക്ക് വിശ്രമിക്കാനൊട്ടു നേരമില്ലെന്ന അവസ്ഥയുമാണ് നിലവിൽ ഇന്ത്യൻ റയിൽവേയിൽ ഉള്ളത്.

 

കേരളത്തിലെ കാര്യവും വിത്യസ്തമല്ല.പാലക്കാട് ഡിവിഷനിലെ 62 സ്റ്റേഷനുകളിലായി 80 ഒഴിവുകളുണ്ട്. 40 പേര്‍ പുതുതായി ജോയിൻ ചെയ്തു. 40 പേര്‍ മറ്റു ഡിവിഷനുകളിലേക്ക് സ്ഥലംമാറിപ്പോയി.തിരുവനന്തപുരം ഡിവിഷനിലും 50-ലധികം ഒഴിവുണ്ട്.

Signature-ad

 

കേരളത്തിലെ രണ്ടു ഡിവിഷനുകളിലായി 60 വനിതകള്‍ ഉള്‍പ്പെടെ 1317 ലോക്കോപൈലറ്റുമാര്‍ ജോലിചെയ്യുന്നു. തിരുവനന്തപുരം-62 പാലക്കാട്-42 ചെന്നൈ-129, സേലം-67, മധുരൈ-41, തൃശ്ശിനാപ്പള്ളി-51 എന്നിങ്ങനെയാണ് ലോക്കോപൈലറ്റുമാരുടെ ഒഴിവുകള്‍. ഒരു സ്റ്റേഷനില്‍ മൂന്നു ഷിഫ്റ്റുകളിലായി നാലുപേര്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ മൂന്നുപേര്‍ മാത്രം. ഇവരുടെ ഡ്യൂട്ടിസമയം കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.

 

2022 നവംബര്‍ ഒന്നിലെ കണക്കുപ്രകാരം ദക്ഷിണ റെയില്‍വേയില്‍ ലോക്കോപൈലറ്റുമാര്‍ ഉള്‍പ്പെടെ സി-കാറ്റഗറിയില്‍ 22,506 ഒഴിവ് നികത്തിയിട്ടില്ല. തീവണ്ടിദുരന്തം നടന്ന സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 1918 ലോക്കോപൈലറ്റുമാരുടെ ഒഴിവുണ്ട്. ഡോ. വി. ശിവദാസൻ എംപി.ക്ക് 2022-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിപ്രകാരം ഇന്ത്യൻ റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് 2,65,547 തസ്തികയാണ്.രാജ്യത്ത് സുരക്ഷാ വിഭാഗത്തില്‍ 1.43 ലക്ഷം ഒഴിവ് നികത്തിയിട്ടില്ല.

 

സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്താതെയാണ് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകൾ ഓടുന്നത് എന്നതാണ് മറ്റൊരു പ്രധാന വസ്തുത.പഴഞ്ചൻ സിഗ്‌നലിങ് രീതിയാണ് കേരളത്തിന് ഇന്നുമുള്ളത്. ഭൂരിഭാഗവും ഉപയോഗിക്കുന്നത് അബ്സല്യൂട്ട് സിഗ്‌നലിങ് ആണ്. ഇതനുസരിച്ച്‌ ഒരു വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമേ അടുത്തതിന് പുറപ്പെടാനാവൂ.

Back to top button
error: