ലിംബോഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘന്റാലി ഗ്രാമത്തിലെ രാഹുല്‍ ഹാര്‍മോറിൻ്റെ ഭാര്യ ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം വനത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ കാമുകൻ അശോക് നിനാമയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ ഒന്നാം തീയതിയാണ് പീപ്പല്‍ഖുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൊവായ്പട വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കാമുകൻ അശോക് പിടിയിലായത്.
ചോദ്യം ചെയ്യലില്‍ അശോകും ആരതിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇതിനിടയിലായിരുന്നു ആരതിയുടെ വിവാഹം. ഇതിനെത്തുടര്‍ന്ന് പ്രതി കൊലപാതക പദ്ധതി തയ്യാറാക്കുകയായിരുന്നു.
മെയ് 31 ന് ഒരു യാത്ര പോകാമെന്ന് പറഞ്ഞ് ആരതിയെ അശോകൻ വിളിച്ചു. തുടര്‍ന്ന് ഇവര്‍ മോവായ്പടവിനടുത്തുള്ള വനത്തിലേക്ക് പോയി. വനത്തിനുള്ളില്‍ വച്ച് ആരതിയെ ചുരിദാറിൻ്റെ ദുപ്പട്ട ഉപയോഗിച്ച് പ്രതി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബോധരഹിതയായി വീണ ആരതിയെ പിന്നീട് കല്ലുപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും അശോക് പറഞ്ഞു.തുടര്‍ന്ന് ആരതി ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.