Month: June 2023
-
Kerala
അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണം;അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ഡോ.ആര്‍. ബിന്ദു
കാഞ്ഞിരപ്പള്ളി:അമൽ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അമല്‍ ജ്യോതി കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ചയാണ് കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം സമൂഹമാധ്യമങ്ങള്‍ വഴി കോളജിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈല്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നെന്ന് കുടുംബം പറഞ്ഞു.കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാമ്ബസിനകത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » -
India
ആശുപത്രി സൂപ്രണ്ടിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു
ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് നോട്ടിസ് അയച്ച് ആരോഗ്യ വകുപ്പ്. മഹാരാഷ്‌ട്രയിലെ വസ്‌മത് ഗ്രാമീണ മഹിള ആശുപത്രിയിലാണ് സംഭവം.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഹിംഗോളി ഗ്രാമവാസിയായ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ ഓട്ടോറിക്ഷയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് വിരമിക്കുന്ന സൂപ്രണ്ടിന് യാത്രയപ്പ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍. ചടങ്ങിനിടെ യുവതിക്ക് ചികിത്സ നല്‍കാനോ ഓട്ടോറിക്ഷയിലെത്തിച്ച യുവതിയെ ലേബര്‍ റൂമിലെത്തിക്കാനോ ജീവനക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. സംഭവ സമയത്ത് യുവതിയുടെ അടുത്ത് ഡോക്‌ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ യാത്രയപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന തിരക്കിലാണെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ജീവനക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.ഒരു ദിവസത്തിനകം ജീവനക്കാരോട് മറുപടി നല്‍കാനാണ് നോട്ടിസിലെ നിര്‍ദേശം.
Read More » -
Crime
മലപ്പുറത്ത് നൃത്താദ്ധ്യാപിക തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ നൃത്താദ്ധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നാറാത്തേല്‍ ശ്രീലേഖ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ജ്യോതി തയ്യല്‍ക്കടയില്‍പ്പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. അച്ഛന്‍: ശ്രീരാമന്‍. സഹോദരങ്ങള്‍ ശ്രീലക്ഷ്മി, നന്ദന (വിദ്യാര്‍ത്ഥി).
Read More » -
India
”സ്നേഹത്തിന്റെ കടയല്ല, രാഹുല്‍ തുറന്നത് വെറുപ്പിന്റെ ഷോപ്പിങ് മാള്‍”
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. ‘രാഹുല്‍ സ്നഹത്തിന്റെ കടയല്ല നടത്തുന്നത്. വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാളാണ് തുറന്നിരിക്കുന്നത്’ നഡ്ഡ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം രാജ്യത്തെ മാറ്റിമറിച്ചെന്നും അതിന്റെ പുരോഗതി ഇന്ന് ലോകം അംഗീകരിക്കുകയാണെന്നും നഡ്ഡ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എന്നാല്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന്റെ യുവരാജാവായ രാഹുല്‍ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”ഒരു വശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ഹിന്ദു-മുസ്ലിം വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നു, സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു, മറുവശത്ത്, താന്‍ സ്നേഹത്തിന്റെ കട നടത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ സ്നേഹത്തിന്റെ കട ഒന്നും നടത്തുന്നില്ല, വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാള്‍ തുറന്നിരിക്കുകയാണ്” -ബിജെപി അധ്യക്ഷന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ എതിര്‍ക്കുകയാണ്. ഒന്നും മാറില്ലെന്നും അഴിമതി തുടച്ചുനീക്കാനാവില്ലെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു…
Read More » -
Kerala
മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു
മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ 2023-2026 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് (ബയോളജി- കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി. സയൻസ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832760007
Read More » -
Kerala
പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റിൽ
റാന്നി: പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തി.അങ്ങാടി അലങ്കാരത്ത് അബ്ദു ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതലാണ് ആഷിക്കിനെ കാണാതായത്. അങ്ങാടിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെ വടശേരിക്കര പുതുശ്ശേരിമലയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ആളൊഴിഞ്ഞ വീടിന് മുന്നിൽ ബൈക്ക് കണ്ടെത്തിയതോടെ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. ആള്‍മറയില്ലാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഇവർ അഗ്നിശമന സേനയെ വിവരം അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാവ്: സബീന. സഹോദരങ്ങള്‍: നൗഫല്‍, മുഹമ്മദ് ആദില്‍.
Read More » -
Crime
ടോള്‍ ജീവനക്കാരനെ കാര്‍ യാത്രികര്‍ ഹോക്കി സ്റ്റിക്കുകൊണ്ട് തല്ലിക്കൊന്നു; മറ്റൊരു ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍
ബംഗളൂരു: ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നു. മറ്റൊരു ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍. കര്‍ണാടകയിലെ രാമനഗര താലൂക്കില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ടോള്‍ നല്‍കാന്‍ വിസമ്മതിച്ച ഒരു സംഘം ആളുകള്‍ ഇവരെ ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സേഷാഗിരിഹള്ളിയിലെ ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേ ടോള്‍ പ്‌ളാസയിലെ ജീവനക്കാരനായ പവന്‍ കുമാര്‍ (26) ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മഞ്ചുനാഥിന് (25) മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് കാറില്‍ വരികയായിരുന്ന നാലുപേര്‍ രാത്രി പത്തുമണിയോടെ ടോള്‍ പ്‌ളാസയിലെത്തി. ഇവര്‍ ടോള്‍ അടയ്ക്കാന്‍ വിസമ്മതിച്ചതിനുപിന്നാലെ പ്‌ളാസയിലെ ജീവനക്കാരും കാര്‍ യാത്രികരുമായി തര്‍ക്കമുണ്ടായി. #Karnataka Toll plaza employee murdered on #Bengaluru – #Mysuru #Expressway@IndianExpress pic.twitter.com/1dSWS2mpvx — Kiran Parashar (@KiranParashar21) June 5, 2023 തര്‍ക്കം മുറുകിയപ്പോള്‍ പവന്‍ കുമാര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു. തുടര്‍ന്ന്…
Read More » -
India
അച്ഛന്‍ പൈലറ്റിന്റെ ചരമദിനത്തില്‍ വന്‍ പ്രഖ്യാപനത്തിനൊരുങ്ങി സച്ചിന്‍; തലവേദന ഒഴിയാതെ കോണ്‍ഗ്രസ്
ജയ്പുര്‍: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതായി സൂചന. പുതിയ പാര്‍ട്ടിക്ക് സച്ചിന്‍ രൂപം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതാണ് പുതിയ തീരുമാനത്തിന് സച്ചിനെ പ്രേരിപ്പിച്ചത്. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിനമായ ജൂണ്‍ 11-ന് സച്ചിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും. പ്രഗതി ശീല്‍ കോണ്‍ഗ്രസ് എന്ന പേരിലാകും പുതിയ പാര്‍ട്ടി എന്ന് സച്ചിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണു വിവരം. ഏപ്രില്‍ 11ന് മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിന്‍ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്മേറില്‍നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ അഞ്ച് ദിവസത്തെ പദയാത്രയ്ക്ക് പിന്നിലും ഐപാക് ആയിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഹൈക്കമാന്‍ഡ് പലവട്ടം ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 29ന്…
Read More » -
Crime
കാനഡയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലെ വിരോധം, ലിന്‍സിയെ ചവിട്ടി വീഴ്ത്തി; വീട്ടുകാരോട് പറഞ്ഞത് കുളിമുറിയില്‍ വീണതെന്ന്
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്. രണ്ടു ദിവസം മുന്‍പാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ ലിന്‍സിയെ അബോധാവസ്ഥയില്‍ മാതാപിതാക്കള്‍ കണ്ടെത്തിയത്. ജെസ്സില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടു നിന്നെത്തിയ ലിന്‍സിയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് യുവതിയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ എളമക്കര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. പോലീസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി ജെസ്സിലും ലിന്‍സിയും ഹോട്ടലില്‍ താമസിച്ചു വരുകയായിരിന്നു. ജെസ്സിലിനെ കാനഡയില്‍ കൊണ്ടുപോകാമെന്നും കടബാധ്യതകള്‍ തീര്‍ത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിനു പിന്നില്‍. വൈരാഗ്യംമൂലം…
Read More » -
India
ഒഡീഷ ട്രെയിൻ അപകടം; ഏറെപ്പേരും മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് സൂചന
ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറെപ്പേരും മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് സൂചന.പൊട്ടിയ വൈദ്യുതകമ്ബികള്‍ വീണതാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ ശരീരത്തില്‍ പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അടക്കം പറയുന്നു.കംപാര്‍ട്ട്മെന്റുകള്‍ക്കു മുകളിലേക്കു വൈദ്യുത കമ്ബികള്‍ വീണതാണ് നിരവധിപേരുടെ മരണത്തിനു കാരണമെന്ന് റെയില്‍വേ പൊലീസ് ഓഫീസര്‍ പപ്പുകുമാര്‍ നായിക് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. കൊറോമണ്ഡല്‍ എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികള്‍ക്കു മുകളിലേക്ക് യശ്വന്ത്പൂര്‍-ബെംഗളൂരു ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്ബികള്‍ പൊട്ടിവീണത്..ഈ സമയം ബോഗികളിൽ ഉണ്ടായിരുന്നവർക്ക് വൈദ്യുതാഘാതമേറ്റിരിക്കാം എന്നാണ് കരുതുന്നത്.
Read More »