KeralaNEWS

യുഎഇയില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച്‌ രണ്ട് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

അജ്മാൻ:യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അജ്മാനിലെ ഒരു ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താൻ ബിൻ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.എന്നാൽ മരണപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത്​ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.

Back to top button
error: