
ഒഡീഷ ട്രെയിൻ അപകടത്തിൽ ഏറെപ്പേരും മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് സൂചന.പൊട്ടിയ വൈദ്യുതകമ്ബികള്‍ വീണതാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍.
മരിച്ചവരുടെ ശരീരത്തില്‍ പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അടക്കം പറയുന്നു.കംപാര്‍ട്ട്മെന്റുകള്‍ ക്കു മുകളിലേക്കു വൈദ്യുത കമ്ബികള്‍ വീണതാണ് നിരവധിപേരുടെ മരണത്തിനു കാരണമെന്ന് റെയില്‍വേ പൊലീസ് ഓഫീസര്‍ പപ്പുകുമാര്‍ നായിക് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്.
കൊറോമണ്ഡല്‍ എക്സ്പ്രസിന്റെ പാളംതെറ്റിയ ബോഗികള്‍ക്കു മുകളിലേക്ക് യശ്വന്ത്പൂര്‍-ബെംഗളൂരു ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയപ്പോഴാണ് വൈദ്യുതകമ്ബികള്‍ പൊട്ടിവീണത്..ഈ സമയം ബോഗികളിൽ ഉണ്ടായിരുന്നവർക്ക് വൈദ്യുതാഘാതമേറ്റിരിക്കാം എന്നാണ് കരുതുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan