ഉദ്ഘാടനത്തിനു ശേഷം കെ ഫോണ്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്‌ഷൻ എടുക്കാൻ ആപ് ഇൻസ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം.
തുടര്‍ന്ന് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു ബന്ധപ്പെടും.പ്രാദേശിക നെറ്റ്‌വര്‍ക് പ്രൊവൈഡര്‍മാരാകും കണക്ഷൻ നൽകുന്നത്.
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് നാലുമണിക്ക് നാടിന് സമര്‍പ്പിക്കും.കേരളത്തിൻ്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന പദ്ധതിയില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.