KeralaNEWS

മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

ഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ 2023-2026 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു സയൻസ് (ബയോളജി- കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

 

എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി. സയൻസ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832760007

Back to top button
error: