കണ്ണൂര്‍: വിവാഹം കഴിഞ്ഞ് മൂന്നാംദിവസം ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തില്‍ യുവാവ് മരണപ്പെട്ടു.
ചക്കരക്കല്ല് ചെമ്ബിലോട് സ്വദേശി അബ്ദുര്‍ റഹ്മാന്റെ മകന്‍ റഷാദ്(26) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം.ചൊവ്വാഴ്ച രാത്രി ഭാര്യയോടൊപ്പം കാറില്‍ പോവുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റഷാജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.