
റാന്നി: പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തി.അങ്ങാടി അലങ്കാരത്ത് അബ്ദു ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതലാണ് ആഷിക്കിനെ കാണാതായത്.
അങ്ങാടിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെ വടശേരിക്കര പുതുശ്ശേരിമലയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ആളൊഴിഞ്ഞ വീടിന് മുന്നിൽ ബൈക്ക് കണ്ടെത്തിയതോടെ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. ആള്‍മറയില്ലാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഇവർ അഗ്നിശമന സേനയെ വിവരം അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മാതാവ്: സബീന. സഹോദരങ്ങള്‍: നൗഫല്‍, മുഹമ്മദ് ആദില്‍.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan