Breaking NewsCrimeIndiaLead NewsNEWS

തീര്‍ച്ചയായും മകള്‍ സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം,കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍

മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടെയാണ് രാകേഷ് ജാദവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. നിങ്ങൾ വളരെ സുന്ദരിയാണെന്നും അതിനാൽ നിങ്ങളുടെ മകളും തീർച്ചയായും സുന്ദരിയായിരിക്കുമെന്നാണ് രാകേഷ് സ്ത്രീയോട് പറഞ്ഞത്.

Signature-ad

മകളെ തന്റെ അടുക്കലേക്ക് അയക്കണമെന്നും പതിനായിരം രൂപ നൽകാമെന്നും എ.എസ്.ഐ. സ്ത്രീയോട് പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള സ്ത്രീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. ഇവർ എ.എസ്.ഐ.യെ വഴക്കുപറയുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രാകേഷ് ജാദവിനെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തും ഉത്തരവിറക്കി. അതേസമയം, സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: