Month: June 2023

  • Careers

    കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

    കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഞീഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്നുംഅപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ:9188959698, 9495386469.  

    Read More »
  • Business

    മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് – 0481 2566823, കോട്ടയം മത്സ്യഭവൻ – 0481 2566823, വൈക്കം മത്സ്യഭവൻ – 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ ജൂൺ 15 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സമർപ്പിക്കണം.

    Read More »
  • Local

    പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി സഹകരിച്ച് കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി വ്യക്ഷതൈകൾ വിതരണം ചെയ്തു

    കോട്ടയം: ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി സഹകരിച്ച് കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി വ്യക്ഷതൈകൾ വിതരണം ചെയ്തു. വ്യക്ഷതൈകളുടെ വിതരണോദ്ഘാടനം സഹകരണ റജിസ്ടേഷൻ മന്ത്രി വി.എൻ. വാസവൻ പ്രസ് ക്ലബ് സ്പോർട്സ് കൺവീനർ ടോബി ജോൺസനും കേരള പത്രപ്രവർത്ത യൂണിയൻ മുൻ ജില്ലാ കമ്മിറ്റിയംഗം പി.എം. ബിനുമോനും നൽകി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി സുമി സുലൈമാൻ, കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഷാലു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

    Read More »
  • Local

    പരിസ്ഥിതി ദിനാഘോഷവും ഹരിത സഭയും സംഘടിപ്പിച്ച് ഉദയനാപുരം ഗ്രാമ പഞ്ചായത്ത്

    കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടേയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഭാഗമായി ഹരിത സഭ സംഘടിപ്പിച്ച് ഉദയനാപുരം ഗ്രാമപഞ്ചായത്ത്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹരിത സഭയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ആശാറാണി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത സഭയോടനുബന്ധിച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശിക്ഷകളും എന്ന വിഷയത്തിൽ ചർച്ച നടന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം ശോഭിക, ശ്യാമള ദിനേശ്, കെ. ദീപേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. പ്രസാദ്, ജിനു ബാബു, ലെറ്റി മോൾ…

    Read More »
  • Local

    മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ച് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്

    തലയോലപ്പറമ്പ്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ ഉദ്ഘാടനം ചെയ്തു. കെ ആർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഞ്ജു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൻ, സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ടി. ജയമ്മ, ജോസ് വേലയ്ക്കകം, ഡൊമിനിക് ചെറിയാൻ, അനിത സുഭാഷ്, സേതുലക്ഷ്മി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാലിനി വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ഷീജ മോൾ എന്നിവർ പ്രസംഗിച്ചു.

    Read More »
  • NEWS

    ‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി

    കോട്ടയം: ‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തെരുവോരങ്ങളെ പഴത്തോട്ടവും പൂന്തോട്ടവുമാക്കി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. എലിക്കുളം അഞ്ചാം മൈലിലെ വഴിയരികിൽ ചെടി നട്ടുകൊണ്ട് നിർവഹിച്ചു. പാലാ – പൊൻകുന്നം റോഡിൽ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ പതിനൊന്ന് കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് തൈകൾ നട്ട് പിടിപ്പിക്കുന്നത്. റമ്പൂട്ടാൻ, പേര, നെല്ലി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളും അരളി, കോളാമ്പി, ചെമ്പരത്തി എന്നീ ചെടികളുമാണ് നട്ടുപിടിപ്പിക്കുക. കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈകൾ നടുന്നതും സംരക്ഷിക്കുന്നതും അതതു പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ,ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ…

    Read More »
  • Local

    പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

    കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. ഈട്ടി, പ്ലാവ്, മാവ്, നെല്ലി എന്നിങ്ങനെ പതിനഞ്ചോളം വൃക്ഷത്തൈകളും വഴുതന, മുളക്, വെണ്ട, പയർ എന്നീ പച്ചക്കറിത്തൈകളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നട്ട് പിടിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ബി.ഡി.ഒ. ടി.കെ. സജീവൻ , ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

    Read More »
  • India

    സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ ; പ്രധാനമന്ത്രിയുടെ പേരിലും തട്ടിപ്പ്

    കേന്ദ്ര സര്‍ക്കാര്‍ ഫ്രീയായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പരക്ക വ്യാപിക്കുന്നുണ്ട്.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതായും, ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നുമാണ് വാര്‍ത്ത. ഇങ്ങനെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് സൗജന്യ ലാപ്‌ടോപ്പുകള്‍ക്കായുള്ള ഓഫര്‍ പ്രയോജനപ്പെടുത്താമെന്നും വാര്‍ത്തയിൽ പറയുന്നു.   പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ്  പദ്ധതി 2023-24 എന്ന പേരിലാണ് ഫ്രീയായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതെന്ന വാര്‍ത്തകള്‍. ‘ഇന്ത്യാ ഗവണ്‍മെന്റ് PM സൗജന്യ ലാപ്‌ടോപ്പ് സ്കീം ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഇതില്‍ യോഗ്യരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും www.pmflsgovt.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കാവുന്നതാണ്,’ എന്ന് ട്വിറ്ററില്‍ ഉൾപ്പെടെ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നു.   എന്നാല്‍, വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളെ കബളിപ്പിക്കാനാണെന്നും, തട്ടിപ്പില്‍ വീഴരുതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.കേന്ദ്ര സര്‍ക്കാരോ വിദ്യഭ്യാസ വകുപ്പോ ഇങ്ങനെ സൗജന്യ ലാപ്‌ടോപ്പിനായി ഒരു പദ്ധതിയും ഇതുവരെ ആവിഷ്കരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ…

    Read More »
  • NEWS

    കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി എലിക്കുളം ഗ്രാമപഞ്ചായത്ത്

    കോട്ടയം: ലോക പരിസ്ഥിതി ദിനത്തിൽ കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി പഠനപരിപാടി സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്. പതിനാലാം വാർഡിലുള്ള ചെങ്ങളം ജോസ് പി. കുര്യൻ പഴേപറമ്പിലിന്റെ കൃഷിയിടത്തിൽ നടന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, മുൻ കൃഷി അസിസ്റ്റന്റ് ഡയറകടർ കോര തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ , ജിമ്മിച്ചൻ ഈറ്റത്തോട്ട് , സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, ആശാമോൾ, ആത്മ എ.ടി.എം. ഡയാന സ്‌ക്കറിയ, ബി.ടി.എം ആനി കെ. ചെറിയാൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ, കർഷക പ്രതിനിധികളായ മാത്യു കോക്കാട്ട്, ജോസ് പഴേപറമ്പിൽ, വി.എസ്.…

    Read More »
  • Kerala

    കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നത പ്രദര്‍ശനം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

    തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് യാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള നഗ്നത പ്രദര്‍ശനം തുടര്‍ക്കഥയാകുന്നു. കെഎസ്‌ആര്‍ടിസി ബസില്‍ സഞ്ചരിക്കവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ തമിഴ്നാട് കന്യാകുമാരി സ്വദേശിയെ തിരുവനന്തപുരം വട്ടപ്പാറ പോലീസ് പിടികൂടി.കന്യാകുമാരി ജില്ലയില്‍ വിളവൻകോട് കീഴ്ത്തളം ചെന്തുറ സ്വദേശി രാജു (41) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പൂലര്‍ച്ചെ മൂന്ന് മണിയോടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് നഗ്നത പ്രദര്‍ശനവും ലൈംഗിക അതിക്രമവും നടന്നത്.തുടര്‍ന്ന് യുവതിയുടെ പരാതിയിലാണ് ഇയാളെ തിരുവനന്തപുരത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: