Month: June 2023
-
Kerala
പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂര്‍ : മാഹി പന്തക്കലില്‍പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.പന്തക്കല്‍ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോല്‍ ചന്ദ്ര വിഹാറില്‍ എവിമനോജ് കുമാര്‍ (.52) മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവര്‍ത്തകര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പുതുച്ചേരി സര്‍ക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.
Read More » -
India
ഒഡീഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി
ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. ബാര്‍ഗാഹിലാണ് അപകടം.ആളപായമില്ല. അതേസമയം ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 900ത്തോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read More » -
Kerala
മന്ത്രിമാര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നത് പാര്‍ട്ടി നിലപാട്; റിയാസിന് പിന്തുണയുമായി ഗോവിന്ദന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഷ്ട്രീയപരമായ കാര്യങ്ങള്‍ മന്ത്രിമാര്‍ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബാധ്യത പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കുണ്ടെന്ന പി.എ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പ്രതികരിക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. മന്ത്രിമാരായതിനാല്‍ അവര്‍ രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ലെന്ന നിലപാട് സി.പി.എമ്മിനില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂട്ടായ്മയോടെ മുന്നോട്ട് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്. മുഹമ്മദ് റിയാസുമായി വിഷയം ചര്‍ച്ച ചെയ്തു. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റ് തലങ്ങളിലേക്ക് എത്തിക്കുകയാണ്. മന്ത്രിമാരെല്ലാം നല്ലതുപോലെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി…
Read More » -
Kerala
എഐ ക്യാമറ പണി തുടങ്ങി;അപ്പീല്‍ നല്‍കാം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ആരംഭിച്ചത്. അതേസമയം പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയ്ക്കാണ് നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈല്‍ നമ്ബര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂര്‍ത്തിയായിരുന്നു. ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
Read More » -
India
മാര്‍ താഴത്തുമായി അടച്ചിട്ടമുറിയില്‍ അരമണിക്കൂര്‍ ചര്‍ച്ച; അമിത്ഷാ കൊച്ചിയില്‍
കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയില്‍ ചര്‍ച്ച നടത്തി. കൊച്ചിയില്‍ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. മണിപ്പൂരിലെ സംഘര്‍ഷത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിസിഐ പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതെന്നാണ് സൂചന. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അമൃത പുരിയിലും കൊച്ചിയിലും തുടങ്ങുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കും എന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നരേന്ദ്ര മോദി…
Read More » -
India
സുരക്ഷാ സംവിധാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച് റെയില്‍വേ നിരത്തുന്ന ലാഭക്കണക്കുകൾ
ന്യൂഡൽഹി:സുരക്ഷാ സംവിധാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച് റെയില്‍വേ നിരത്തുന്ന ലാഭക്കണക്കുകൾക്കിടയിൽ പെട്ടുപോകുന്നത് സാധാരണക്കാരായ യാത്രക്കാർ.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഒഡീഷാ ട്രെയിൻ ദുരന്തം. ഇങ്ങനെ ഓരോ വർഷവും ജനങ്ങളെ പിഴിഞ്ഞ് റയിൽവെ നേടിയത് സഹസ്രകോടികളാണ്.യാത്രാവരുമാനത്തില്‍ 2022–23 സാമ്ബത്തികവര്‍ഷത്തില്‍ 61 ശതമാനം വര്‍ധനയുണ്ടായി. 2020ലെ യാത്രാനിരക്ക് വര്‍ധന, 2016 മുതല്‍ നടപ്പാക്കിയ ഫ്‌ളെക്‌സി ടിക്കറ്റ് നിരക്ക്, തല്‍ക്കാല്‍ പ്രീമിയം, വയോജനങ്ങള്‍ക്കുള്ള നിരക്ക് ഇളവ് പിൻവലിക്കല്‍, ക്യാൻസലേഷൻ നിരക്കുകളില്‍ വരുത്തിയ വര്‍ധന എന്നിങ്ങനെ യാത്രക്കാരെ പിഴിയാനുള്ള ഒരു മാര്‍ഗവും റയിൽവെ വിട്ടില്ല. 2021–22ലെ 39,214 കോടിയില്‍നിന്നാണ് യാത്രാവരുമാനം 63,300 കോടിയില്‍ എത്തിയത്.ചരക്കുവരുമാനം 1.62 ലക്ഷം കോടിയും യാത്രാവരുമാനം 63300 കോടിയുമാണ്.ആകെ ബെര്‍ത്തില്‍ 10 ശതമാനം വീതം ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാകുമ്ബോള്‍ നിരക്കുകളില്‍ 10 ശതമാനം വീതം വര്‍ധന വരുന്നതാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഫ്‌ളെക്സി സമ്ബ്രദായം. ശരാശരി മൂന്ന് കോടിയാണ് ഫ്‌ളെക്‌സി ഇനത്തിലെ പ്രതിദിന വരുമാനം. മുതിര്‍ന്ന പൗരര്‍ക്കുള്ള യാത്രാഇളവ് റദ്ദാക്കിയതിലൂടെ മാത്രം 2022–23ല്‍…
Read More » -
Crime
സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ക്കുടുക്കി തല്ലിച്ചതച്ച സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സിഐ: കെ വിനോദ്, എസ്ഐ: എ.പി അനീഷ്, എഎസ്‌ഐ: പ്രകാശ് ചന്ദ്രന്‍, സിപിഒ: മണികണ്ഠന്‍ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മര്‍ദിച്ചതിന് ഏഴ് മാസം മുന്‍പാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണമേഖല ഐജി: ജി സ്പര്‍ജന്‍ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരേ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മര്‍ദ്ദനം വിവാദമായതോടെയാണ് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്…
Read More » -
Crime
ഭിന്നശേഷിക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
ഇടുക്കി: ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുമളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു. ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ദീര്‍ഘനാളായി യുവതിയും സുധീപും പ്രണയത്തിലായിരുന്നു. എന്നാല്‍, ഗര്‍ഭിണിയായതോടെ യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read More » -
Life Style
”ഞാന്‍ പോണേണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്”… നോവുണര്‍ത്തി സുധിയുടെ ഡയലോഗ്
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു, ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികള്‍, ജഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍. കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വേദികളില്‍ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോള്‍. സ്റ്റേജ് ഷോകളില്‍ മാത്രമല്ല, ബിഗ് സ്‌ക്രീനിലും സുധി നല്‍കിയത് എന്നും ഓര്‍ത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ. ”ഞാന്‍ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്. 2016 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ലൈം ലൈറ്റില്‍ തന്നെ നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയ ട്രോളുകളിലും വാട്‌സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകള്‍ മുഴങ്ങി കേള്‍ക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികള്‍ക്ക് നോവിന്റെ…
Read More » -
Kerala
കമ്പത്തുനിന്ന് കെട്ടുംകെട്ടി തിരുനല്‍വേലിയിലേക്ക്; ഇനി അരിക്കൊമ്പന്റെ തട്ടകം കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം
ഇടുക്കി: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് വീഴ്ത്തിയ ഒറ്റയാന്‍ അരിക്കൊമ്പനെ തിരുനല്‍വേലി കാട്ടിലേക്ക് കൊണ്ടുപോകും. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് ആനയെ കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന വിവരം. മേഘമലയില്‍ തുറന്നു വിടില്ല. തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. അരിക്കൊമ്പനുമായി വെള്ളിമല വനത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ…
Read More »