ഒഡീഷയില്‍ ക്യാമ്ബ് ചെയ്താണ് അദ്ദേഹം രക്ഷപ്രവര്‍ത്തനത്തിന് വേണ്ട നേതൃത്വം നല്‍കിയത്.വിശ്രമമില്ലാതെ തുടര്‍ച്ചയായി 50 മണിക്കൂറിലധികമാണ് അദ്ദേഹം ഇത്തരത്തിൽ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പന്‍ജിമില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ലോഞ്ചിംഗിനായി വെള്ളിയാഴ്ച വൈകുന്നേരം ഗോവയില്‍ എത്തിയതായിരുന്നു മന്ത്രി.അവിടെ വെച്ചാണ് അപകടത്തെക്കുറിച്ച് അറിഞ്ഞത്.സംഭവം അറിഞ്ഞ ഉടന്‍തന്നെ മന്ത്രിയും സംഘവും അതേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഒഡീഷയിലേക്കുള്ള ആദ്യ വിമാനം. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തിനായി കാത്തിരിക്കുമ്ബോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ പുലര്‍ച്ചെ 3 മണിക്ക് ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം ഒഡീഷയിലേക്ക് തിരിച്ചത്.
രക്ഷപ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത അദ്ദേഹം നാശനഷ്ടങ്ങളും കേടുപാടുകളും നേരിട്ട് വിലയിരുത്തുകയും ചെയ്തു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെ നയിക്കുകയും സൗത്ത് ഈസ്റ്റ് സര്‍ക്കിളിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.അപകടസ്ഥലത്തും ആശുപത്രിയിലും ഒരുപോലെ നിറഞ്ഞുനിന്ന അദ്ദേഹം പരിക്കേറ്റ യാത്രക്കാരുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 12841 ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പാളം തെറ്റിയത് കോറോമാണ്ടല്‍ എക്സ്പ്രസാണെന്നും പിന്നീട് ഇത് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെയെത്തിയ ബംഗളൂരു-ഹൗറ യശ്വന്ത്പൂര്‍ എക്സ്പ്രസ് ഈ ട്രെയിനുകളുടെ ചിതറിക്കിടന്ന ബോഗികളിൽ തട്ടി അപകടത്തിൽപ്പെടുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.