Month: June 2023

  • Kerala

    എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണം പിടികൂടി, വിദേശത്തുനിന്നെത്തിയ യുവാവ് അറസ്റ്റില്‍

        കാഞ്ഞങ്ങാട്: എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 858 ഗ്രാം സ്വര്‍ണം പിടികൂടി. വിദേശത്തുനിന്നും നാട്ടിലെത്തിയ നിസാം(36) എന്ന യുവാവാണ് സ്വര്‍ണവുമായി പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പുതിയകോട്ടയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങി കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന നിസാമിന്റെ ബാഗില്‍ നിന്നും എമര്‍ജന്‍സി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ നിസാമിനെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.

    Read More »
  • Kerala

    നിലമ്ബൂര്‍-വയനാട്‌-നഞ്ചന്‍കോട്‌  റെയില്‍പാത; ലൊക്കേഷന്‍ സര്‍വേക്ക്‌ ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു

    ഷൊർണൂർ:നിര്‍ദിഷ്‌ട നിലമ്ബൂര്‍-വയനാട്‌-നഞ്ചന്‍കോട്‌ റെയില്‍പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്ക്‌ ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു. എറണാകുളം നിര്‍മാണ വിഭാഗം ചീഫ്‌ എന്‍ജിനീയറാണ്‌ 5.13 കോടി ചെലവ്‌ കണക്കാക്കുന്ന പദ്ധതിക്ക്‌ ടെന്‍ഡര്‍ വിളിച്ചത്‌. 23ന്‌ മുന്‍പ്‌ സമര്‍പ്പിക്കണം. 12 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കണം. ഇ. ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ മേയ്‌ 9നാണ്‌ റെയില്‍വേ ബോര്‍ഡ്‌ സര്‍വേക്ക്‌ അനുമതി നല്‍കിയത്‌. സര്‍വേക്ക്‌ ടെന്‍ഡര്‍ ക്ഷണിച്ചതോടെ നിലമ്ബൂര്‍-നഞ്ചന്‍കോട്‌ പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ഉയരുകയാണ്‌. ഇതോടൊപ്പം നേമം കോച്ചിങ്‌ ടെര്‍മിനല്‍ നിര്‍മാണത്തിനും ടെന്‍ഡര്‍ ക്ഷണിച്ചു. 56.54 കോടി രൂപയാണ്‌ ചെലവ്‌.

    Read More »
  • India

    ഹര്‍ജി പ്രശസ്തിക്കു വേണ്ടി മാത്രം; അരിക്കൊമ്പന്‍ വിഷയത്തില്‍ റെബേക്കയെ വിമര്‍ശിച്ച് കോടതി

    ചെന്നൈ: ഒറ്റയാന്‍ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി കൊച്ചി സ്വദേശി റെബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹര്‍ജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും കോടതി വിമര്‍ശിച്ചു. റെബേക്കയുടെ ഹര്‍ജിയില്‍, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടര്‍ന്ന് കളക്കാട്മുണ്ടന്‍തുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതോടെ ആനയെ തുറന്നുവിടാന്‍ കോടതി അനുവദിച്ചിരുന്നു. ആനയെ മതികെട്ടാന്‍ചോല മേഖലയില്‍ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു റെബേക്ക ജോസഫ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്. ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയും ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചു.…

    Read More »
  • Social Media

    ജീവനാംശം നല്‍കാത്തതില്‍ പ്രതിഷേധം; മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തില്‍ ബാനറും നോട്ടീസുമായി ആദ്യഭാര്യ

    ജീവനാംശം നല്‍കാത്ത മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധവുമായി ചൈനയില്‍ നിന്നുള്ള യുവതി രംഗത്ത്. ജീവനാംശമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന 1.16 കോടി രൂപ നല്‍കാതെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിന്റെ വിവാഹ ചടങ്ങില്‍ എത്തിയ യുവതി ഒരു ബാനര്‍ ഉയര്‍ത്തിക്കാട്ടി ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2019 -ല്‍ ലി എന്ന തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ലുവോ എന്ന യുവതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാഹമോചന സെറ്റില്‍മെന്റില്‍ ലി അവരുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ജീവനാംശമായി ലുവോയ്ക്ക് 10 ലക്ഷം യുവാന്‍ (1.16 കോടി രൂപ) നല്‍കാനും സമ്മതിച്ചു. ഇതിനു പുറമേ അവള്‍ പുനര്‍വിവാഹം കഴിക്കുന്നത് വരെ ചികിത്സാ ചെലവുകളും ബിസിനസ് ഇന്‍ഷുറന്‍സും ഏറ്റെടുത്ത് കൊള്ളാം എന്നും സമ്മതിച്ചിരുന്നു. എന്നാല്‍, തനിക്ക് തരാമെന്ന് സമ്മതിച്ച തുക തരാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാം…

    Read More »
  • India

    പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തത്; വിശദീകരണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി

    പട്ന: ബിഹാറിലെ ഭഗല്‍പുരില്‍ ഗംഗാനദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതരപിഴവുകള്‍ വിദഗ്ധര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം തകര്‍ക്കുകയായിരുന്നെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഞായറാഴ്ചയാണ് അഗുവാനി-സുല്‍ത്താന്‍ഗഞ്ജ് പാലം തകര്‍ന്നുവീണത്. വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാലത്തിന്റെ രൂപകല്‍പനയില്‍ സാരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയതായും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകര്‍ത്തിരുന്നതായും തേജസ്വി പറഞ്ഞു. 2022-ല്‍ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചതെന്നും റോഡ് നിര്‍മാണവകുപ്പ് സെക്രട്ടറി പ്രത്യായ് അമൃതിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു പാലത്തിന്റെ ഭാഗം അടര്‍ന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താന്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. വിദഗ്ധാഭിപ്രായം തേടി റൂര്‍ക്കി ഐഐടിയെ സമീപിക്കുകയും അവരതില്‍ പഠനം നടത്തുകയും…

    Read More »
  • Kerala

    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച യുവതി പടിയിൽ

    എറണാകുളം:മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അധ്യാപിക ആകാൻ ശ്രമിച്ച യുവതി പടിയിൽ. മഹാരാജാസ് കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ നിര്‍മ്മിച്ചത്. 2 വര്‍ഷം മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലെക്ച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ ജോലിയ്‌ക്ക് അപേക്ഷിക്കുകയായിരുന്നു ഇവര്‍ എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെയാണ് പിടിക്കപ്പെട്ടത്. തുടര്‍ന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ മഹാരാജസ് കോളേജ് അധികൃതര്‍  നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • Kerala

    പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായവരുടെ പട്ടികയില്‍! ആര്‍ഷോ ‘ആള് ഉഷാറെന്ന്’ ആരോപണം

    കൊച്ചി: പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍, റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്‌സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. മാര്‍ച്ചിലാണ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നത്. ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ‘പൂജ്യം’ മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തുന്നു. എസ്എഫ്‌ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സ്വയംഭരണ കോളജാണ് മഹാരാജാസെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍, എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്‌വേയറിലെ വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു…

    Read More »
  • India

    ആനകളുടെ കേസ് കേൾക്കുന്നതിൽ തങ്ങൾ വിദഗ്ദരല്ല;അരീക്കൊമ്പൻ കേസ് തള്ളി മദ്രാസ് ഹൈക്കോടതി

    ചെന്നൈ:അരിക്കൊമ്ബനെ കേരളത്തിലേക്ക് മടക്കിയെത്തിക്കണമെന്ന ഹർജി തളളി മദ്രാസ് ഹൈക്കോടതി. അരിക്കൊമ്ബനെ കേരളത്തിലേക്ക് മടക്കിയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.കേസ് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ഹ‍ര്‍ജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്നായിരുന്നു ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും വ്യക്തമാക്കിയത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്.   എന്നാല്‍ കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് ഹര്‍ജിക്കാരി ആവര്‍ത്തിച്ചത് കോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കി.ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ലെന്നും ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു.

    Read More »
  • Kerala

    ആനവണ്ടി ടീമിന്റെ അടിപൊളി മണ്‍സൂണ്‍ പാക്കേജുക്കള്‍ 

    ഏറെ ജനപ്രീതിയാർജിച്ച ഒന്നാണ് ‍കെഎസ്‌ആര്ടിസിയുടെ നേതൃത്വത്തിലുള്ള ബജറ്റ് ടൂറിസം സെൽ യാത്രകൾ.ഇപ്പോഴിതാ മണ്‍സൂണിലെ മഴനനഞ്ഞ യാത്രകള്‍ക്കായി കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ഡിപ്പോകള്‍ പുതിയ പാക്കേജുകള്‍ പ്രാഖ്യാപിച്ച്‌ കഴിഞ്ഞു. കോഴിക്കോട് നിന്ന് ഈ മാസം ഒന്‍പത്, 16, 23, 30 തിയതികളില്‍ അതിരപ്പള്ളി, മൂന്നാര്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. യാത്രയും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 2220 രൂപയാണ് ഈടാക്കുക.   കൂടാതെ കോഴിക്കോട് ഡിപ്പോയില്‍ നിന്നും വയനാട്, മൂകാംബിക, മലക്കപ്പാറ, നെല്ലിയാമ്ബതി, പാലക്കയം തട്ട്, പൈതല്‍മല തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്കും വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. ബുക്കിംഘിനായി രാവിലെ ഒന്‍പത് മുതല്‍ രാത്രി 9.30 വരെ 9544477954, 9846100728 എന്നീ രണ്ട് നമ്ബറുകളിലേയ്ക്ക് നേരിട്ടും വാട്‌സാപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്.   കണ്ണൂരിൽ നിന്നും വയനാട്ടിലേയ്ക്ക് രണ്ട് പാക്കേജുകളാണുള്ളത്.ആദ്യത്തേത് 1180 രൂപയാണ് ഈടാക്കുന്നത്.ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടും. രണ്ടാമത്തേത്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാര്‍ക്ക്, കാനനസവാരി എന്നിവ ഉള്‍പ്പെടുത്തിയ പാക്കേജാണ്. ഒരാള്‍ക്ക് 2350 രൂപയാണ് ഈ ട്രിപ്പിലെ…

    Read More »
  • Local

    കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

    കട്ടപ്പന: ഉപ്പുതറ തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വഴുതി വീണ് പെയിന്റിംഗ് തൊഴിലാളി മരണമടഞ്ഞു. വെള്ളിലാംകണ്ടം സ്വദേശി മാന്തറയിൽ സിബി (40)ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ സുനിത, രണ്ട് മക്കൾ

    Read More »
Back to top button
error: