മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ നൃത്താദ്ധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നാറാത്തേല്‍ ശ്രീലേഖ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അമ്മ ജ്യോതി തയ്യല്‍ക്കടയില്‍പ്പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. അച്ഛന്‍: ശ്രീരാമന്‍. സഹോദരങ്ങള്‍ ശ്രീലക്ഷ്മി, നന്ദന (വിദ്യാര്‍ത്ഥി).