എറണാകുളം:ചോറ്റാനിക്കരയിൽ വച്ച് വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ.കുരീക്കാട് പാറയില്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്.കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാടുകൾ പറ്റിയിരുന്നു.ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്.ടിടിആർ റയിൽവെ പോലീസിനെ അറിയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
മദ്യലഹരിയിൽ ചെയ്തു പോയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആള് ജാമ്യത്തില്‍ വിട്ടയച്ചു.
ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.